ടെറസില്‍ അടുക്കളത്തോട്ടമൊരുക്കാം

കൃഷി രീതികള്‍ മനസിലാക്കുന്നതിനൊപ്പം ചില സാങ്കേതിക കാര്യങ്ങളും ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ പഠിക്കേണ്ടതുണ്ട്.

By Harithakeralam

നഗരപ്രദേശങ്ങളില്‍ വളരെക്കുറച്ചു സ്ഥലത്ത് വീടു നിര്‍മിക്കുന്നവരുടെ പ്രധാന പരാതിയാണ് അടുക്കളത്തോട്ടമൊരുക്കാന്‍ സ്ഥലമില്ലെന്നത്. ഇതിനു പരിഹാരമാണ് ടെറസ് കൃഷി അഥവാ മട്ടുപ്പാവ് കൃഷി വളരെ വേഗത്തില്‍ കേരളത്തില്‍ വ്യാപിക്കുകയാണ്. കൃഷി രീതികള്‍ മനസിലാക്കുന്നതിനൊപ്പം ചില സാങ്കേതിക കാര്യങ്ങളും ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ പഠിക്കേണ്ടതുണ്ട്.


1. പരന്നതോ അല്‍പ്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണ് ടെറസ് കൃഷിക്ക് അനുയോജ്യം. ടെറസിലെ ചെടികള്‍ പരിപാലിക്കുമ്പോള്‍ നമ്മുടെ സുരക്ഷയും നോക്കണം. ടെറസിന് വശങ്ങളില്‍ ഉയര്‍ത്തിക്കെട്ടിയ മതില്‍ ഉണ്ടാകണം. അരമീറ്റര്‍ ഉയരമെങ്കിലും ഈ മതിലിന് ഉണ്ടാവുന്നതു നല്ലതാണ്്.
2. മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ ടെറസിലെത്തിക്കാന്‍ ഉറപ്പുള്ള പടികളോ കോണിയോ എപ്പോഴും സജ്ജമായിരിക്കണം.
3. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസിന്റെ തലത്തില്‍ നിന്നും രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുക. കഴിയുമെങ്കില്‍ തുള്ളിനനയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തുക. അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന സംവിധാനങ്ങളും പരിക്ഷിക്കാം.

4.നേരിട്ട് ടെറസിലേക്ക് ചായുന്ന രീതിയിലുള്ള മരങ്ങള്‍ പാടില്ല. എലികള്‍, പക്ഷികള്‍, പ്രാണികള്‍ എന്നിവയുടെ ശല്യം ഒഴിവാക്കാന്‍ ഇതു സഹായിക്കും.
5. ടെറസില്‍ നേരിട്ട് മണ്ണ് നിക്ഷേപിച്ചുള്ള കൃഷി ഒഴിവാക്കുക. കോണ്‍ക്രീറ്റിന് ബലക്ഷയമുണ്ടാക്കാനും ചോര്‍ച്ചയുണ്ടാവാനും ഇതു കാരണമാകും. ഗ്രോബാഗ്, ചാക്ക്, ചട്ടി, പ്ലാസ്റ്റിക് വിരിച്ച് മണ്ണു നിറച്ചുള്ള കൃഷി എന്നിവയാണ് ഉചിതം. ടെറസിലേക്ക് വെള്ളമിറങ്ങുന്നതു തടയാന്‍ മേല്‍ക്കൂര മുഴുവനായി പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ച് മൂടുന്നവരുമുണ്ട്.
6. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക്് നേരിട്ട് സൂര്യപ്രകാശം തട്ടുന്നതു ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും.
7. പച്ചക്കറികളും ഇലക്കറികളുമാണ് ടെറസില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യം. തക്കാളി, വെണ്ട, പയര്‍, മുളക്, ചീര, വഴുതന തുടങ്ങിയവ ടെറസില്‍ നന്നായി വളരും.

Leave a comment

വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…

By Harithakeralam
മഴയ്ക്ക് ശേഷം ശക്തമായ വെയില്‍: ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…

By Harithakeralam
വേനല്‍ച്ചൂടില്‍ കീടനിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…

By Harithakeralam
പാവയ്ക്ക പൂവിട്ടു തുടങ്ങിയോ : നല്ല പോലെ കായ്കളുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ഉടനെ ചെയ്യുക

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…

By Harithakeralam
ഗ്രോബാഗിലെ വെണ്ടക്കൃഷി

ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട.  ഏതു കാലാവസ്ഥയിലും…

By Harithakeralam
കുമ്പളത്തിലെ ഫുസേറിയം വാട്ടം: ഈ രീതികള്‍ അവലംബിച്ചാല്‍ കൃഷി നശിക്കില്ല

ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…

By Harithakeralam
വെയിലിനെ ചെറുത്ത് പന്തല്‍ വിളകള്‍ വളര്‍ത്താം

വേനല്‍ക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍.  പാവല്‍, കോവല്‍,  പടവലം,  പയര്‍ തുടങ്ങിയവ വെയിലിനെ ഇഷ്ടപ്പെടുന്നവയാണ്. ഇവയെ പന്തിലിട്ടാണ് വളര്‍ത്തുക. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
ഇലകരിച്ചിലും പൊടിക്കുമിള്‍ രോഗവും ; തൈ നടും മുമ്പേ ശ്രദ്ധിക്കാം

ജനുവരിയുടെ തുടക്കം മുതല്‍ നല്ല വെയിലാണ് ലഭിക്കുന്നത്. ചൂട് അസഹ്യമായി തുടരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം പലതരം രോഗങ്ങള്‍ കാരണം ദുരിതത്തിലാണ്. നമ്മുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളുടെ അവസ്ഥയും ഇതുതന്നെയാണ്.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs