അടുക്കളത്തോട്ടത്തില്‍ ഒരാഴ്ച നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.
ശക്തമായ മഴ മാറിയതോടെ അടുക്കളത്തോട്ടം സജീവമാക്കുകയാണ് കൃഷിയെ സ്നേഹിക്കുന്നവര്‍. എത്ര ചെറിയ കൃഷിയിടമാണെങ്കിലും കൃത്യമായ പരിചരണം സ്ഥിരമായി നല്‍കിയെങ്കില്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. വിത്തിടുന്നതു മുതല്‍ വിളവെടുക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ഓരോ ദിവസവും ചെയ്തു തീര്‍ക്കണം. വിഷമില്ലാത്ത നല്ല ഭക്ഷണം ലഭിക്കുന്നതിനൊപ്പം മാനസികമായ ആനന്ദവുമിതു നല്‍കും. അടുക്കളത്തോട്ടത്തില്‍ ഒരാഴ്ച നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.
1. ആഴ്ചയില്‍ ഒരിക്കലെങ്കിലും വളപ്രയോഗം നടത്തണം. എന്നാല്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. ഗ്രോബാഗ്, ചട്ടി, ചാക്ക് തുടങ്ങിയവയില്‍ കൃഷി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പൊടിഞ്ഞ ജൈവളം, അതായത് ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്‍കാഷ്ടം തുടങ്ങിയവരും പുളിപ്പിച്ച വളങ്ങളുമാണ് നല്‍കേണ്ടത്. പച്ചച്ചാണകം, ഗോമൂത്രം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് തുടങ്ങിയവ പുളിപ്പിച്ച് നല്‍കുന്നതും നല്ലതാണ്. ഓരോ ആഴ്ചയിലും വളം മാറ്റി നല്‍കണം.
2. ഒരേ ചട്ടിയില്‍ സ്ഥിരമായി ഒരേ ഇനം നടാന്‍ പാടില്ല, ഇത് ഉത്പാദനം കുറയാനും രോഗ-കീട ബാധയ്ക്കും കാരണമാകും. ഉദാഹരണത്തിന് ഒരു തവണ വെണ്ട വളര്‍ത്തിയ ചട്ടിയില്‍ അടുത്ത തവണ മറ്റൊരു പച്ചക്കറി നടുക.
3. കഞ്ഞിവെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് തളിക്കുന്നത് കീടങ്ങളെ തുരത്താന് നല്ലതാണ്. വലിയ അധ്വാനവും ചെലവുമില്ലാതെ ഇക്കാര്യം ചെയ്യാം.
4. മഞ്ഞക്കെണി പ്രയോഗിക്കുന്നത് പന്തല്‍ വിളകളില്‍ വരുന്ന കീടങ്ങളെ തുരത്താന്‍ സഹായിക്കും.
5. വേപ്പെണ്ണെയാണ് മറ്റൊരു പോംവഴി. ഇതു സ്്രേപ ചെയ്യുന്നതിലൂടെയും കീടങ്ങളെ തുരത്താം.
6. ജൈവകര്‍ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് സ്യൂഡോമോണസ്. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും പ്രയോഗിക്കണം. ഇലകളില്‍ തളിക്കുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം. ഇതില്‍ 10 ഗ്രാം ശര്‍ക്കരയോ കുറച്ചു പുളിച്ച തൈരോ ചേര്‍ത്താല്‍ ഏറെ നല്ലതാണ്.
7. താങ്ങ് കൊടുക്കേണ്ട തൈകള്‍ക്ക് താങ്ങ് കൊടുക്കുകയും , പന്തല്‍ ആവശ്യമുള്ളവയ്ക്ക് അതു നല്‍കുകയും വേണം. എന്നാല്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. വെയില്‍ ശക്തമായാല്‍ പുതയിട്ടു കൊടുക്കാനും ശ്രദ്ധിക്കണം.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment