വെണ്ട, വഴുതന, പച്ചമുളക് പോലുളള പച്ചക്കറികള്‍ വളര്‍ത്തുന്നവരെല്ലാം ആശങ്കയിലാണ്. കനത്ത മഴ കൃഷിയിടത്തില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
കുറച്ചു ദിവസം കൂടി മഴ കേരളത്തില്‍ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. വെണ്ട, വഴുതന, പച്ചമുളക് പോലുളള പച്ചക്കറികള്‍ വളര്‍ത്തുന്നവരെല്ലാം ആശങ്കയിലാണ്. കനത്ത മഴ കൃഷിയിടത്തില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഓണ വിപണി മുന്നില്‍ കണ്ട് കൃഷി ചെയ്യുന്നവരുമെല്ലാം പ്രശ്‌നത്തിലായിരിക്കുന്നു. ഈ സമയത്ത് അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങളിതാ.
1. പയര്‍, വെണ്ട, മുളക്, പാവല്‍, വഴുതന, പച്ചമുളക് എന്നിവയാണ് മഴക്കാലത്ത് കൃഷി ചെയ്യാന്‍ പറ്റിയ പച്ചക്കറികള്‍.
2. ചാണകപ്പൊടി, എല്ലുപൊടി പോലുള്ള ജൈവ വളങ്ങള്‍ അടിവളമായി നല്‍കിയ ശേഷം വേണം കൃഷി തുടങ്ങാന്‍.
3. ഈ സമയത്ത് മണ്ണില്‍ അമ്ലത പ്രശ്‌നമുണ്ടാകും. കുമ്മായം നിര്‍ബന്ധമായും പ്രയോഗിക്കണം.
4. വെള്ളം കെട്ടി നില്‍ക്കാതെ നീര്‍വാഴ്ചയുള്ള സ്ഥലത്ത് മാത്രമേ കൃഷി ചെയ്യാവൂ.
5. വെള്ളീച്ചയുടെ പ്രശ്‌നം ഇക്കാലത്തുണ്ടാകും. വെളുത്തുള്ളി നീര് വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ മതി.
6. മണ്ണ് ഒലിച്ചു പോകാതിരിക്കാന്‍ മണ്ണിന്റെ കൂനയുടെ മുകളില്‍ കരിയിലകള്‍ നിറച്ചാല്‍ മതിയാകും.
7. ആര്യവേപ്പിലയുടെ നീര് തളിക്കുന്നത് കീടങ്ങളെ തുരത്തും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment