കാര്‍ഷിക മേഖലയില്‍ മികച്ച പ്രകടനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്ച്യുത മേനോന്‍ സ്മാരക അവാര്‍ഡ് (10 ലക്ഷം രൂപ) വൈക്കം ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കി.
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയില്‍ മികച്ച പ്രകടനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്ച്യുത മേനോന്‍ സ്മാരക അവാര്‍ഡ് (10 ലക്ഷം രൂപ) വൈക്കം ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കി. മികച്ച കര്‍ഷകനുള്ള സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ പുരസ്‌കാരത്തിന് (2 ലക്ഷം രൂപ) ഇടുക്കി സ്വദേശി സി ഡി രവീന്ദ്രന്‍ നായര്‍ക്കാണ്. കാര്‍ഷിക ഗവേഷണത്തിനുള്ള എം.എസ്.സ്വാമിനാഥന്‍ അവാര്‍ഡിന് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.എ ലത അര്‍ഹയായി. സംഘകൃഷിക്കുള്ള മിത്രാനികേതന്‍ പത്മശ്രീ കെ.വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് (5 ലക്ഷം) മാതകോട് നെല്ലുത്പാദക പാടശേഖര സമിതി നേടി.
കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള വ്യക്തിക്ക് നല്‍കുന്ന അവാര്‍ഡ് ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ശ്രാവന്തിക എസ്.പി കരസ്ഥമാക്കി. അതാത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പിലാക്കിയ കൃഷി ഭവനുനല്‍കുന്ന അവാര്‍ഡ് (2023 മില്ലറ്റ് പദ്ധതി) പുരൂര്‍ കൃഷിഭവനും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കൃഷി ഭവന് നല്‍കുന്ന അവാര്‍ഡായി വി.വി രാഘവന്‍ സ്മാരക അവാര്‍ഡ് മീനങ്ങാടി കൃഷിഭവനും കരസ്ഥമാക്കി. മലപ്പുറം താനാളൂര്‍ സ്വദേശി സുഷമ പി.ടി. കേരകേസരി പുരസ്‌കാരവും (രണ്ടു ലക്ഷം) നേടി.
യുവ കര്‍ഷക - പാലക്കാട് ചിറ്റൂര്‍ സ്വദേശി ഹരിവരതരാജ് ജി. (1 ലക്ഷം).
ജൈവകൃഷി നടത്തുന്ന ആദിവാസി ഊര് / ക്ലസ്റ്റര്‍ - ചേകാടി ഊര് (ഒന്നാം സ്ഥാനം-3 ലക്ഷം), മേമാരി (രണ്ടാം സ്ഥാനം - 2 ലക്ഷം)
മികച്ച ജൈവ കര്‍ഷക - കോട്ടയം മോനിപ്പിള്ളി സ്വദേശി രശ്മി മാത്യു (1 ലക്ഷം)
പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര - ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി സുജിത്.എസ്.പി (1 ലക്ഷം)
ഹൈടെക് കര്‍ഷകന്‍ - തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തന്‍വീര്‍ അഹമ്മദ് ജെ (1 ലക്ഷം)
കര്‍ഷകജ്യോതി - പാലക്കാട് അഗളി സ്വദേശി മണികണ്ഠന്‍ വി കെ (1 ലക്ഷം)
തേനീച്ച കര്‍ഷകന്‍ - ഇടുക്കി കുമളി സ്വദേശി ഫിലിപ്പ് മാത്യു (1 ലക്ഷം)
കര്‍ഷകതിലകം - കണ്ണൂര്‍ പട്ടുവം സ്വദേശി ബിന്ദു കെ (1 ലക്ഷം)
ശ്രമശക്തി - പാലക്കാട് പെരുമാട്ടി സ്വദേശി ഇന്ദിര (1 ലക്ഷം)
കാര്‍ഷിക മേഖലയിലെ നൂതന ആശയം - തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സന്തോഷ് കുമാര്‍ എസ് (1 ലക്ഷം)
കര്‍ഷകഭാരതി
1. അച്ചടി മാധ്യമം - മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ റ്റി.വി. രാധാകൃഷ്ണന്‍
2. ദൃശ്യ മാധ്യമം - ദൂരദര്‍ശന്‍ പ്രോഗ്രാം അസിസ്റ്റന്റ് ശശി
3. നവ മാധ്യമം - മണ്ണുത്തി വെറ്ററിനറി കോളേജ് പ്രൊഫസര്‍ ഡോ. സാബിന്‍ ജോര്‍ജ് & എറണാകുളം തൃപ്പൂണിത്തറ സ്വദേശിനി പ്രിയങ്ക മേനോന്‍
ക്ഷോണിസംരക്ഷണ അവാര്‍ഡ് - കണ്ണൂര്‍ നടുവില്‍ സ്വദേശി അഗസ്റ്റിന്‍ തോമസ്
മികച്ച കൂണ്‍ കര്‍ഷകന്‍ - കോഴിക്കോട് കോടഞ്ചേരി സ്വദേശി ജസല്‍ കെ
ചക്ക സംസ്‌കരണം / മൂല്യവര്‍ധന മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് - വയനാട് മീനങ്ങാടി സ്വദേശി ജോണ്‍സണ്‍ പി.ജെ
കൃഷിക്കൂട്ടം
1. ഉത്പാദന മേഖലയിലെ മികച്ച കൃഷിക്കൂട്ടം - പൈതൃക കര്‍ഷക സംഘം, മലപ്പുറം
2. സേവന മേഖലയിലെ മികച്ച കൃഷിക്കൂട്ടം - പാമ്പാക്കുട ബ്ലോക്ക് മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍, എറണാകുളം
3. മൂല്യവര്‍ധിത മേഖലയിലെ മികച്ച കൃഷിക്കൂട്ടം - തിരുമാറാടി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്, എറണാകുളം
കര്‍ഷക വിദ്യാര്‍ത്ഥി (സ്‌കൂള്‍ തലം) - കൊല്ലം കുണ്ടറ സ്വദേശി ചിന്മയി പി
കര്‍ഷക വിദ്യാര്‍ത്ഥി (ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലം) - തിരുവനന്തപുരം പാറശാല സ്വദേശി അക്ഷയ് വി
കര്‍ഷക വിദ്യാര്‍ത്ഥി (കലാലയം) - കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി ആദിത്യന്‍ എ
കാര്‍ഷിക മേഖലയില്‍ കയറ്റുമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് - പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി സൂസന്‍ ഷാജി
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ (PACS) - അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്
എഫ്.പി.ഓ / എഫ്.പി.സി - തിരുനെല്ലി അഗ്രിപ്രൊഡ്യൂസര്‍ കമ്പനി, തിരുനെല്ലി, വയനാട് & കെ. കെ. രാമചന്ദ്രന്‍, ചെയര്‍മാന്‍, മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനി
റെസിഡന്‍സ് അസോസിയേഷന്‍ - കടയില്‍ കുടുമ്പ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍
വിദ്യാഭ്യാസ സ്ഥാപനം -
ഒന്നാം സ്ഥാനം: ശ്രീനാരായണ പൊളി ടെക്നിക് കോളേജ്, കൊല്ലം
രണ്ടാം സ്ഥാനം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കടമ്മനിട്ട
സ്പെഷ്യല്‍ സ്‌കൂള്‍ -
ഒന്നാം സ്ഥാനം: ബഡ്സ് പാരഡൈസ് സ്പെഷ്യല്‍ സ്‌കൂള്‍, വയനാട്
രണ്ടാം സ്ഥാനം: ഗാന്ധിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍, കൊല്ലം
പച്ചക്കറി ക്ലസ്റ്റര്‍ - മേന്മ പച്ചക്കറി ക്ലസ്റ്റര്‍, പിറവന്തൂര്‍, കൊല്ലം
പോഷക തോട്ടം - അനില്‍ ദേവ് വി എല്‍, ചിറയിന്‍കീഴ്, തിരുവനന്തപുരം
പൊതുമേഖലാ സ്ഥാപനം
ഒന്നാം സ്ഥാനം: കേരളം ക്ലെയ്സ് & സെറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡ്, കാസര്‍ഗോഡ്
രണ്ടാം സ്ഥാനം: കേരളം ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്, കൊല്ലം
സ്വകാര്യ സ്ഥാപനം
കാര്‍മല്‍ CMI മൊണാസ്ട്രി എറണാകുളം
കൃഷി അസി. ഡയറക്ടര്‍
ഒന്നാം സ്ഥാനം: നിഷ കെ, കാക്കൂര്‍ ബ്ലോക്ക്, കോഴിക്കോട്
രണ്ടാം സ്ഥാനം: സൈഫുന്നീസ ടി.കെ, കൊണ്ടോട്ടി ബ്ലോക്ക്, മലപ്പുറം
മൂന്നാം സ്ഥാനം: റോഷന്‍ ജോര്‍ജ്, അടൂര്‍ ബ്ലോക്ക്, പത്തനംതിട്ട
ഫാം ഓഫീസര്‍
ഒന്നാം സ്ഥാനം: സാജിദലി പി, ഫാം സുപ്രണ്ട്, ഗവ.ഓറഞ്ച് & വെജിറ്റബിള്‍ ഫാം, നെല്ലിയാമ്പതി, പാലക്കാട്
രണ്ടാം സ്ഥാനം: ഷക്കീല പി, ഡെപ്യൂട്ടി ഡയറക്ടര്‍ മുണ്ടേരി വിത്ത് കൃഷിത്തോട്ടം മലപ്പുറം
കൃഷി ഓഫീസര്‍
ഒന്നാം സ്ഥാനം: അനുപമ കൃഷ്ണന്‍, കൃഷി ഓഫീസര്‍, നെന്‍മേനി കൃഷി ഭവന്‍, നെന്‍മേനി, വയനാട്
രണ്ടാം സ്ഥാനം: വിനോദ് കുമാര്‍ ബി എസ്, എലപ്പുള്ളി, ചിറ്റൂര്‍, പാലക്കാട്
മൂന്നാം സ്ഥാനം: സ്വപ്ന സി, കല്ലിയൂര്‍, തിരുവനന്തപുരം
അസി. കൃഷി ഓഫീസര്‍ / കൃഷി അസിസ്റ്റന്റ് -
ഒന്നാം സ്ഥാനം: ജെയ്സല്‍, കെ കെ, ചേളന്നൂര്‍, കോഴിക്കോട്
രണ്ടാം സ്ഥാനം: ദീപ്തി പി. ചന്തു, അരുവാപ്പലം, പത്തനംതിട്ട
മൂന്നാം സ്ഥാനം: ഹേമ പി, കരിമ്പ, പാലക്കാട്
കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…
സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര് ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്‍കുന്ന പശുസഖിമാര്‍ക്ക്…
തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍…
സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്ഗനൈസേഷന് നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രി…
തിരുവനന്തപുരം: മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി…
തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…
കളമശ്ശേരി: ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…
തിരുവനന്തപുരം: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…
© All rights reserved | Powered by Otwo Designs
Leave a comment