മഴയുടെ ശക്തി കുറഞ്ഞാല്‍ കുറ്റിപ്പയര്‍ നടാം

വള്ളിയായി പടരാതെ വളരുന്ന കുറ്റിപ്പയറിന് കീട-രോഗബാധയും കുറവാണ്.

By Harithakeralam
2024-08-19

മഴയുടെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണ് , മഴ കുറയുന്നതിന് അനുസരിച്ച് പയര്‍ കൃഷി ആരംഭിക്കാം. രുചികരവും പോഷക സമ്പുഷ്ടവുമാണ് പയര്‍. വള്ളിയായി പടര്‍ന്നു വളരുന്ന പയര്‍ ഇനമാണ് മിക്കവരും കൃഷി ചെയ്യുക. അടുക്കളത്തോട്ടത്തില്‍ വീട്ടിലെ ആവശ്യത്തിന് നാലോ അഞ്ചോ പയര്‍ നട്ട് വളര്‍ത്തുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഈയിനം പയറിനെ ആക്രമിക്കാനെത്തും. മുഞ്ഞയുടെ ശല്യം കാരണം വിളവെടുപ്പ് വരെ പ്രതിസന്ധിയിലാകും. അവസാനം മനം മടുത്ത് കൃഷി അവസാനിപ്പിക്കുകയാണ് പതിവ്. ഇതിനൊരു പരിഹാരമാണ് കുറ്റിപ്പയര്‍. വള്ളിയായി പടരാതെ വളരുന്ന കുറ്റിപ്പയറിന് കീട-രോഗബാധയും കുറവാണ്.

വിത്ത് പാകാം

വിത്ത് പാകിയാണ് കുറ്റിപ്പയര്‍ തൈകള്‍ മുളപ്പിക്കുക. തടത്തില്‍ നേരിട്ടു പാവുകയാണ് നല്ലത്. പറിച്ചു നടുകയാണെങ്കില്‍  മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞ ശേഷം മാറ്റി നടാം. മൂന്നോ നാലോ വിത്തുകളിട്ട് തൈകളാകുമ്പോള്‍ ആരോഗ്യമുള്ളത് നില നിര്‍ത്തിയാലും മതി. നടുന്നതിന് മുന്‍പ് വിത്തുകള്‍ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. വിത്തുകള്‍ വേഗം മുളക്കാനിതു സഹായിക്കും. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തിലാകരുത്. തടത്തില്‍ നനവ് ഉണ്ടാകണം. രാവിലെയും വൈകുന്നേരവും ചെറുതായി നനച്ചു കൊടുക്കാം. വിത്ത് പാകിയ ശേഷം ഇലകളോ ഓലമെടലോ ഇട്ട് പുതയിടാം. മണ്ണിലാണ് നടുന്നതെങ്കില്‍ തടമെടുക്കണം. ചാണകപ്പൊടി , എല്ലുപൊടി, ഒരു ചെടിക്ക് 100 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്ന കണക്കില്‍ തടത്തിലിട്ടു കൊടുക്കാം.  ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം നടാന്‍ കുറ്റിപ്പയര്‍ അനുയോജ്യമാണ്.

വളപ്രയോഗം, പരിചരണം

പയര്‍ വളര്‍ന്നു തുടങ്ങി മൂന്ന് ആഴ്ചയായാല്‍ കടലപ്പിണ്ണാക്ക് വളമായി നല്‍കാം. ചെടിയൊന്നിന് 50 മുതല്‍ 100 ഗ്രാം വരെ കടലപ്പിണ്ണാക്ക് നല്‍കുന്നതാണ് ഉചിതം, ഇതിനൊപ്പം അല്‍പ്പം വേപ്പിന്‍പ്പിണ്ണാക്ക് കൂടി ചേര്‍ത്താല്‍ ഉറുമ്പുശല്യവും ഒഴിവാക്കാം. രണ്ടാഴ്ച്ച കൂടുബോള്‍ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഫിഷ് അമിനോ ആസിഡ്, കടല പിണ്ണാക്ക് (ഒന്ന് രണ്ടു പിടി) വെള്ളത്തില്‍ 2-3 ദിവസം ഇട്ടു പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ചത് ഒക്കെ വളമായി നല്‍കാം. കൃത്യമായ ഇടവേളകളില്‍ ഇവ നല്‍കുക.

കീടബാധ  

മുഞ്ഞയുടെ ആക്രമണം തന്നെയാണ് പ്രധാന പ്രശ്നം.  തടത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിടുക, ഇടയ്ക്ക് വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക. ഗോമൂത്രത്തില്‍ കാന്താരി മുളക് അരച്ചത് ചേര്‍ത്ത് നേര്‍പ്പിച്ചത് സ്പ്രേ ചെയ്യാം. കായ്കള്‍ അധികം മൂക്കുന്നതിനു മുന്‍പ് പറിക്കുക, വിളയാന്‍ നിര്‍ത്തിയാല്‍ കായ്ഫലം കുറയും.

Leave a comment

കൈ നിറയെ വിളവ് ലഭിക്കാന്‍ കടപ്പിണ്ണാക്കും ശര്‍ക്കരയും

പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം.   കടലപ്പിണ്ണാക്കും…

By Harithakeralam
വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…

By Harithakeralam
മഴയ്ക്ക് ശേഷം ശക്തമായ വെയില്‍: ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…

By Harithakeralam
വേനല്‍ച്ചൂടില്‍ കീടനിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…

By Harithakeralam
പാവയ്ക്ക പൂവിട്ടു തുടങ്ങിയോ : നല്ല പോലെ കായ്കളുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ഉടനെ ചെയ്യുക

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…

By Harithakeralam
ഗ്രോബാഗിലെ വെണ്ടക്കൃഷി

ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട.  ഏതു കാലാവസ്ഥയിലും…

By Harithakeralam
കുമ്പളത്തിലെ ഫുസേറിയം വാട്ടം: ഈ രീതികള്‍ അവലംബിച്ചാല്‍ കൃഷി നശിക്കില്ല

ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…

By Harithakeralam
വെയിലിനെ ചെറുത്ത് പന്തല്‍ വിളകള്‍ വളര്‍ത്താം

വേനല്‍ക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍.  പാവല്‍, കോവല്‍,  പടവലം,  പയര്‍ തുടങ്ങിയവ വെയിലിനെ ഇഷ്ടപ്പെടുന്നവയാണ്. ഇവയെ പന്തിലിട്ടാണ് വളര്‍ത്തുക. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
Leave a comment

©2025 All rights reserved | Powered by Otwo Designs