ജനുവരി 20 മുതല്‍ 21 വരെ നടത്തുന്ന ഈ സമ്മേളനം കര്‍ഷകരെ അധികവരുമാനത്തോടെ ശാക്തീകരിക്കുന്നത്തിനും കാര്‍ഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യവും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനും ലക്ഷ്യം വയ്ക്കുന്നു.
കേരള കാര്‍ഷിക സര്‍വ്വകലാശാലയും ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലും (ഐസിഎആര്‍) സംയുക്തമായി സംഘടിപ്പിക്കുന്ന 'വനിതാ കര്‍ഷിക സംരംഭക മേഖല സമ്മേളനം 2024' വെള്ളാനിക്കരയില്‍ ജനുവരി 20ന് ഉദ്ഘാടനം ചെയ്യുന്നു. ജനുവരി 20 മുതല്‍ 21 വരെ നടത്തുന്ന ഈ സമ്മേളനം കര്‍ഷകരെ അധികവരുമാനത്തോടെ ശാക്തീകരിക്കുന്നത്തിനും കാര്‍ഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യവും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനും ലക്ഷ്യം വയ്ക്കുന്നു.
സമ്മേളനത്തില്‍ കേരളം, കര്‍ണാടകം, ലക്ഷ്വദീപ് മേഖലയിലെ 48 കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രതിനിധികളും 250 ഓളം വനിത കാര്‍ഷിക സംരംഭകരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന പാക്കേജ് ഓഫ് പ്രാക്ടീസ് 2024 പ്രകാശന കര്‍മ്മവും നിര്‍വഹിക്കും.
റവന്യൂ മന്ത്രി അഡ്വ. കെ രാജന് കേരളത്തിലെ വനിത കര്‍ഷക സംരംഭകരെ കുറിച്ചുള്ള വീഡിയോയുടെ പ്രകാശനവും നിര്‍വഹിക്കും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോക് ചടങ്ങില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിലുള്ള കാര്‍ഷിക സെമിനാറുകളും രണ്ട് ദിവസങ്ങളിലായി നടക്കും.
വകേരള സദസ്സിന്റെ തുടര്‍ച്ചയായി വ്യത്യസ്ത മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നു. മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കര്‍ഷക സംവാദം മാര്‍ച്ച് 2ന് ആലപ്പുഴ കാംലോട്ട്…
കൊച്ചി: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്താനും ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ സ്വതന്ത്രമാക്കാനും ലക്ഷ്യമിട്ട്, നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെ കര്‍ഷക ഉത്പാദക സംഘങ്ങള്‍…
തിരുവനന്തപുരം : മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി രൂപീകരിച്ച കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമായ അര്‍ബന്‍ആര്‍ക്ക് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രേഡ് ബ്രാന്‍ഡായ…
കൊച്ചി: ആഗോള തലത്തില്‍ സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്കുന്ന രാജ്യാന്തര സമിതിയായ കോഡെക്സ് കമ്മിറ്റി ഓണ്‍ സ്പൈസസ് ആന്റ് കുലിനറി ഹെര്‍ബ്സിന്റെ (സിസിഎസ്സിഎച്ച്) ഏഴാമത് സമ്മേളനം…
വിവിധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ പരിപാടികളെ കുറിച്ച് നമുക്കറിയാം, എന്നാല്‍ ഇത്തവണ പാലിന്റെ പോഷകപെരുമ വിളിച്ചോതി വൈവിധ്യമാര്‍ന്ന ഒരു മാരത്തോണ്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്…
കല്‍പ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന മലയാളി കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച നാഷണല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് കര്‍ണാടകയിലെ കര്‍ഷകര്‍ക്കായി വിവിധ സേവന പദ്ധതികള്‍ ആരംഭിച്ചു. നഞ്ചന്‍കോട്…
പശ്ചമിഘട്ട മലനിരകളുടെ സൗന്ദര്യം ആവോളം നിറയുന്ന പാലക്കാടിന്റെ ഉദ്യാനത്തില്‍ പൂക്കാലം. മഞ്ഞയും മജന്തയും ചുവപ്പും വെള്ളയും നീലയും നിറങ്ങളില്‍ കണ്ടാല്‍ ആരും നോക്കി നിന്നു പോകുന്ന പൂക്കളുടെ വസന്തം. പരിചിതരായ…
സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ APEDA അംഗീകൃത ജൈവ സാക്ഷ്യപ്പെടുത്തല്‍ പദ്ധതി ഈ വര്‍ഷം മുതല്‍ ആരംഭിക്കുകയാണ്. കാര്ഷികോല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുമുള്ള…
© All rights reserved | Powered by Otwo Designs
Leave a comment