കഴിഞ്ഞ തവണത്തെ കടുത്ത വെയിലില്‍ കല്‍പ്പവൃക്ഷം കരിഞ്ഞുണങ്ങി. മഴ കനത്തതോടെ മച്ചിങ്ങ പൊഴിച്ചില്‍ രൂക്ഷമാണ്. ഇതിനൊപ്പം കീടങ്ങളുടെ ശല്യവുമുണ്ട്.
വെളിച്ചെണ്ണയുടെ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഓണമെത്തുമ്പോഴേക്കും വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വാര്‍ത്തകള്‍. കേരളത്തില്‍ തേങ്ങ ഉത്പാദനം കുറയുന്നതാണിതിനു കാരണം. കഴിഞ്ഞ തവണത്തെ കടുത്ത വെയിലില്‍ കല്‍പ്പവൃക്ഷം കരിഞ്ഞുണങ്ങി. മഴ കനത്തതോടെ മച്ചിങ്ങ പൊഴിച്ചില്‍ രൂക്ഷമാണ്. ഇതിനൊപ്പം കീടങ്ങളുടെ ശല്യവുമുണ്ട്.
ശരിയായ പരിചരണം കൊണ്ട് മാത്രം നാളികേരോല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ജൈവവളങ്ങളും രാസവളങ്ങളും ശുപാര്‍ശയ്ക്കനുസരിച്ച് കൃത്യ സമയത്ത് ചേര്‍ക്കണം. തെങ്ങിന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള മൂലകമാണ് പൊട്ടാഷ്. കട്ടി കൂടിയ കാമ്പ്, കൂടുതല്‍ കൊപ്ര, കൂടുതല്‍ മച്ചിങ്ങ പിടിത്തം, രോഗപ്രതിരോധശേഷി, വരള്‍ച്ചയെ അതിജീവിക്കാനുള്ള കരുത്ത് എന്നിവയ്ക്ക് പൊട്ടാഷ് ആവശ്യമാണ്. മഴ തുടരുന്നതുകൊണ്ട് വളം ഈ സമയത്ത് ചേര്‍ത്തു കൊടുക്കാം.
1. സങ്കരയിനങ്ങള്‍ക്കും ഉല്പാദനശേഷിയുള്ള മറ്റിനങ്ങള്‍ക്കും 370 ഗ്രാം യൂറിയ, 530 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 670 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ വളം ആവശ്യമാണ്.
2. ചെന്നീരൊലിപ്പ് കാണുന്ന തെങ്ങിന് 5 കി.ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുന്നത് നല്ലതാണ്. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി അവിടെ ഉരുക്കിയ ടാറോ, ബോര്‍ഡോ കുഴമ്പോ തേയ്ക്കണം.
3. ട്രൈകോഡെര്‍മ ഒരു കിലോഗ്രാം, 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി/മണലുമായി ചേര്‍ത്ത് തെങ്ങിന്റെ കടയ്ക്കലിട്ടു കൊടുക്കുന്നത് രോഗ നിയന്ത്രണത്തിനു സഹായിക്കും.
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
©2025 All rights reserved | Powered by Otwo Designs
Leave a comment