വേരോട്ടം ഉറപ്പാക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

വേരുകള്‍ പെട്ടെന്നു വളരാനുള്ള ചില നാട്ടറിവുകള്‍.

By Harithakeralam
2024-01-20

ഏതു സസ്യവും മികച്ച രീതിയില്‍ വളര്‍ന്നു വിളവ് തരാന്‍ നല്ല വേരോട്ടം ആവശ്യമാണ്. സസ്യത്തെ മണ്ണില്‍ താങ്ങിനിര്‍ത്തുന്നതും ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതും കോശകലകളിലേക്ക് മൂലകങ്ങളെ വിതരണം ചെയ്യുന്നതും വേരാണ്.  വേരുകള്‍ പെട്ടെന്നു വളരാനുള്ള ചില നാട്ടറിവുകള്‍.

1. നന്നായി ഇളക്കിപ്പൊടിയാക്കിയ മണ്ണില്‍ കൃഷിയിറക്കുക. ഫല വൃക്ഷങ്ങളാണെങ്കില്‍ നല്ല പോലെ കുഴിയെടുത്ത് അടിവളമിട്ട് വേണം നടാന്‍.  

2. അടിവളം ശരിയായ രീതിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഉണങ്ങിപ്പൊടിഞ്ഞ കാലിവളം, കമ്പോസ്റ്റ്, എല്ല് പൊടി എന്നിവ ചേര്‍ക്കണം.

3. തെങ്ങിനാണെങ്കില്‍ ചെത്തി തടമെടുത്ത് വളപ്രയോഗത്തിന് ശേഷം അതിന്റെ മുരട്ടില്‍ മൂടൊന്നിന് രണ്ടുകിലോ വീതം ഉപ്പ് വിതറുക.

4. കളകള്‍ യഥാസമയം പറിച്ചു മാറ്റുക. ഇല്ലെങ്കില്‍ വളമെല്ലാം ഇവ വലിച്ചെടുക്കും.

5. ചെടിയുടെ തടത്തില്‍ എല്ലായിപ്പോഴും ജൈവവസ്തുക്കള്‍ക്കൊണ്ട് പുതയിടുക.

6. ജല ലഭ്യത ഉറപ്പുവരുത്തുക. ഏതു സമയത്തും കുറഞ്ഞ ഈര്‍പ്പം ചെടികളുടെ ചുവട്ടിലുള്ളത് നല്ലതാണ്.

7. തടം നന്നായി ഇളക്കിയതിന് ശേഷം മേല്‍വളം ചേര്‍ക്കണം.

8. തവാരണകളില്‍ നിന്ന് മാറ്റിനടുന്ന ചീര, കാബേജ് , കോളിഫ്ളവര്‍ തുടങ്ങിയയിനങ്ങള്‍ നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയില്‍ അല്‍പ്പ സമയം മുക്കിവെയ്ക്കുക.

9. ചേന, ചേമ്പ് പോലുള്ള കിഴങ്ങു വര്‍ഗങ്ങളില്‍ വേരു വേഗം പടര്‍ത്താന്‍ പുതയിട്ട് മണ്ണ് കൂട്ടുന്നതിന് മുമ്പ് ഓരോ കൂനയ്ക്കും അല്‍പ്പം ഉപ്പ് വിതറി നല്‍കാം.

10. ജൈവവളങ്ങളുടെ കൂടെ മൈക്കോറൈസ എന്ന മിത്രകുമിള്‍ ചേര്‍ത്താല്‍ വേരു പിടുത്തം പെട്ടെന്നു നടക്കും.

Leave a comment

ചൂടിന് അറുതി : പച്ചക്കറി കൃഷിയില്‍ വിജയിക്കാന്‍ നാട്ടറിവുകള്‍

കടുത്ത വെയില്‍ മാറി ഇടയ്ക്ക് മഴ ലഭിക്കുന്ന കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. ചൂടില്‍  നശിച്ച കൃഷിത്തോട്ടം വീണ്ടും ഉഷാറാക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുന്ന…

By Harithakeralam
പത്താമുദയത്തിന് പത്ത് തൈ നടുക

പരമ്പരാഗത കാര്‍ഷിക കലണ്ടറിലെ നടീല്‍ ദിനമാണ് പത്താമുദയം അഥവാ മേടപ്പത്ത് (മേടം പത്ത്). വിത്തു വിതയ്ക്കുന്നതിനും തൈകള്‍ നടുന്നതിനും അനുയോജ്യമായ ദിനം. പത്താമുദയത്തിനു പത്തുതൈ എങ്കിലും നടണമെന്നും തെങ്ങിന്‍…

By Harithakeralam
കീടങ്ങളെ നിയന്ത്രിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

അടുക്കളത്തോട്ടമൊരുക്കുന്നവര്‍ക്ക് പേടി സ്വപ്നമാണ് പച്ചക്കറികളെ ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ- കീടങ്ങളില്‍ നിന്ന്…

By Harithakeralam
കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിന് തേങ്ങാവെള്ളം വേനലിന്റെ ചെറുക്കാന്‍ നാട്ടറിവുകള്‍

തലമുറകളായി നമുക്ക് കൈമാറിക്കിട്ടിയ നാട്ടറിവുകള്‍ കൃഷിയില്‍ വിജയം കണ്ടെത്താന്‍ ഏറെ ഗുണം ചെയ്യും. വീട്ടില്‍ തന്നെ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവയില്‍ പലതും തയാറാക്കേണ്ടത്. കറിവേപ്പ് നന്നായി വളരാനും…

By Harithakeralam
വിത്ത് സൂക്ഷിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

വിത്തിന്റെ ഗുണത്തിന് അനുസരിച്ചിരിക്കും കൃഷിയുടെ വിജയവും. നല്ല വിത്തുകള്‍ നടാനായി ഉപയോഗിച്ചാല്‍ കീടങ്ങളുടെയും രോഗങ്ങളുടെയും വലിയ ആക്രമണമില്ലാതെ പച്ചക്കറികള്‍ കൃഷി ചെയ്യാം. വിത്തുകള്‍ സൂക്ഷിക്കാനായി പണ്ടു…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ജൈവ മാര്‍ഗങ്ങള്‍

വേനല്‍ക്കാലം കൃഷിക്കാലം കൂടിയാണെങ്കിലും കീടങ്ങളുടെ ആക്രമണമിക്കാലത്ത് രൂക്ഷമായിരിക്കും. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് വേനല്‍ക്കാലത്ത് പച്ചക്കറികളെ നശിപ്പിക്കുന്നതില്‍ മൂന്നില്‍. ഇവയെ കൃത്യമായി കണ്ടെത്തി…

By Harithakeralam
നന കൂടിയാല്‍ ഫംഗസ് ബാധ ഉറപ്പ്

നല്ല വെയിലായതിനാല്‍ പച്ചക്കറികള്‍ക്ക് സ്ഥിരമായി നനയ്ക്കുന്നവരാണ് നാം. കത്തുന്ന വെയില്‍ ചെടി വാടിപ്പോകാതിരിക്കാന്‍ നല്ല പോലെ നനച്ചു പ്രശ്‌നത്തിലായവരുണ്ട്. തടത്തില്‍ വെള്ളം കെട്ടികിടന്ന് ഫംഗസ് ബാധ വന്ന്…

By Harithakeralam
വിളകളുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ നാടന്‍ പ്രയോഗങ്ങള്‍

തൈ നടുമ്പോഴും വിത്ത് സൂക്ഷിക്കുമ്പോഴുമെല്ലാം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പച്ചക്കറി ചെടി വളര്‍ന്നു വരുമ്പോള്‍ നല്ല രോഗപ്രതിരോധ ശേഷിയുണ്ടാകും.പണ്ടുകാലം മുതലേ നമ്മുടെ പൂര്‍വികര്‍ ചെയ്തുവരുന്ന കാര്യങ്ങളാണിവ.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs