മണ്ണില്‍ ജീവാണുക്കള്‍ക്ക് പെരുകാന്‍ ആവശ്യമായ ജൈവാംശം ഉണ്ടായിരിക്കണം. പ്രധാനപ്പെട്ട ജീവാണുക്കള്‍ ഏതൊക്കെയെന്നു നോക്കാം.
മണ്ണിനെ ജീവസുറ്റതാക്കി ജൈവ സമ്പുഷ്ടമുള്ളതാക്കി മാറ്റുന്നതില്‍ ജീവാണുക്കള്‍ വളരെ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇതു മണ്ണിലെ ജൈവാംശത്തെ വിഘടിപ്പിച്ചു വിളകള്‍ക്ക് ആഗിരണയോഗ്യമാക്കുക, പോഷകങ്ങള്‍ വിളകള്‍ക്കു ലഭ്യമാക്കുക, കീട രോഗങ്ങളില്‍ നിന്നു വിളകള്‍ക്ക് പരിരക്ഷ നല്‍കുക എന്നിവയാണ് ജീവാണുക്കളെ കൊണ്ടു നമുക്ക് ലഭിക്കുന്ന ഗുണങ്ങള്‍. മണ്ണില്‍ ജീവാണുക്കള്‍ക്ക് പെരുകാന്‍ ആവശ്യമായ ജൈവാംശം ഉണ്ടായിരിക്കണം. സ്യൂഡോമോണസ്, ട്രൈക്കോര്‍ഡര്‍മ എന്നിവ മാത്രമല്ല ജീവാണുക്കള്‍ക്ക്. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ മറ്റു ജൈവ ജീവാണുക്കള്‍ ഇവയാണ്.
1.റൈസോബിയം
പയറു വര്‍ഗ വിളകളുടെ നൈട്രജന്‍ സംഭരണ ശേഷി കൂട്ടുന്ന ജീവാണുവാണിത്. ഒരു പായ്ക്കറ്റ് റൈസോബിയം കഞ്ഞി വെള്ളം ചേര്‍ത്തു തണലത്ത് വച്ച് വിത്തിന് പുറമേ പുരട്ടുക. ഒരേക്കറിലേക്ക് വേണ്ട വിത്തിനു മേല്‍ പുരട്ടാന്‍ 100 ഗ്രാം റൈസോബിയം വേണ്ടിവരും. അതിനു ശേഷം തണലത്തിട്ട് ഉണക്കി വിതക്കുക.
2.അസറ്റോ ബാക്റ്റര്‍
അസറ്റോ ബാക്റ്റിന്റെ കള്‍ച്ചര്‍ 250 ഗ്രാം 750 ഗ്രാം മില്ലി വെള്ളത്തില്‍ കലക്കിയ ശേഷം നടേണ്ട ചെടിയുടെ വേരു 20 മിനിറ്റ് മുക്കി വച്ചു നടുക. വിത്താണെങ്കില്‍ നനച്ച് 5 കിലോഗ്രാം, അര കിലോ അസറ്റോ ബാക്റ്റര്‍ കള്‍ച്ചറുമായി കലര്‍ത്തി തണലത്ത് വച്ച് ഉണക്കിനടാം. വിളകളുടെ ചുവട്ടില്‍ ചേര്‍ക്കുമ്പോള്‍ 25 കിലോ ചാണകപ്പൊടിക്കൊപ്പം ഒരു കിലോ കള്‍ച്ചര്‍ ചേര്‍ക്കുക. വാഴ, കപ്പ, പച്ചക്കറി വിളകള്‍, ഫലവൃക്ഷങ്ങള്‍ എന്നിവക്കൊക്കെ അസറ്റോ ബാക്ടര്‍ ഉപയോഗിക്കാവുന്നതാണ്.
3.അസോസ് പൈരില്ലം
തെങ്ങ്, കുരുമുളക്, വാഴ, പച്ചക്കറി, ധാന്യവിളകള്‍ എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതാണ് ഈ ജീവാണു. 50 കിലോ ചാണകപ്പൊടിയില്‍ 2 കിലോ അസോസ് പൈരില്ലം കള്‍ച്ചര്‍ കലര്‍ത്തി വിളകളുടെ ചുവട്ടില്‍ ചേര്‍ക്കാവുന്നതാണ്. 5 കിലോഗ്രാം വിത്തിന് 100 ഗ്രാം കള്‍ച്ചറും, 100 മില്ലി കഞ്ഞിവെള്ളവും ചേര്‍ത്തതില്‍ മുക്കി തണലത്ത് അര മണിക്കൂര്‍ വച്ച ശേഷം വിതക്കാവുന്നതാണ്.
4.ഫോസ്‌ഫോബാക്ടീരിയ
ഫോസ്ഫറസ് ലഭ്യമാക്കുന്ന ബാക്ടീരിയയാണിത്. നന്നായി ദ്രവിച്ച ജൈവവളത്തോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കുമ്പോളാണ് ഫോസ്‌ഫോബാക്ടീരിയ മികച്ച ഗുണം തരുക. ഏക്കറില്‍ 10 കിലോഗ്രാം ഫോസ്ഫറസ് ലഭ്യമാക്കും.
5. പി.ജി.പി.ആര്‍ മിക്‌സ് (PGPR Mix)
നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയെ ലഭ്യമാക്കുന്നു. പറിച്ചു നടുന്ന വിളകളുടെ വേര് 10 ശതമാനം വീര്യമുള്ള മിശ്രിതത്തില്‍ 10 മിനുട്ട് മുക്കി വച്ച ശേഷം നടാവുന്നതാണ്. വിളകള്‍ക്ക് നല്‍കുമ്പോള്‍ 40 കിലോ ചാണകപ്പൊടിയില്‍ ഒരു കിലോഗ്രാം പി.ജി.പി.ആര്‍ മിശ്രിതം കലര്‍ത്തി ഉപയോഗിക്കാം.
6. വെര്‍ട്ടിസീലിയം ലക്കാനി
കീടങ്ങളുടെ ബാഹ്യാസ്തി കൂടത്തില്‍ പറ്റിപ്പിടിച്ച് മുളച്ച് പോഷകങ്ങള്‍ വലിച്ചെടുത്ത് അതിനെ കൊല്ലുന്ന പരാദ കുമിളാണ് വെര്‍ട്ടി സീലിയം. മുഞ്ഞ, വെള്ളിച്ച, ശല്‍ക്ക കീടങ്ങള്‍, മീലിമുട്ട, റസ്റ്റ് ഫംഗസ് എന്നിവക്കെതിരെ ഇത് ഫലപ്രദമാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 8 മുതല്‍ 10 കിലോ വെര്‍ട്ടിസീലിയം ഫോര്‍മുലേഷന്‍ കലക്കി തളിക്കാവുന്നതാണ്. പലതവണ ആവര്‍ത്തിക്കണം.
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…
ഏതു ചെടിയേയും ആക്രമിച്ചു നശിപ്പിക്കുന്ന കീടമാണ് ഇലപ്പേന്‍. പച്ചക്കറികളെയും പൂച്ചെടികളും വലിയ മാവുകള്‍ വരെ ഇലപ്പേന്‍ നശിപ്പിക്കും. വിളവ് കുറഞ്ഞു ചെടികള്‍ നശിച്ചു പോകാനീ കീടം കാരണമാകും. വളരെപ്പെട്ടെന്നു…
© All rights reserved | Powered by Otwo Designs
Leave a comment