അല്‍പ്പം സമയം ചെലവഴിക്കാന്‍ തയാറായാല്‍ നമ്മുടെ അടുക്കളത്തോട്ടത്തിലും ടെറസിലുമൊക്കെ ജൈവ രീതിയില്‍ തക്കാളി വിളയിക്കാം.
പച്ചക്കറി ഇനങ്ങളില്‍ തക്കാളിയുടെ സ്ഥാനം ഏറെ മുന്നിലാണ്. എന്നാല്‍
കേരളത്തില്‍ തക്കാളി വിളിയിക്കുകയെന്നത് അല്‍പ്പം പ്രയാസമുള്ള കാര്യമാണ്.
നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. അല്‍പ്പം
സമയം ചെലവഴിക്കാന്‍ തയാറായാല്‍ നമ്മുടെ അടുക്കളത്തോട്ടത്തിലും
ടെറസിലുമൊക്കെ ജൈവ രീതിയില്‍ തക്കാളി വിളയിക്കാം. വാട്ടരോഗത്തെ ചെറുക്കാന്‍
കഴിവുള്ള നല്ലയിനം തക്കാളി വിത്തുകള്‍ വാങ്ങി മുളപ്പിച്ചെടുത്ത് നടുകയോ
നഴ്‌സറികളില്‍ നിന്ന് തൈകള്‍ വാങ്ങി നടുകയോ ചെയ്യാം. വിത്തുകളും തൈകളും
സ്യൂഡോമോണസ് ലായനിയില്‍ മുക്കുന്നതു കീടബാധയെ ചെറുക്കും.
മണ്ണ് തയാറാക്കല്‍
നല്ല നീര്‍വാര്‍ച്ചയും ജൈവാംശങ്ങള്‍ അടങ്ങിയതും അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്നതുമായ മണ്ണാണ് തക്കാളിക്കൃഷിക്ക് അനുയോജ്യം. തക്കാളി നടുന്നതിനു മുന്നേ മണ്ണില്‍ കുമ്മായം ചേര്‍ത്തു കൊടുക്കുക. ഗ്രോ ബാഗിലാണ് നടുന്നതെങ്കില്‍ ഒരു ഗ്രോ ബാഗിന് ഒരു പിടി കുമ്മായമെന്ന കണക്കില്‍ മണ്ണില്‍ നന്നായി മിക്‌സ് ചെയ്യണം. അഞ്ച് അല്ലെങ്കില്‍ ആറ് ദിവസത്തിനു ശേഷം വേണം തൈ നടാന്‍. ഈ സമയത്തിനുള്ളില്‍ വാട്ട രോഗത്തിനു കാരണക്കാരായ മണ്ണിലെ ബാക്റ്റീരിയകള്‍ നശിച്ചിരിക്കും. മാത്രമല്ല കുമ്മായം ചേര്‍ക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ കാല്‍സ്യം ലഭിക്കുകയും മണ്ണിലെ അമ്ലത്വം കുറയുകയും ചെയ്യും. മണ്ണിലെ അമ്ലത്വം കുറയുന്നത് നാം ചെടിക്ക് നല്‍കുന്ന വളം വേഗത്തില്‍ വലിച്ചെടുക്കാന്‍ സഹായകമാകും . പുളി രസമുള്ള മണ്ണിലാണ് ബാക്റ്റീരിയകള്‍ മൂലമുള്ള വാട്ടവും വേരു ചീയലും വരുക.
നടില്‍ രീതി
ഒരു വലിയ ഗ്രോ ബാഗിലേക്ക് 1:1 എന്ന തോതില്‍ മണ്ണ് ,പഴകിയ ചകിരിച്ചോറ് , രണ്ട് കപ്പ് ഉണങ്ങി പൊടിഞ്ഞ ചാണകപ്പൊടി എന്നിവ ചേര്‍ക്കണം. കൂടാതെ 50 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത്, 50 ഗ്രാം എല്ലുപൊടി എന്നിവ മിക്‌സ് ചെയ്തു നിറക്കാം. തൈ നടുന്ന സമയത്ത് ഗ്രോബാഗിന്റെ അറുപത് ശതമാനം നടീല്‍ മിശ്രിതം നിറച്ചാല്‍ മതി. തുടര്‍ന്ന് ഗ്രോബാഗിന്റെ ഒത്ത നടുവില്‍ ചെറിയ കുഴിയെടുത്ത് തൈ നടാം. തൈയുടെ വേരുകള്‍ക്ക് ക്ഷതം പറ്റാതെ ശ്രദ്ധിച്ചു വേണം മാറ്റി നടാന്‍.
പരിചരണം
തക്കാളിയുടെ അടിവശത്ത് കറുത്ത പുള്ളിപോലെ വന്നു കായ കേടായി പോകുന്നതിനു കാരണം കാല്‍സ്യത്തിന്റെ അഭാവമാണ് ( ഈ രോഗത്തെ Bloossm end rot എന്ന് പറയും ) ഇത് കുമ്മായം ചേര്‍ക്കുന്നതിലൂടെ പരിഹരിക്കപ്പെടും. തക്കാളിയില്‍ വിള്ളല്‍ ഉണ്ടാകുന്നത് ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവാണ്. 5 ഗ്രാം ബോറോക്‌സ് പൊടി മണ്ണില്‍ ചേര്‍ത്ത് കൊടുത്ത് ഇതു പരിഹരിക്കാം. കുമ്മായത്തിന് പകരം മുട്ടത്തോട് മിക്‌സിയിലിട്ടു പൊടിച്ച് മണ്ണില്‍ ചേര്‍ക്കുക. കാല്‍സ്യത്തിന്റെ അഭാവത്തിനു പരിഹാരമാകും. ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. രണ്ടാഴ്ച കൂടുമ്പോള്‍ സ്യൂഡോ മോണസ് ലായിനി ചെടിയുടെ ഇലകളിലും തടത്തിലും തളിക്കുന്നതും നല്ലതാണ്.
ഇലകള്‍ മണ്ണില്‍ തട്ടാന്‍ ഇടവരരുത്, തക്കാളി ചെടിക്ക് കരുത്ത് കുറവായതിനാല്‍ താങ്ങു കൊടുക്കണം.
പൊട്ടാഷ് മൂലകങ്ങള്‍ ലഭിക്കാന്‍ ചാരം തടത്തില്‍ അല്‍പ്പം കൊടുക്കുന്നത്
ഗുണം ചെയ്യും. ഇത് പ്രായമായ ചെടി പെട്ടെന്ന് പൂവിടാന്‍ സഹായിക്കും.
എല്ലാതരം ജൈവ വളങ്ങളും തക്കാളി ചെടിക്ക് നല്‍കാം. ഉണങ്ങി പൊടിഞ്ഞ ചാണകം,
ആട്ടിന്‍ കാഷ്ടം പൊടിച്ചത്, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ വളങ്ങള്‍
ഏതെങ്കിലും ഒന്ന് പതിനഞ്ച് ഇരുപത് ദിവസം കൂടുമ്പോള്‍ ഗ്രോബാഗില്‍ നല്‍കണം.
വളപ്രയോഗത്തിന് ശേഷം അല്‍പ്പം നടീല്‍ മിശ്രിതം മുകളില്‍ വിതറുകയും
ചെയ്യണം. പച്ചച്ചാണകവും കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ
പുളിപ്പിച്ചതിന്റെ തെളി തക്കാളിയുടെ വളര്‍ച്ചക്ക് ഏറെ ഗുണം ചെയ്യും.
അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരുടെയും പേടി സ്വപ്നമാണ് വെള്ളീച്ചയും മുഞ്ഞയും. പയര്‍, പച്ചമുളക്, വെണ്ട, വഴുതന, പാവയ്ക്ക, പടവലം തുടങ്ങി സകല ചെടികളെയും നശിപ്പിക്കാന്‍ ഈ രണ്ടു കീടങ്ങള്‍…
ഗ്രോബാഗിലെ കുറ്റിച്ചെടിയില്‍ നിറയെ മുന്തിരി കായ്ച്ചു നില്ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
കാലവര്‍ഷം വരവായി. ഇത്തവണ ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…
കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
© All rights reserved | Powered by Otwo Designs
Leave a comment