ഹൃദയത്തെ കാക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍ ഇവയാണ്.
ഹൃദയാഘാതം മൂലം 30 ല്‍ താഴെ പ്രായമുള്ളവര്‍ വരെ മരിക്കുന്ന കാലമാണിത്. മാറിയ ഭക്ഷണ രീതി തന്നെയാണിതിനു പ്രധാന കാരണം. ഹൃദയത്തെ കാക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍ ഇവയാണ്.
1. ആപ്പിള്‍
ആപ്പിള്‍ കഴിക്കുന്നത് ഡോക്റ്ററെ അകറ്റുമെന്നാണ് ചൊല്ല്. ആപ്പിളിന്റെ ഗുണങ്ങള്‍ തന്നെയാണിതിനു കാരണം. നാരുകളും ആന്റിഓക്‌സിഡന്റുകളുമടങ്ങിയ ആപ്പിള്‍ കഴിക്കുന്നതു ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കും ഇതോടെ ഹൃദയത്തിന് കരുത്തു കൂടും.
2. തക്കാളി
നമ്മുടെ മിക്ക കറികളിലെയും ചേരുവയാണ് തക്കാളി. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളുമടങ്ങിയ തക്കാളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മദ്ദം, കൊളസ്‌ട്രോള്‍ എന്നിവയെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. ചെറി പഴം
നിരവധി ഗുണങ്ങള്‍ ഉള്ള പഴമാണ് ചെറി. എന്നാല്‍ ഡ്രൈഫ്രൂട്ടായിട്ടാണ് ഈ പഴം നമ്മുടെ നാട്ടില്‍ കൂടുതലും കാണപ്പെടുന്നത്. ചെറി പഴം ഇടയ്ക്ക് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
4. മാതളം
രക്തമുണ്ടാകാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്ന പഴമാണ് മാതളം. ആന്റിഓക്‌സിഡന്റുകള്‍ മാതാളത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമിതു സഹായിക്കും.
5. സ്‌ട്രോബെറി
ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് സ്‌ട്രോബെറി. ഇതു കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മദ്ദം, കൊളസ്‌ട്രോള്‍ എന്നിവയെ നിയന്ത്രിക്കാന്‍ നല്ലതാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment