മുഖം സ്‌കാന്‍ ചെയ്തു ഇ-കെവൈസിപൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ 'PM KISAN GOI' കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
പിഎംകിസാന്‍-വീട്ടിലിരുന്ന് ഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ മുഖം സ്‌കാന്‍ ചെയ്തുകൊണ്ട് കര്‍ഷകര്‍ക്ക് ഇ-കെവൈസിപൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ 'PM KISAN GOI' കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പിഎംകിസാന്‍പദ്ധതിയിലെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് വീട്ടിലിരുന്ന് ഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ മുഖം സ്‌കാന്‍ ചെയ്തുകൊണ്ട് ഇ-കെവൈസിപൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ 'PM KISAN GOI'കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 'PM KISAN GOI'ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും പിഎം-കിസാന്‍ അക്കൗണ്ടുകളും ആപ്പ് കര്‍ഷകര്‍ക്ക് നല്‍കും. കര്‍ഷകര്‍ക്ക് അവരുടെ ഭൂമി രേഖകള്‍, ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ ലിങ്ക് ചെയ്യല്‍, ഇ-കെവൈസി സ്റ്റാറ്റസ് എന്നിവ നിരീക്ഷിക്കാന്‍അനുവദിക്കുന്ന 'നിങ്ങളുടെ അപേക്ഷയുടെ തല്‍സ്ഥിതി അറിയുക' എന്ന മൊഡ്യൂള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
പിഎം-കിസാന്‍ ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) സ്‌കീമുകളിലൊന്നാണ്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം മൂന്ന് തവണകളായി 6,000 രൂപ അവരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുന്നു. 3 കോടിയിലധികം സ്ത്രീകള്‍ ഉള്‍പ്പെടെ 11 കോടിയിലധികം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2.42 ലക്ഷം കോടി രൂപ വിതരണം ചെയ്തു. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പോലും പ്രധാനമന്ത്രികിസാന്‍ സമ്മാന്‍നിധിപദ്ധതി കര്‍ഷകര്‍ക്ക് ശക്തമായ ഒരു കൂട്ടാളിയാണെന്ന് തെളിയിച്ചു. പദ്ധതി കര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കുകയും അവശ്യ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ആത്മവിശ്വാസം പകരുകയും ചെയ്തു.
കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന 'പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി' പദ്ധതിയുടെ ഭാഗമായി, മുഖം തിരിച്ചറിയാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് കേന്ദ്ര കൃഷികര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പുറത്തിറക്കി. ഒടിപിയുടെയോ വിരലടയാളത്തിന്റെയോ ആവശ്യമില്ലാതെ കര്‍ഷകര്‍ക്ക് അവരുടെ ഇ-കെവൈസി വിദൂരമായി അവരുടെ വീട്ടിലിരുന്ന് സൗകര്യപ്രദമായി പൂര്‍ത്തിയാക്കാന്‍ ഈ ആപ്പിലൂടെ കഴിയും. കൂടാതെ കര്‍ഷകര്‍ക്ക് അവരുടെ വീടുകളില്‍ ഇ-കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനൊപ്പം മറ്റു 100 കര്‍ഷകരെ കൂടെ സഹായിക്കാനും ഇതുവഴി കഴിയും. ഇ-കെവൈസി പൂര്‍ത്തീകരണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 500 കര്‍ഷകരുടെ ഇ-കെവൈസി വരെ നടത്താന്‍ കഴിയും.
പുതിയ' PM KISAN GOI 'ആപ്പ് ഉപയോക്തൃ സൗഹൃദവും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ എളുപ്പവുമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും പിഎം-കിസാന്‍ അക്കൗണ്ടുകളും ആപ്പ് കര്‍ഷകര്‍ക്ക് നല്‍കും. കര്‍ഷകര്‍ക്ക് അവരുടെ ഭൂമി രേഖകള്‍, ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ ലിങ്ക് ചെയ്യല്‍, ഇ-കെവൈസി സ്റ്റാറ്റസ് എന്നിവ നിരീക്ഷിക്കാന്‍അനുവദിക്കുന്ന 'നിങ്ങളുടെ അപേക്ഷയുടെ തല്‍സ്ഥിതി അറിയുക' എന്ന മൊഡ്യൂള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഗുണഭോക്താക്കള്‍ക്ക് വാതില്‍പ്പടി സേവനം ലഭ്യമാക്കുന്നതിന് ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും (ഐപിപിബി) സുസജ്ജമാണ്. കൂടാതെ സംസ്ഥാനങ്ങളുടെ സഹായത്തോടെ ഗ്രാമതല ഇ-കെവൈസി ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ കോമണ്‍ സര്‍വ്വീസ് സെന്ററുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ 'പിഎംകിസാന്‍ കേരള ' എന്ന ഫെയ്‌സ്ബുക് പേജ് സന്ദര്‍ശിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ടോള്‍ ഫ്രീ നമ്പര്‍ : 1800-180-1551
1800-425-1661
ഫോണ്‍ നമ്പര്‍ : 0471-2304022
0471-2964022
ഇ - മെയില്‍ :pmkisan.agri@kerala.gov.in
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment