നമ്മുടെ കാലാവസ്ഥയിലും നല്ല രുചിയുള്ള തക്കാളി വിളയിക്കാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാം.
തക്കാളി കേരളത്തില്‍ വിളയാന്‍ തന്നെ പ്രയാസമാണ്. മണ്ണിന്റെ സ്വഭാവമാണ് കാരണം, ഇനി നല്ല പോലെ കായ്ച്ചാലും ചിലപ്പോള്‍ രുചിയൊന്നുമില്ലാത്തവയാകുമുണ്ടാകുക. തക്കാളിയുടെ മിനുസമൊന്നുമില്ലാത്ത കട്ടിയുള്ളി കായ്കള്‍ ഒട്ടും രുചികരവുമല്ല. നമ്മുടെ കാലാവസ്ഥയിലും നല്ല രുചിയുള്ള തക്കാളി വിളയിക്കാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാം.
1. ബേക്കിങ് സോഡ
മധുരമുളള തക്കാളി വിളയാന്‍ ബേക്കിങ് സോഡയിട്ടു കൊടുത്താല്‍ മതിയെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. നല്ല മാര്‍ദവമുള്ള തൊട്ടാല്‍ തന്നെ അലിഞ്ഞു പേകുന്ന തരത്തിലുള്ള തക്കാളികളുണ്ടാകാന്‍ ബേക്കിങ് സോഡ സഹായിക്കും. ഗ്രോബാഗില്‍ വളര്‍ത്തുന്നവയ്ക്കാണിത് ഏറെ ഫലപ്രദം. തക്കാളി ചെടികളുടെ ചുവട്ടില്‍ ഒന്നോ രണ്ടോ സ്പ്രൂണ്‍ ബേക്കിങ് സോഡ വിതറുക. മണ്ണിലെ അസിഡിറ്റിയുടെ അളവ് കുറച്ച് തക്കാളി നല്ല പോലെ വിളയാന്‍ സഹായിക്കും.
2. മത്സ്യാവശിഷ്ടം
മത്സ്യാവശിഷ്ടം തക്കാളിക്ക് മാത്രമല്ല ഏതു തരം ചെടികള്‍ക്കും നല്ല വളമാണ്. മത്സ്യാവശിഷ്ടം പ്രത്യേകിച്ച് മീന്‍ തല തക്കാളിക്ക് വളമായി നല്‍കാം. നൈട്രജന്‍, പൊട്ടാസ്യം, അവശ്യ ഘടകങ്ങള്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ഇതു മൂലം ചെടിക്ക് ലഭിക്കും. ഗ്രോബാഗിലും നിലത്തുമെല്ലാം നട്ട തക്കാളിയുടെ ചെടിയുടെ ചുവട്ടില്‍ കുഴിച്ചിട്ട് കൊടുക്കകയാണ് നല്ലത്. ഇല്ലെങ്കില്‍ പൂച്ച, എലി പോലുളളവയുടെ ഉപദ്രവമുണ്ടാകും.
3. ആസ്പിരിന്‍ ഗുളിക
വാട്ട രോഗത്തെ അകറ്റാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും തക്കാളി ചെടിയെ ആസ്പിരിന്‍ ഗുളികകള്‍ സഹായിക്കും. രണ്ടോ മൂന്നോ ആസ്പിരിന്‍ ഗുളികകള്‍ തടത്തിലിട്ട് കൊടുക്കാം. ആസ്പിരിനിലെ സാലിസിലിക് ആസിഡ് കരുത്തോടെ വളരാന്‍ തക്കാളിയെ സഹായിക്കുന്നു. ഈ മരുന്ന് അടങ്ങിയ ലായനി സ്േ്രപ ചെയ്തു കൊടുക്കുകയും ചെയ്യാം.
4. മുട്ടത്തോട്
തക്കാളി നട്ടിട്ടുണ്ടോ....? എന്നാല്‍ മുട്ടത്തോട് നിര്‍ബന്ധമായും നല്‍കണം. മണ്ണിലെ കാല്‍സ്യത്തിന്റെ അളവ് വര്‍ധിപ്പിച്ച് ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ മുട്ടത്തോട് സഹായിക്കും. ചീയല്‍ രോഗത്തിനെതിരേയും ഇതു ഫലപ്രദമാണ്. ഗ്രോബാഗില്‍ ചെടി നടുമ്പോള്‍ തന്നെ മുട്ടത്തോട് ഇടാം. പിന്നീട് ഇടയ്ക്കിടെ നല്‍കുന്നത് ഏറെ നല്ലതാണ്.
5. എപ്‌സം സാള്‍ട്ട്
മാഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള എപ്‌സം സാള്‍ട്ട് നല്ല തക്കാളികള്‍ വിളയാന്‍ സഹായിക്കും. തൈ നടുന്നതിന് മുമ്പായി ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ എപ്‌സം സാള്‍ട്ട് മണ്ണില്‍ ചേര്‍ക്കുക. ചെറിയ രീതിയില്‍ മണ്ണിട്ട് മൂടിയ ശേഷം തൈ നടാം. പിന്നീടുള്ള വളര്‍ച്ചക്കിതു ഗുണം ചെയ്യും.
ചീര നടാന്‍ ഏറെ അനുയോജ്യമായ സമയമാണിത്. രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല്‍ ചീര നല്ല പോലെ വളരും. ഈ സമയത്ത് ഇലകള്‍ക്ക് നല്ല രുചിയുമായിരിക്കും. ചീര നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
© All rights reserved | Powered by Otwo Designs
Leave a comment