സാമ്പാറില്‍ ഉപയോഗിക്കാന്‍ ഏറെ നല്ലതാണ് തക്കാളി വഴുതന. മറ്റിനങ്ങളേക്കാള്‍ രുചിയുണ്ട്, വേവിക്കുമ്പോള്‍ നന്നായി ഉടയുകയില്ല.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ നിരവധി ഇനം വഴുതന നാം കൃഷി ചെയ്യാറുണ്ട്. എന്നാല്‍ രൂപത്തിലും രുചിയിലും ചെടിയുടെ കാര്യത്തില്‍ വരെ വേറിട്ട ഒന്നാണ് തക്കാളി വഴുതന. ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന ഇനം കൂടിയാണിത്.
സാധരണ ഇനം വഴുതനച്ചെടിക്ക് തണ്ടില്‍ മുള്ളുകളുണ്ടാകും. എന്നാല്‍ തക്കാളി വഴുതന ഇനത്തിന് മുള്ളുകളുണ്ടാകില്ല. മാത്രമല്ല ഇലകള്‍ നല്ല വലിപ്പവും വീതിയുമുണ്ടാകും. അത്യാവശ്യം ഉയരത്തില്‍ നീണ്ട് ചെടി വളരുകയും ചെയ്യും. ഒരിക്കല്‍ നട്ടാല്‍ രണ്ടു വര്‍ഷമെങ്കിലും വിളവും ലഭിക്കും.
സാധാരണ വഴുതന നടും പോലെ വിത്ത് പാകി തൈയുണ്ടാക്കി പറിച്ചു നടാം. വേനല്‍ക്കാലമാണെങ്കില്‍ മണ്ണിളക്കി കുറച്ച് ചാണകപ്പൊടി, ആട്ടിന്‍കാഷ്ടം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് ചെറിയ തടമുണ്ടാക്കി തൈനടാം. കൃത്യമായ ഇടവേളകളില്‍ നനച്ചു കൊടുക്കണം. ചെടി വളര്‍ന്നു തുടങ്ങിയാല്‍ താങ്ങ് സ്ഥാപിച്ചു നല്‍കണം. മറ്റിനങ്ങളെപ്പോലെ പടര്‍ന്നു വളരില്ല, നേരെ മുകളിലേക്ക് പോകുകയാണ് ചെയ്യുക. ഇതിനാല്‍ താങ്ങ് നിര്‍ബന്ധമാണ്. മൂന്നു മാസത്തിനുള്ളില്‍ കായ്കളുണ്ടായി തുടങ്ങും.
സാമ്പാറില്‍ ഉപയോഗിക്കാന്‍ ഏറെ നല്ലതാണ് തക്കാളി വഴുതന. മറ്റിനങ്ങളേക്കാള്‍ രുചിയുണ്ട്, വേവിക്കുമ്പോള്‍ നന്നായി ഉടയുകയില്ല. ഉറപ്പുള്ള കഷ്ണങ്ങളായിരിക്കും. മൂപ്പെത്തും മുമ്പ് ചെടിയില്‍ നിന്നും പറിച്ചെടുക്കണമെന്നു മാത്രം. അധികം മൂപ്പെത്താത്ത ഇലയും തോരനുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരുണ്ട്.
വലിയ ഇലകളായതിനാല്‍ ഇല തീനിപ്പുഴുക്കളുടെ ആക്രമണം ഏതു സമയത്തും പ്രതീക്ഷിക്കാം. അതു പോലെ കായ് തുരപ്പനുമെത്തും. വേപ്പധിഷ്ടിത കീടനാശിനികള്‍ പ്രയോഗിച്ച് ഇവയെ തുരത്താം. മഴക്കാലത്താണെങ്കില്‍ ചുവട്ടില്‍ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിക്കുക.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment