നല്ല പരിചരണം നല്കി വളര്‍ന്ന പച്ചക്കറികളെ നശിപ്പിക്കാനെത്തുന്ന കീടങ്ങളില്‍ പ്രധാനിയാണ് ആമ വണ്ട് അഥവാ എപ്പിലാക്ന വണ്ട്.
ചൂടുകൂടിയ കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. നല്ല പരിചരണം നല്കി വളര്‍ന്ന പച്ചക്കറികളെ നശിപ്പിക്കാനെത്തുന്ന കീടങ്ങളില്‍ പ്രധാനിയാണ് ആമ വണ്ട് അഥവാ എപ്പിലാക്ന വണ്ട്. ഇലകളെ തിന്നു നശിപ്പിക്കുകയാണ് ഈ കീടങ്ങള്‍ ചെയ്യുക. തുടര്‍ന്ന് ചെടി തന്നെ നശിക്കും. തവിട്ടു നിറത്തില്‍ കറുത്ത പുള്ളിയുള്ള വണ്ടുകള്‍, മഞ്ഞ നിറത്തിലുള്ള പുഴുക്കള്‍, മുട്ടക്കൂട്ടങ്ങള്‍, സമാധി ദശ എന്നിവ ഇലകളില്‍ കാണുന്നു. വണ്ടും പുഴുവും ഇലകളിലെ ഹരിതകം കാര്‍ന്നു തിന്നുന്നു.
1. കൈവല ഉപയോഗിച്ച് വണ്ടുകളെ ശേഖരിച്ചു നശിപ്പിക്കുക.
2. ഇലകളില്‍ കാണുന്ന മുട്ടക്കൂട്ടം, പുഴു, സമാധി ദശ എന്നിവയെ ശേഖരിച്ചു സുഷിരങ്ങളുള്ള പോളിത്തീന്‍ കൂട്ടില്‍ സൂക്ഷിക്കുക. മിത്ര പ്രാണികള്‍ വിരിഞ്ഞു പുറത്തുവരുമ്പോള്‍ അവയെ തുറന്നു തോട്ടത്തില്‍ വിടുക.
3. വേപ്പിന്‍കുരു സത്ത് 5% പെരുവലം സത്ത് 10 % എന്നിവ തളിക്കുക.
4. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക.
5. ബിവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ തളിക്കുക.
6. വേപ്പിന് പിണ്ണാക്ക് അര കിലോ ഒരു ലിറ്റര്‍ വെളളത്തിലിട്ടു വയ്ക്കുക. 8 മണിക്കൂര്‍ അതിന് ശേഷം പിഴിഞ്ഞെടുത്ത് സത്ത് രണ്ടു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് സ്പ്രേ ചെയ്യുക.
വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…
വേനല്‍മഴ നല്ല പോലെ മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന് വച്ചു നില്ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്നക്കാരായി എത്തും. ഇവയെ തുരത്താനും പച്ചക്കറികളുടെ…
വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്നമല്ല, ഇനി…
നല്ല പരിചരണം നല്കിയാല് വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
© All rights reserved | Powered by Otwo Designs
Leave a comment