വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും; വിയറ്റ്‌നാം ഏര്‍ലി നടൂ

നട്ട് ഒരു വര്‍ഷം കൊണ്ടു കായ്ക്കുന്ന പ്ലാവ് ശരിക്കും ഏത് ഇനമാണ്, ഇതിന്റെ ഗുണമേന്മയുള്ള തൈകള്‍ എവിടെ നിന്നു ലഭിക്കും, നടേണ്ട രീതിയും പരിചരണവുമൊക്കെ ഏതു വിധമാണെന്ന് പരിശോധിക്കാം.

By Harithakeralam
2023-06-01

ആട്, തേക്ക്, മാഞ്ചിയം പോലെ കേരളത്തിലിപ്പോള്‍ വലിയ തട്ടിപ്പ് നടക്കുന്നൊരു സംഗതിയാണ് ഒരു വര്‍ഷം കൊണ്ടു കായ്ക്കുന്ന പ്ലാവ്. ചില നഴ്സറികളും സ്വകാര്യ വ്യക്തികളും അത്ഭുത പ്ലാവുകളുടെ തൈകള്‍ വിറ്റഴിച്ചു ലക്ഷങ്ങള്‍ സംമ്പാദിക്കുന്നു. കൈയിലെ കാശും കൊടുത്ത് ഇവര്‍ പറയുന്ന സ്ഥലത്ത് പോയി തൈ വാങ്ങി ചക്ക പഴുക്കുന്നതും കാത്ത് ദിവസങ്ങള്‍ എണ്ണിയിരിക്കുകയാണിപ്പോള്‍ മലയാളി. നട്ട് ഒരു വര്‍ഷം കൊണ്ടു കായ്ക്കുന്ന പ്ലാവ് ശരിക്കും ഏത് ഇനമാണ്, ഇതിന്റെ ഗുണമേന്മയുള്ള തൈകള്‍ എവിടെ നിന്നു ലഭിക്കും, നടേണ്ട രീതിയും പരിചരണവുമൊക്കെ ഏതു വിധമാണെന്ന് പരിശോധിക്കാം. വീട്ടുമുറ്റത്തൊരു പഴത്തോട്ടം പരമ്പര തുടരുന്നു. 

വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി

എന്തൊക്കെ പേരിട്ട് വിളിച്ചാലും പരസ്യം ചെയ്താലും നട്ട്  ഒന്നര വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന പ്ലാവിന്റെ പേര് വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി എന്നാണ്. 15 മുതല്‍ 18 മാസം പ്ലാവ് കായ്ച്ചു തുടങ്ങും. തായ്ലന്‍ഡില്‍ നിന്നുള്ള ഇനമാണിത്. തായ്ലന്‍ഡ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ വാണിജ്യാടിസ്ഥാനത്തില്‍ വലിയ തോട്ടങ്ങളിലാണ് വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി കൃഷി ചെയ്യുന്നു.


നടീല്‍ രീതി
വാണിജ്യപരമായി ചക്ക നടുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇനമാണ് വിയറ്റ്നാം ഏര്‍ലി. ഒരേക്കറില്‍ 430 മരം വരെ നടാം. പടര്‍ന്നു പന്തലിച്ച് വളരുകയില്ല, ഉയരവും ഇലപ്പടര്‍പ്പും കുറവാണ്. 10 x10 അനുപാതത്തില്‍ തൈകള്‍ നട്ടാല്‍ മതി.  ഒന്നരയടി ആഴത്തില്‍ ഒരു കുഴിയെടുക്കുക,അഞ്ചു കിലോഗ്രാം ചാണകപ്പൊടിയും അരകിലോഗ്രാം റോക്ക് ഫോസ്‌ഫേറ്റും അരകിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും  കുഴിയെടുക്കുമ്പോള്‍ ലഭിച്ച മേല്‍മണ്ണുമായി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ആ മിശ്രിതം ഉപയോഗിച്ച് നടീല്‍ കുഴി മൂടുക. മൂടിയ കുഴികള്‍ക്കു മുകളിലായി ഇതേ മിശ്രിതം തന്നെ ഉപയോഗിച്ച് ഒന്നരയടി ഉയരത്തില്‍ കൂനകൂട്ടുക. ഇതിനു നടുവിലായി പിള്ളക്കുഴിയെടുത്ത് തൈകള്‍ നടാം. നടുമ്പോള്‍ ഒട്ടുസന്ധി മണ്ണിന്റെ നിരപ്പില്‍ നിന്ന് ഒന്നരയിഞ്ച് മുകളിലാണെന്ന് ഉറപ്പാക്കുക.

പരിചരണം
സാധാരണ നാടന്‍ പ്ലാവുകള്‍ പോലെയല്ല വിയറ്റ്നാം ഏര്‍ലി, നല്ല പരിചരണം ആവശ്യമാണ്. നട്ട് 15 മുതല്‍ 18 മാസത്തിനുള്ളില്‍ ചക്കയുണ്ടായി തുടങ്ങും. രണ്ടു സീസണില്‍ വിളവ് ലഭിക്കാറുണ്ട് സാധാരണ. ചെറിയ മരമായതിനാല്‍ ആദ്യ വര്‍ഷം തന്നെ ഒന്നിലധികം ചക്കകള്‍ പഴുപ്പിക്കാന്‍ നിര്‍ത്തരുത്. ഇടിച്ചക്ക പരുവമാകുമ്പോള്‍ മറ്റു ചക്കകള്‍ പറിക്കുക. ഒന്നാം വര്‍ഷം ഒരു ചക്ക, രണ്ടാം വര്‍ഷം രണ്ടു ചക്ക എന്ന രീതിയില്‍ ചക്കകള്‍ പഴുപ്പിക്കാന്‍ നിര്‍ത്തുക. ചെറിയ മരമായതിനാല്‍ ഒന്നില്‍ കൂടുതല്‍ ചക്കകള്‍ പഴുപ്പിക്കാന്‍ നിര്‍ത്തിയാല്‍ ഇവയ്ക്ക് രൂപഭംഗി നഷ്ടപ്പെടുകയും മറ്റു പല പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ചക്കയുടെ നിലവാരവും പ്ലാവിന്റെ പ്രതിരോധശേഷിയും കുറയാനിതു കാരണമാകും. തായ്ലഡില്‍ ഒരു ചക്ക  25 കിലോ വരെ തൂക്കമുണ്ടാകാറുണ്ട്. 25 കിലോ  വീതമുള്ള നാലു ചക്ക  ഒരു സീസണില്‍ കിട്ടുന്നുണ്ട്. അങ്ങനെ ഒരു വര്‍ഷത്തില്‍ രണ്ടു സീസണില്‍ ചക്ക ലഭിക്കും. എന്നാല്‍ നമുക്ക് അത്രയൊന്നും ആവശ്യമില്ല, ജൈവ വളങ്ങള്‍ മാത്രം നല്‍കി വളര്‍ത്തിയാല്‍  15 കിലോ  വീതമുള്ള  നാലെണ്ണം ഒരു സീസണില്‍  ലഭിക്കും. അങ്ങനെ  വര്‍ഷത്തില്‍ രണ്ടു സീസണ്‍ സെപ്റ്റംബര്‍ മുതല്‍ മെയ് അവസാനം വരെയാണ് സാധാരണ സീസണ്‍.

ചക്കയുടെ വിപണി
ലോകത്താകമാനം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളതാണ് ചക്ക. നിരവധി വിഭവങ്ങള്‍ നിലവില്‍ ചക്കയില്‍ നിന്നുണ്ടാക്കുന്നുണ്ട്. ഇവയ്ക്കെല്ലാം ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നു. ഷുഗറിന്റെ അളവ് കുറയ്ക്കാന്‍ ചക്ക സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. ഇടിച്ചക്കയ്ക്കും നല്ല വിപണിയുണ്ടിപ്പോള്‍. വിവിധ പ്രൊഡക്റ്റുകളില്‍ ഫില്ലറായും ചക്കയിപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ബേബി ഫുഡ്, ബിസ്‌കറ്റ് എന്നിവയിലെല്ലാം ഫില്ലറായി ചക്കയുപയോഗിക്കാം. ഈ സാധ്യതകളെല്ലാം വിനിയോഗിക്കാന്‍ നമ്മുടെ കര്‍ഷകര്‍ തയാറാകണം. ഇതിനു ചേര്‍ന്ന ഇനമാണ് വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി. പരസ്യ വാചകളില്‍ വിശ്വസിക്കാതെ മികച്ച ഇനം തന്നെ വിശ്വസ്തമായ സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുക.

Leave a comment

കേരളത്തിലും വിളയും റെയ്ന്‍ ഫോറസ്റ്റ് പ്ലം

ലോകത്തിന്റെ വിവിധ ഭാഗത്തുള്ള പഴച്ചെടികള്‍ കേരളത്തില്‍ അതിഥികളായെത്തി ഒടുവില്‍ വാണിജ്യക്കൃഷി വരെ തുടങ്ങിയിരിക്കുകയാണ്. റബറിനുണ്ടായ വിലത്തകര്‍ച്ചയും തെങ്ങ് , കവുങ്ങ് എന്നിവയുടെ വിളവെടുപ്പിന് തൊഴിലാളികളെ…

By Harithakeralam
പുളിയും മധുരവും : അച്ചാചെറു നടാം

മധുരവും ഒപ്പം പുളിരസവുമുള്ള പഴങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. ഇത്തരമൊരു പഴമാണ് അച്ചാചെറു... പേരില്‍ ഒളിപ്പിച്ചിരിക്കുന്ന കൗതുകം പോലെ ഏറെ പ്രത്യേകതകളുള്ള ചെടിയാണിത്. ബൊളീവിയന്‍ മംഗോസ്റ്റീന്‍ എന്നും…

By Harithakeralam
ഓണക്കാല സുവര്‍ണ വിപണി: തിരിച്ചടിയായി വാഴയിലെ കുഴിപ്പുള്ളി രോഗം

നേന്ത്രപ്പഴത്തിന് കുറച്ചു നാളായി മികച്ച വില ലഭിക്കുന്നുണ്ട്. എന്നാലും നേന്ത്രന്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഓണക്കാലമാണ് സുവര്‍ണകാലം, റെക്കോര്‍ഡ് വിലയായിരിക്കും ഈ സീസണില്‍. ഓണ വിപണി ലക്ഷ്യമാക്കിയുളള നേന്ത്രവാഴയില്‍…

By Harithakeralam
എത്ര കഴിച്ചാലും മടുക്കില്ല ; നങ്കടാക്ക് ജാക്ക്ഫ്രൂട്ട്

വിവിധ തരം പ്ലാവ് ഇനങ്ങളിപ്പോള്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. വിയറ്റ്‌നാം, മലേഷ്യ, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നമ്മുടെ നാട്ടിലെത്തിയ ഇനങ്ങളാണിവ. കേരളത്തിനോട് സമാനമായ കലാവസ്ഥയുള്ള…

By Harithakeralam
മധുരം കിനിയും പഴക്കുലകള്‍: ലോങ്ങന്‍ നടാം

നല്ല മധുരമുള്ള കുഞ്ഞുപഴങ്ങള്‍ കുലകളായി... ഏതു സമയത്തും പച്ചപ്പാര്‍ന്ന ഇലപ്പടര്‍പ്പുകള്‍, വീട്ട്മുറ്റത്ത് തണല്‍ നല്‍കാന്‍ അനുയോജ്യം - ലോങ്ങന്‍ അഥവാ ലാങ്‌സാറ്റ്. കേരളത്തിലെ കാലാവസ്ഥയിലും നല്ല വിളവ് തരുന്ന…

By Harithakeralam
ഫല വൃക്ഷങ്ങളുടെ തൈകള്‍ നടാം : പരിപാലനം ശ്രദ്ധയോടെ

കേരളത്തില്‍ മഴക്കാലം തുടങ്ങി, നല്ല മഴയാണിപ്പോള്‍ മിക്ക സ്ഥലത്തും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫല വൃക്ഷങ്ങള്‍ നടാന്‍ പറ്റിയ സമയമാണ്. ഇപ്പോള്‍ നട്ട് പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം നല്ല വിളവ് നല്‍കുന്നവയാണ് ഫല…

By Harithakeralam
സ്വാദിലും സുഗന്ധത്തിലും ഒന്നാന്തരം...! സീഡ് ഫ്രീ ജാക്കിന് പ്രിയമേറുന്നു

നിലവിലുള്ള ആയിരക്കണക്കിനു ടണ്‍ ചക്ക ഉപയോഗിക്കപ്പെടാതെ നശിക്കുമ്പോള്‍ വീണ്ടും ഇവിടെ പ്ലാവ് കൃഷിയോ എന്നു ചിന്തിക്കുന്നവരുണ്ട്. അതൊരു വിരോധാഭാസമല്ലേയെന്നു ചോദിക്കുന്നവരുമുണ്ട്. ഈ ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ.…

By Harithakeralam
പപ്പായക്കൃഷി ലാഭകരമാക്കാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും കേരളത്തില്‍ അത്ര വ്യാപകമായി കൃഷി ചെയ്യാത്ത പഴമാണ് പപ്പായ. മിക്കവരുടേയും വീട്ടുവളപ്പില്‍ നാടന്‍ പപ്പായ മരങ്ങളുണ്ടാകുമെങ്കിലും ശാസ്ത്രീയ കൃഷി കുറവാണ്. അത്യുത്പാദന ശേഷിയുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs