ഇന്ത്യാമഹാരാജ്യത്തെ വിവിധ ജനുസിലുള്ള നാടന്‍ പശുക്കള്‍ മേഞ്ഞു നടക്കുന്ന ഉദ്യാനം…. കോഴിക്കോട് ജില്ലയിലെ അത്തോളി വേളൂരിലെ എന്‍.വി. ബാലകൃഷ്ണന്റെ വീടിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.
ഇന്ത്യാമഹാരാജ്യത്തെ വിവിധ ജനുസിലുള്ള നാടന്‍ പശുക്കള്‍ മേഞ്ഞു നടക്കുന്ന
ഉദ്യാനം…. കോഴിക്കോട് ജില്ലയിലെ അത്തോളി വേളൂരിലെ എന്‍.വി. ബാലകൃഷ്ണന്റെ
വീടിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും ചെറിയ പശു
ഉള്‍പ്പടെ ബാലകൃഷ്ണന്റെ കാമധേനു നാച്ചുറല്‍ ഫാമിലുള്ളത് 18
ഇനത്തില്‍പ്പെട്ട 65 ഓളം പശുക്കള്‍. നാടന്‍ പശുക്കളുടെ ശുദ്ധമായ എ2
മില്‍ക്ക് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന
ബാലകൃഷ്ണന്‍ സീറോ ബജറ്റ് ഫാമിങ് രീതി പിന്തുടര്‍ന്ന് വിവിധ പച്ചക്കറികളും
കൃഷി ചെയ്യുന്നുണ്ട്.
രണ്ടു കോടി വിലയുള്ള
ഗിന്നസ് മാണിക്യം
125 വര്‍ഷം പഴക്കമുള്ള വീടും ആലയും ഇന്നും വലിയ മാറ്റമില്ലാതെയാണ്
ബാലകൃഷ്ണന്‍ പരിപാലിക്കുന്നത്. ഈ വീട്ടുമുറ്റത്തേക്ക് ആദ്യമെത്തിയാല്‍
നമ്മുടെ ശ്രദ്ധയില്‍പ്പെടുക മണിയും കിലുക്കി നില്‍ക്കുന്ന മാണിക്യമാണ്.
ലോകത്തിലെ ഏറ്റവും ചെറിയ പശുവെന്ന ഖ്യാതിയോടെ ഗിന്നസ് ബുക്കില്‍ ഇടം
പിടിച്ച മാണിക്യത്തിന് ഇപ്പോള്‍ 13 വയസായി, 61.1 സെന്റി മീറ്ററാണ് ഉയരം.
ബാലകൃഷ്ണനും കുടുംബാംഗങ്ങളും എന്തു പറഞ്ഞാലും മാണിക്യം അനുസരിക്കും, അത്ര
ഇണക്കത്തോടെയാണ് മാണിക്യത്തെ വളര്‍ത്തുന്നത്. എന്നാല്‍ അപരിചിതരെ കണ്ടാല്‍
മാണിക്യത്തിന്റെ സ്വഭാവം മാറും. വെച്ചൂര്‍ ഇനത്തില്‍പ്പെട്ട മാണിക്യത്തിനെ
അതിന്റെ അമ്മയോട് ഒപ്പമാണ് ബാലകൃഷ്ണനു ലഭിക്കുന്നത്. വലിപ്പം കുറവാണെന്ന്
കണ്ടതോടെ ഗിന്നസ് ബുക്ക് അധികൃതരുമായി ചര്‍ച്ച നടത്തി. ഒടുവില്‍ അവര്‍
കോഴിക്കോട് എത്തി മാണിക്യത്തെ പരിശോധിച്ചു, പല്ല് നോക്കി പ്രായം
മനസിലാക്കി, സ്‌കാന്‍ ചെയ്തു വലിപ്പക്കുറവ് വികലാംഗത്വമല്ലെന്നും
ഉറപ്പിച്ചു. തുടര്‍ന്നാണ് ലോകത്തെ ഏറ്റവും ചെറിയ പശുവെന്ന ഗിന്നസ്
റെക്കോര്‍ഡ് മാണിക്യത്തിന് നല്‍കിയത്. ഇപ്പോള്‍ പ്രത്യേക സംരക്ഷണത്തിലാണ്
മാണിക്യം കഴിയുന്നത്. രണ്ടു കോടി രൂപവരെ വില പറഞ്ഞവരുണ്ട്. വിവിധ
പ്രദര്‍ശനങ്ങള്‍ക്കും താരമായി മാണിക്യം പോകാറുണ്ട്. എവിടെ ചെന്നാലും
ലോകത്തിലെ ഏറ്റവും ചെറിയ പശുവിന്റെ കൂടെ നിന്നു ഫോട്ടോയെടുക്കാന്‍ ആളുകള്‍
തിക്കും തിരക്കുമാണെന്ന് ബാലകൃഷ്ണന്റെ മകന്‍ അക്ഷയ് പറയുന്നു.
നാടന്‍ പശുക്കളുടെ ഫാം
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടന്‍ പശുക്കളെ മാത്രമാണ് കാമധേനു നാച്ചുറല്‍ ഫാമില്‍ വളര്‍ത്തുന്നത്. കേരളത്തിന്റെ നാടന്‍ ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോഡ് കുള്ളന്‍, ചെറുവള്ളി, വടകര ഡാര്‍ഫ്, കുട്ടന്‍മ്പുഴ എന്നിവയും മലനാട് ഗിഡ, കൃഷ്ണവാലി പശു, പൊന്‍വാര്‍, മോട്ടു, ജവാരി, പൊങ്കന്നൂര്‍, കിലാരി, ഗീര്‍, റെഡ് സിന്ധി, ബരാഗൂര്‍, കപില, സഹിവാള്‍, കാങ്കരാജ്, നാത്തി തുടങ്ങിയ ഇനങ്ങളായി 65 ഓളം പശുക്കളെയാണ് ഫാമില്‍ വളര്‍ത്തുന്നത്. രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കിയാണ് പശുക്കളെ കോഴിക്കോട് എത്തിച്ചത്. ഇവയുടെ ശുദ്ധമായ പാല്‍ കുപ്പിയിലാക്കി കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നു. ഒരു ലിറ്റര്‍ പാല്‍ 200 രൂപയ്ക്കാണ് വില്‍ക്കുന്നത്. എന്നിട്ടും ആവശ്യക്കാര്‍ ഏറെയാണ്, ആവശ്യത്തിന് അനുസരിച്ചു പാല്‍ നല്‍കാനില്ല എന്നതാണ് സത്യമെന്നു പറയുന്നു ബാലകൃഷ്ണന്‍. പാല്‍ വിതരണം ചെയ്യാനായി പ്രത്യേകം വാഹനവുമുണ്ട്.
നാച്ചുറലായ പശുവളര്‍ത്തല്‍
പ്രകൃതിയോട് ഇണങ്ങിയാണ് ബാലകൃഷ്ണന്‍ പശുക്കളെ വളര്‍ത്തുന്നത്. കൃത്രിമ തീറ്റകളോ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ മരുന്നുകളോ നല്‍കുന്നില്ല. പാല്‍ ഉത്പാദനം കൂട്ടാനുള്ള ഒരു മാര്‍ഗവും സ്വീകരിക്കില്ല. കറവയുള്ള പശുക്കള്‍മാത്രമാണ് വീടിനോട് ചേര്‍ന്നുള്ള ഫാമിലുള്ളത്. മറ്റുള്ളവയെ പറമ്പില്‍ മേയാന്‍ വിട്ടിരിക്കുന്നു. മഴയിലും വെയിലുമെല്ലാം കൊണ്ടു പ്രകൃതിയോട് ഇണങ്ങിയാണ് പശുക്കളുടെ ജീവിതം. ഇതിനാല്‍ നല്ല രോഗപ്രതിരോധ ശേഷിയാണ് പശുക്കള്‍ക്ക്. കുളമ്പുരോഗത്തിനുള്ള കുത്തിവയ്പ്പുപോലും പശുക്കള്‍ക്ക് നല്‍കിയിട്ടില്ല. രോഗങ്ങളില്‍ നിന്നു രക്ഷനേടാന്‍ പ്രകൃതി തന്നെ പശുക്കള്‍ക്ക് ശക്തി നല്‍കിയിട്ടുണ്ട്. നമ്മള്‍ കൃത്രിമ പരിചരണം നല്‍കുന്നതോടെ ഇത്തരം സംവിധാനങ്ങള്‍ പശുവിന്റെ ദേഹത്ത് നിന്നും നശിച്ചു പോകും, ഇതോടെ രോഗങ്ങള്‍ ബാധിക്കാന്‍ തുടങ്ങുമെന്നും ബാലകൃഷ്ണന്‍ പറയുന്നു. അതിനാല്‍ പശുക്കളെ കുളിപ്പിക്കുകയോ മറ്റോ ചെയ്യാറില്ല. അവില്‍ നുറുക്ക്, തേങ്ങാപ്പിണ്ണാക്ക്, മക്കച്ചോളം തുടങ്ങിയ തീറ്റകളാണ് പശുക്കള്‍ക്ക് പുല്ലിന് പുറമേ നല്‍കുക. പറമ്പിലും കാട്ടിലുമെല്ലാം മേഞ്ഞു നടക്കുന്ന പശുക്കള്‍ ഔഷധ ഗുണമുള്ളതടക്കം നിരവധി സസ്യങ്ങളാണ് കഴിക്കുന്നത്. ഇതിന്റെ ഗുണമെല്ലാം പാലിലും അടങ്ങിയിരിക്കും.
സീറോ ബജറ്റ് ഫാമിങ്
സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് ഫാമിങ്
രീതിയാണ് ബാലകൃഷ്ണന്‍ പിന്തുടരുന്നത്. ഒരു നാടന്‍ പശുവുണ്ടെങ്കില്‍ 30
ഏക്കര്‍ സ്ഥലത്ത് കൃഷി നടത്താമെന്നാണ് ഈ രീതി. പയര്‍, വെണ്ട, വഴുതന, ചീര,
മഞ്ഞള്‍, ചേന, കപ്പ തുടങ്ങിയവ പറമ്പില്‍ കൃഷി ചെയ്യുന്നു. അടതാപ്പ്,
നാരില്ലാപ്പയര്‍, പുളിവെണ്ട, കസ്തൂരി വെണ്ട തുടങ്ങിയ അപൂര്‍വ ഇനങ്ങളും
ബാലകൃഷ്ണന്റെ കൃഷിത്തോട്ടത്തില്‍ വളരുന്നുണ്ട്. ജീവാമൃതം പോലുള്ള
ജൈവവളങ്ങളും കീടനാശിനികളും മാത്രമാണ് ഉപയോഗിക്കുന്നത്.
പച്ചക്കറികള്‍ക്കിടയില്‍ വളരുന്ന കളകള്‍ പറിച്ചു കളയുകയുമില്ല, ഇവയെല്ലാം
പ്രകൃതിയില്‍ ആവശ്യമുള്ളതാണെന്നു പറയുന്നു ബാലകൃഷ്ണന്‍. ഡ്രിപ്പ് ഇറിഗേഷന്‍
രീതിയിലാണ് നന. നല്ല വില നല്‍കി പച്ചക്കറികള്‍ വാങ്ങാന്‍ നിരവധി പേരാണ്
എത്തുക. പാല്‍ വാങ്ങുന്നവര്‍ തന്നെയാണു പച്ചക്കറികളുടെ ആവശ്യക്കാരും.
നാടന്‍ പശുക്കളെ വളര്‍ത്താനും കൃഷി ചെയ്യാനും താത്പര്യമുള്ള നിരവധി പേര്‍
അറിവുകള്‍ക്കായി ബാലകൃഷ്ണനെ തേടിയെത്തും. ഇവര്‍ക്ക് കൃഷി ചെയ്യാനും
പരിചരിക്കാനും കുറച്ചു മാസത്തിന് പശുക്കളെ വിട്ടു നല്‍കാനും ബാലകൃഷ്ണന്‍
തയാറാണ്.
ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരോട് മത്സരിക്കാനുള്ള സാമ്പത്തിക ഭദ്രത
കൃഷിക്കാരനുണ്ടാകണമെങ്കില്‍ പുതുരീതികള്‍ പരീക്ഷിക്കണമെന്ന
അഭിപ്രായക്കാരനാണ് ബാലകൃഷ്ണന്‍. വിവിധ ജനുസിലുള്ള നാടന്‍ പശുക്കളെ ഇനിയും
സ്വന്തമാക്കാനുണ്ട്, ഇവയ്ക്കായുള്ള ശ്രമങ്ങള്‍ നടക്കുന്നു. പശുവളര്‍ത്തലിനു
പിന്തുണയായി ഭാര്യ ഭാഷയും മകന്‍ അക്ഷയ്‌യും മകള്‍ തേജസ്വയും കൂടെയുണ്ട്.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment