പച്ചക്കറികള്‍ക്കും ഫല വൃക്ഷങ്ങള്‍ക്കുമെല്ലാം ആട്ടിന്‍കാഷ്ടമിട്ടു കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
മികച്ച ജൈവവളമാണ് ആട്ടിന്‍കാഷ്ടം, കാലിവളത്തേക്കാള്‍ കൂടുതല്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ഇതിലുണ്ട്. എന്നാല്‍ മറ്റു വളങ്ങള്‍ പോലെ ഉപയോഗിക്കാന്‍ പാടില്ല. പച്ചക്കറികള്‍ക്കും ഫല വൃക്ഷങ്ങള്‍ക്കുമെല്ലാം ആട്ടിന്‍കാഷ്ടമിട്ടു കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചാണകം പോലെ ചെടികള്‍ക്കിട്ടു കൊടുക്കാന്‍ പറ്റില്ല ആട്ടിന്‍കാഷ്ടം.
കുറച്ചു പഴകി പൊടിഞ്ഞ ആട്ടിന്‍കാഷ്ടമാണ് ഉപയോഗിക്കേണ്ടത്. പുതിയതില്‍ ചില പ്രാണികളും വിരകളുമെല്ലാമുണ്ടാകും. ഇവ ചെടിയെ ആക്രമിച്ചു നശിപ്പിക്കും. തീരെ ചെറിയ ചെടികള്‍ക്ക് നിര്‍ബന്ധമായും പഴകിയ വളം മാത്രമേ ഉപയോഗിക്കാവൂ. കുരുമുളക്, പച്ചക്കറി തൈകള്‍ എന്നിവയ്‌ക്കെല്ലാം പഴകി പൊടിഞ്ഞവ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ആട്ടിന്‍കാഷ്ടം ചാക്കില്‍ കെട്ടിവച്ചു സൂക്ഷിച്ചു പൊടിക്കുകയാണ് പതിവ്. ഇടയ്ക്ക് നനച്ചാല്‍ എളുപ്പം പാകമാകും. ചാരം, കുമ്മായം, കരിയില എന്നിവയും ചാക്കിലിടുന്നത് നല്ലതാണ്. വളത്തിന്റെ നിലവാരം വര്‍ധിക്കാനും എളുപ്പം പൊടിയാനുമിതു സഹായിക്കും. കൂട്ടിയിട്ട് നനച്ച് ചാക്ക് കൊണ്ടു മൂടി വയ്ക്കുന്ന രീതിയും സ്വീകരിക്കാം. നല്ല പൊടിഞ്ഞാല്‍ മാത്രമേ മണ്ണില്‍ വളം ലയിക്കുകയുള്ളൂ. എന്നാല്‍ മാത്രമേ ചെടികള്‍ക്ക് ഇതാഗിരണം ചെയ്യാന്‍ സാധിക്കൂ.
ആട്ടിന്‍കാഷ്ടം വളമായി ചെടികള്‍ക്ക് നല്‍കിയാല്‍ നന നിര്‍ബന്ധമാണ്. ചൂടുള്ള വളമായതിനാല്‍ നനച്ചില്ലെങ്കില്‍ ചിലപ്പോള്‍ ചെടികള്‍ ഉണങ്ങിപ്പോകും, ചെറിയ ചെടികള്‍ പ്രത്യേകിച്ചും. വേനല്‍ക്കാലത്ത് ചെറിയ ചെടികള്‍ക്ക് ഈ വളം നല്‍കാതിരിക്കുന്നതാണ് നല്ലത്. ചുവട്ടില്‍ നിന്ന് അല്‍പ്പം മാറ്റി വേണം പ്രയോഗിക്കാന്‍.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment