ഒലിവ് ഓയിലിനോടൊപ്പം മറ്റു ചില വസ്തുക്കള്‍ കൂടി ചേര്‍ത്താണിതു തയാറാക്കുന്നത്.
വേനല്‍ ശക്തമായതോടെ മുഖത്ത് കരുവാളിപ്പുണ്ടാകുന്നത് പലര്‍ക്കും പ്രശ്‌നമാണ്. പലതരം ക്രീമുകള്‍ ഉപയോഗിക്കുന്നതു ചിലപ്പോള്‍ ഗുണത്തോടൊപ്പം ദോഷവുമുണ്ടാക്കിയേക്കാം. എന്നാല്‍ ഒലിവ് ഓയില്‍ ഇവിടെ നമ്മുടെ രക്ഷയ്‌ക്കെത്തും. ഒലിവ് ഓയിലിനോടൊപ്പം മറ്റു ചില വസ്തുക്കള്‍ കൂടി ചേര്‍ത്താണിതു തയാറാക്കുന്നത്.
നാരങ്ങ നീര് ഒലിവ് ഓയിലിനൊപ്പം ചേര്‍ക്കുന്നതു ചര്‍മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീരുമായി യോജിപ്പിക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കും.
ചര്‍മത്തിന് ഏറെ ഗുണം നല്‍കുന്ന പഴമാണ് അവോക്കാഡോ. പകുതി അവോക്കാഡോ മാഷ് ചെയ്ത് ഒരു ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാരയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടി മസാജ് ചെയ്യുക.
നിരവധി ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് പപ്പായ. പഴുപ്പിച്ച് പഴമായും പച്ചയ്ക്ക് പച്ചക്കറിയായും നാം പപ്പായ ഉപയോഗിക്കുന്നു. ദഹനം, തൊലിയുടെ ആരോഗ്യം എന്നിവയ്ക്ക് ഏറെ നല്ല പഴമാണിത്. പഴുത്ത പപ്പായ നല്ല ഫെയ്‌സ്പാക്കായും…
വ്യായാമം ചെയ്യാന്‍ സമയവും സൗകര്യവും കുറവാണ്, എന്നാല്‍ ആരോഗ്യം നിലനിര്‍ത്തിയേ പറ്റൂ... ഇങ്ങനെയുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് പുഷ്-അപ്പ്. ദിവസവും രാവിലെയും വൈകിട്ടും 20 വീതം പുഷ് അപ്പ് ചെയ്യുന്നത് ഏറെ നല്ലതാണ്.
പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രധാന വില്ലന്‍ എണ്ണകളാണ്. എണ്ണയില്‍ വറുത്തും കറിവെച്ചും കഴിക്കുന്നതാണ് നമ്മുടെ ശീലം. ഇതിനാല്‍ എണ്ണകള്‍ പൂര്‍ണമായും ഒഴിവാക്കിയൊരു ഭക്ഷണ ക്രമം നമുക്ക് ചിന്തിക്കാന്‍ പോലും…
യുവാക്കളടക്കം ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബിപി അഥവാ അമിത രക്തസമര്‍ദം. ഭക്ഷണ രീതിയും ജോലി സ്ഥലത്തെ ടെന്‍ഷനുമെല്ലാം ഇതിനു കാരണമാണ്. രക്തസമര്‍ദം അമിതമായാല്‍ കുഴഞ്ഞു വീണു മരണം പോലുള്ള അപകടങ്ങളുണ്ടാകാം.…
വയറ് ശരിയല്ലെങ്കില്‍ പിന്നെ ആ ദിവസം തന്നെ കുഴപ്പത്തിലാകും. ഓഫീസിലെത്തിയാല്‍ ജോലി ശ്രദ്ധിക്കാനൊന്നും കഴിയാതെ വിഷമത്തിലാകും. ഇതിനാല്‍ മലബന്ധം അകറ്റേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു…
അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി കോഴിക്കോട് വീണ്ടും മറ്റൊരു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോഴിക്കോട് താമസിക്കുന്ന ബീഹാര്‍ സ്വദേശി ആയുഷ് ആദിത്യ എന്ന 19 വയസുകാരന്റെ ഹൃദയം വയനാട് ജില്ലയിലെ…
കോഴിക്കോട്: മേയ്ത്ര ആശുപത്രിയില്‍ തുലാ ക്ലിനിക്കല്‍ വെല്‍നെസ് സാങ്ച്വറിയുടെ 'വിയ ബൈ തുലാ' സമഗ്ര ആരോഗ്യകേന്ദ്രത്തിന്റെ സോഫ്റ്റ് ലോഞ്ച് നടന്നു. ലോകത്തിലെ ആദ്യത്തെ ക്ലിനിക്കല്‍ വെല്‍നെസ് സങ്കേതമായ…
ഗുണങ്ങള്‍ നിറഞ്ഞ സുഗന്ധവ്യജ്ഞനമാണ് ജീരകം, വിറ്റാമിനുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ ജീരകത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ജീരകമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതു…
© All rights reserved | Powered by Otwo Designs
Leave a comment