ഏതു ചെടിയേയും ആക്രമിച്ചു നശിപ്പിക്കുന്ന കീടമാണ് ഇലപ്പേന്‍. പച്ചക്കറികളെയും പൂച്ചെടികളും വലിയ മാവുകള്‍ വരെ ഇലപ്പേന്‍ നശിപ്പിക്കും
ഏതു ചെടിയേയും ആക്രമിച്ചു നശിപ്പിക്കുന്ന കീടമാണ് ഇലപ്പേന്‍. പച്ചക്കറികളെയും പൂച്ചെടികളും വലിയ മാവുകള്‍ വരെ ഇലപ്പേന്‍ നശിപ്പിക്കും. വിളവ് കുറഞ്ഞു ചെടികള്‍ നശിച്ചു പോകാനീ കീടം കാരണമാകും. വളരെപ്പെട്ടെന്നു തന്നെ ഇവ വ്യാപിക്കുന്നതിനാല്‍ നല്ല ശ്രദ്ധ ആവശ്യമാണ്.
1. ചെറു പ്രാണികള്‍ ഇലകളില്‍ നിന്ന് നീരൂറ്റിക്കുടിക്കുന്നു. ഇതുമൂലം ഇലകളില്‍ മഞ്ഞയോ വെള്ളിനിറത്തിലോ ഉള്ള വരകള്‍ കാണുന്നു.
2. ഇലകളുടെ അഗ്രഭാഗം സൂചിപോലെ ചുരുണ്ട് ഇലകള്‍ കരിഞ്ഞു പോകും.
3. തവാരണയിലും പാടത്തും കീടത്തിന്റെ ആക്രമണം കണ്ടു വരുന്നു.
4. ഇലകളില്‍ ഹരിതകം നഷ്ടമാകുന്നതോടെ ചെടി നശിച്ചു പോകും.
1. വെളുത്തുള്ളി ലായനി തളിച്ചാല്‍ തുടക്കത്തില്‍ കീടത്തെ തുരത്താം.
2. വേപ്പധിഷ്ടിത കീടനാശികളും ഫലപ്രദമാണ്.
3. നെല്‍ക്കൃഷിയെയും ഇലപ്പേന്‍ ആക്രമിക്കും. പാടത്ത് വെള്ളം കെട്ടി നിര്‍ത്തി കീടത്തെ നിയന്ത്രിക്കാം. 4. കീടാക്രമണം രൂക്ഷമാവുകയാണെങ്കില്‍ രാസകീടനാശിനികളായ തയോമെതാക്‌സാം 25WG (2 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍) തളിക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment