കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തെ പൊതുപരീക്ഷകളില്‍ ഏറ്റവും അധികം മാര്‍ക്ക് കരസ്ഥമാക്കി തിളങ്ങുന്നു വിജയം നേടിയ കോഴിക്കോട് ചെറുവണ്ണൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ & ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വികെസി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. എച്ച്.എസ്.എസ് വിഭാഗത്തില്‍ ദില്‍ഹ വി, വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഫാത്തിമ റുഷ്ദ, എസ്.എസ്. എല്‍സിയ്ക്ക് ആയിഷ സഫിയ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
ബേപ്പൂര്‍ മുന്‍ എം.എല്‍.എ. വി.കെ.സി. മമ്മദ് കോയ അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് ജേതാക്കളെ അനുമോദിച്ചു എല്ലാ വര്‍ഷവും സ്‌കൂള്‍ കോളേജ് തലങ്ങളില്‍ കോഴിക്കോട് യൂണിവേഴ്സിറ്റി, കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി 15 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി വികെസി ഈ അവാര്‍ഡ് നല്‍കി വരുന്നു.
പഠനമികവിന് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം സമൂഹത്തിന്റെ ഉന്നമനത്തിനും രാജ്യത്തിന്റെ സമഗ്രപുരോഗതിയ്ക്കും വിദ്യാഭ്യാസത്തിന്റെയും വിശാലമായ അറിവിന്റെയും അനിവാര്യത പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുക എന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് വികെസി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് എന്നത് ശ്രദ്ധേയമാണ്.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment