വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമാണ് വിത്തുകള്‍.
മത്തന്‍ കുരുവും അരിയും വറുത്ത് കട്ടന്‍കാപ്പിക്കൊപ്പം വൈകുന്നേരങ്ങളില്‍ കഴി്‌ച്ചൊരു കാലം നമുക്കുണ്ടായിരുന്നു. ഷവര്‍മയും ബര്‍ഗറും പിസയുമൊക്കെ മലയാളിയുടെ നാവിനെ കീഴടക്കുന്നതിന് എത്രയോ മുമ്പ്... എന്നാല്‍ ഇന്ന് വിത്തുകളുടെ ഗുണം മനസിലാക്കി വീണ്ടും ഇവയൊക്കെ കഴിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമാണ് വിത്തുകള്‍. ഇതു പോലെ വിലയും നല്ലവണ്ണം കൂടുതലാണ്. പോക്കറ്റ് കീറിക്കൊണ്ടു മാത്രമേ ഇവയൊക്കെ വാങ്ങാന്‍ കഴിയൂ.
ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ചിയ സീഡ്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമിതു സഹായിക്കും.
സൗന്ദര്യ വര്‍ധനവിനും മുടി വളരാനുമെല്ലാം ഏറെ നല്ലതാണ് ഫ്ലാക് സ് സീഡ് ചണവിത്ത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കും.
മഗ്‌നീഷ്യം, സിങ്ക്, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്തുകള്‍ കഴിക്കുന്നത് മനുഷ്യന് നിരവധി ഗുണങ്ങളാണ് നല്‍കുക. രോഗ പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും എല്ലുകളുടെ ബലത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ചോക്ലേറ്റും ഐസ്‌ക്രീമുമൊന്നുമില്ലാത്ത കാലത്ത് കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു എള്ളുണ്ട. കാത്സ്യം, അയേണ്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ എള്ള് എല്ലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതോടൊപ്പം ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ തുടങ്ങിയവ സൂര്യകാന്തി വിത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇതേറെ സഹായിക്കും.
പ്രായം കുറച്ചു ചെറുപ്പമായി ഇരിക്കാന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റങ്ങള്‍ വരുത്തിയാല് ഒരു പരിധിവരെ ചെറുപ്പം സ്വന്തമാക്കാം. ഇതിനായി കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും…
ഏഷ്യന് രാജ്യങ്ങളില് കോവിഡ് 19 വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങ്ങ്, സിംഗപ്പൂര്, ചൈന തുടങ്ങിയ രാജ്യങ്ങളില് രോഗികളുടെ എണ്ണം വര്ധിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ധര് മുന്നറിയിപ്പ് നല്കിയതായി…
കൃത്രിമ പാനീയങ്ങളും എനര്ജി ഡ്രിങ്കുകളും നാട്ടിന്പുറങ്ങളില് വരെ സുലഭമായി ലഭിക്കുമിപ്പോള്. കുട്ടികളും കൗമാരക്കാരുമാണ് ഇത്തരം പാനീയങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രസകരമായ പരസ്യങ്ങള് നല്കിയാണ് കുട്ടികളെ…
ഹൃദയാഘാതം കാരണം ചെറുപ്പക്കാര്‍ വരെ മരിക്കുന്നതു കേരളത്തിലെ നിത്യസംഭവമാണിപ്പോള്. ഭക്ഷണ ശീലത്തില് വന്ന മാറ്റമാണ് ഇതിനു കാരണമെന്നാണ് പഠനങ്ങള് പറയുന്നത്. ഇതിനാല് ഹൃദയത്തിന് ശക്തി പകരുന്ന ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടതുണ്ട്.…
കുറഞ്ഞ ചെലവില് നമ്മുടെ നാട്ടില്‍ എളുപ്പത്തില് ലഭിക്കുന്നതാണ് കപ്പലണ്ടി. വൈകുന്നേരം കപ്പലണ്ടി കൊറിച്ച് സൊറപറഞ്ഞിരിക്കുന്നതു മിക്കവരുടേയും ശീലമാണ്. വറുത്താണ് സാധാരണ കപ്പലണ്ടി കഴിക്കുക. ഉപ്പും ചേര്ത്താണ്…
അടിവയറ്റിലെ കൊഴുപ്പ് നീക്കാന് ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയില് കഴിയുന്ന വാര്ത്ത അടുത്തിടെ നാം കേട്ടു. ഇവരുടെ ആറ് വിരലുകള് അണുബാധ കാരണം മുറിച്ചു നീക്കേണ്ടി വന്നു. സൗന്ദര്യവര്ധക ശസ്ത്രക്രിയകള്…
മാമ്പഴക്കാലമാണിപ്പോള് നമ്മുടെ നാട്ടില്‍, കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടില്‍ നിന്നുമെല്ലാം മാങ്ങ കേരളത്തിലെ മാര്ക്കറ്റില് എത്തിക്കഴിഞ്ഞു. മാമ്പഴം കഴിച്ചാല്…
ശുദ്ധമായ പശുവിന് നെയ്യിന്റെ ഗുണം പണ്ടു കാലം മുതലേ മനുഷ്യന് അറിയാവുന്നതാണ്. നമ്മുടെ ഭക്ഷണത്തില്‍ ഒരു ടീസ്പൂണ് നെയ്യ് സ്ഥിരമാക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് നെയ്യ് പതിവായി നല്കണമെന്നാണ് പറയുക. വളര്ച്ചയുടെ…
© All rights reserved | Powered by Otwo Designs
Leave a comment