അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. തൈകളും വലിയ ചെടികളും ചിലപ്പോള്‍ വാടിയതിനു ശേഷം ഉണങ്ങി പോയതായി കാണാം
അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് പച്ചക്കറി തൈകളിലെ
ചുവടു ചീയലും വാട്ടവും. തൈകളും വലിയ ചെടികളും ചിലപ്പോള്‍ വാടിയതിനു ശേഷം
ഉണങ്ങി പോയതായി കാണാം. ഈ പ്രശ്‌നം മൂലം കൃഷി ഉപേക്ഷിക്കുന്നവര്‍ ഏറെയാണ്.
ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം.
നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തടത്തില്‍ തൈ ചീയല്‍ ഒഴുവാക്കുന്നതിന് വിത്ത് സ്യുഡോമോണാസ് പൊടിയുമായി ചേര്‍ത്ത് പാകുന്നതും തടം തയ്യാറാക്കുമ്പോള്‍ െ്രെടക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കി കാലിവളം ചേര്‍ക്കുന്നതും ഫലപ്രദമാണ്. തൈകള്‍ വേനല്‍ക്കാലത്താണ് ഉണ്ടാക്കുന്നതെങ്കില്‍ തൈചീയല്‍ വലിയ പ്രശ്‌നമാകാറില്ല. തൈകള്‍ പറിച്ച് നട്ടതിന് ശേഷമോ, പൂക്കള്‍ വിരിയുന്ന സമയത്തോ വാടാം. ഇത് ബാക്റ്റീരിയയുടെ ആക്രമണം മൂലവും കുമിളിന്റെയോ ചിതലിന്റെയോ ആക്രമണം മൂലവുമാകാം.
തൈ ചീയല്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍
1.െ്രെടക്കോഡര്‍മ ചേര്‍ത്ത് തയാറാക്കിയ കാലിവളം നിലമൊരുക്കുമ്പോള്‍ ചേര്‍ക്കുക.
2. പച്ചച്ചാണകം ഉപയോഗിക്കുമ്പോള്‍ ചെടികളുടെ ചുവടില്‍ നിന്നും മാറി മാത്രം ഒഴിച്ചു കൊടുക്കുക. മഴക്കാലത്ത് മാത്രം പച്ചചാണകം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
3. ചിതലിന്റെ ആക്രമണം കൂടതലുള്ള മണ്ണില്‍ ഉണങ്ങിയ ചാണകപ്പൊടി ഇട്ടതിന് ശേഷം നന്നായി നനയ്ക്കുക.
4. ബാക്റ്റീരിയല്‍ വാട്ടത്തെ ചെറുക്കുന്ന ഇനങ്ങള്‍ തെരഞ്ഞെടുത്ത് നടുക.
5. ചെടികളുടെ കീഴെ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ചുവടുഭാഗം ചേര്‍ത്ത് തടം ഉയര്‍ത്തി കൊടുക്കുകയും വര്‍ഷക്കാലത്ത് അധികമുള്ള വെള്ളം ഒലിച്ച് പോകാനുമുള്ള സൗകര്യം ചെയ്യുകയും വേണം.
6. നല്ല ഉത്പാദനശേഷിയുള്ളതും എന്നാല്‍ വാട്ടരോഗം പെട്ടന്ന് ബാധിക്കുന്നതുമായ തൈകള്‍, വാട്ട രോഗം ബാധിക്കാത്ത ഇനം തൈകളുടെ മുകളില്‍ ഗ്രാഫ്റ്റ് ചെയ്താല്‍ ദീര്‍ഘനാള്‍ വിളവ് ലഭിക്കുന്നതോടൊപ്പം വാട്ടരോഗത്തെ തടത്ത് നിറുത്തുകയും ചെയ്യുന്നു.
ഗ്രോബാഗിലെ കുറ്റിച്ചെടിയില്‍ നിറയെ മുന്തിരി കായ്ച്ചു നില്‍ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
കാലവര്‍ഷം വരവായി. ഇത്തവണ ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…
കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
© All rights reserved | Powered by Otwo Designs
Leave a comment