അവഗണന അവസാനിപ്പിക്കണം; നാളെ വെറ്ററിനറി ഡോക്ടര്‍മാരുടെ അവകാശ സംരക്ഷണ ദിനം; ഐവിഎ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കാണും

അവഗണനയിലും അവകാശ നിഷേധങ്ങളിലും പ്രതിഷേധിച്ച് നാളെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വെറ്ററിനറി ഡോക്ടര്‍മാര്‍ അവകാശ സംരക്ഷണദിനം ആചരിക്കും

By Harithakeralam

സംസ്ഥാനത്തെ ഗ്രാമീണ വരുമാനത്തില്‍ വലിയപങ്ക് വഹിക്കുന്ന മൃഗസംരക്ഷണ മേഖലയില്‍ സേവനം ചെയ്യുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയിലും അവകാശ നിഷേധങ്ങളിലും പ്രതിഷേധിച്ച് നാളെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വെറ്ററിനറി ഡോക്ടര്‍മാര്‍ അവകാശ സംരക്ഷണദിനം ആചരിക്കും. ആവശ്യങ്ങളും പരാതികളും നേരിട്ട് അറിയിക്കുന്നതിനായി ഐവിഎ കേരളയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. മോഹനന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം നാളെ മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദര്‍ശിക്കുകയും ചെയ്യും.

മൃഗസംരക്ഷണവകുപ്പ് തുടങ്ങിയ കാലം മുതലുള്ള ജീവനക്കാരും സൗകര്യങ്ങളും ഉപയോഗിച്ചാണ് മൃഗചികിത്സയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണവും പൊതുജനാരോഗ്യ പ്രശ്‌നങ്ങളുമെല്ലാം വെറ്ററിനറി ഡോക്ടര്‍മാര്‍ പരിഹരിക്കുന്നത്. താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നുണ്ടെങ്കിലും കോവിഡിന് ശേഷം മൃഗപരിപാലനം ജീവിതമാര്‍ഗമാക്കിയവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവിനുതകുന്നതല്ല അതൊന്നും. ജോലി ഭാരത്തിനൊപ്പം ജീവനക്കാരുടെ അപര്യാപ്തതയും ചേരുന്നതോടെ വെറ്ററിനറി ഡോക്ടറുടെ ജീവിതം ദുസ്സഹമായി തീരുന്നു.മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളുടെ വ്യാപനം തടയല്‍, സുരക്ഷിതമായ മാസോത്പാദനം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തി വെറ്ററിനറി പൊതുജനാരോഗ്യ വിഭാഗം/വെറ്ററിനറി പബ്ലിക് ഹെല്‍ത്ത് വിഭാഗം രൂപീകരിക്കണമെന്ന ആവശ്യവും നിരന്തരം ഉന്നയിച്ചിട്ടും അനുകൂലമായൊരു തീരുമാനം ഇതുവരെയും ഉണ്ടായില്ല.

സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടിസിലെ അവ്യക്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന നിവേദനവും നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടും ഇതുവരെയും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. പ്രൈവറ്റ് പ്രാക്ടീസുമായി ബന്ധപ്പെട്ട ചട്ടങ്ങളിലെ അവ്യക്തകള്‍ കാരണം ഡോക്ടര്‍മാര്‍ വിജിലന്‍സ് കേസുകളില്‍ അകപ്പെട്ട് പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിയ്ക്കുന്ന നിയമം, പ്രത്യേക ഓര്‍ഡിനന്‍സ്  ഭേദഗതി വഴി നിലവില്‍ വന്നത് ഇക്കഴിഞ്ഞ ദിവസമാണ്. ആയുഷ് വകുപ്പിലേതുള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും സെക്യൂരിറ്റി ജീവനക്കാരുമെല്ലാം നിയമ പരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അനാവശ്യമായി ദേഹോപദ്രവം അനുഭവിക്കേണ്ടി വരുന്ന വെറ്ററിനറി ഡോക്ടര്‍മാരെയും സഹജീവനക്കാരെയും മൃഗചികിത്സാകേന്ദ്രങ്ങളെയും നിയമപരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്താത്തത് നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ മൃഗാശുപത്രികള്‍ക്ക് നേരെയും വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് നേരെയും അനേകം ആക്രമണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആശുപത്രി അടിച്ച് തകര്‍ത്തത് മുതല്‍ വെറ്ററിനറി ഡോക്ടറെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെയും സഹജീവനക്കാരെയും മൃഗചികിത്സാകേന്ദ്രങ്ങളെയും ആശുപത്രി സംരക്ഷണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് അറിയിക്കും. അവകാശ സംരക്ഷണ ദിനാചരണത്തിന് തുടര്‍ച്ചയായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, മറ്റ് മന്ത്രിമാര്‍, കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രിയ നേതാക്കള്‍ തുടങ്ങിയവരെയും സംഘടന സമീപിക്കും.

Leave a comment

A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തെങ്ങില്‍ ചെമ്പന്‍ ചെല്ലി, പയറിന് കരിവള്ളി രോഗം; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍   പാറ്റാ ഗുളികയും   മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും   മണലും ചേര്‍ന്ന മിശ്രിതമോ,…

By Harithakeralam
പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…

By ഡോ. എം. മുഹമ്മദ് ആസിഫ്
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

By Harithakeralam
മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam
കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs