പത്ത്മണിച്ചെടി നിറയെ പൂക്കള്‍

പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്

By Harithakeralam

വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്.  ടേബിള്‍ റോസ്, മോസസ് റോസ്, പോര്‍ട്ടുലക്ക എന്നിങ്ങനെ പല പേരുകളില്‍ ഇതറിയപ്പെടുന്നു. വെള്ള, പിങ്ക്, ഓറഞ്ച് തുടങ്ങി പല നിറങ്ങളില്‍ ചെടി ഉണ്ട്. മുറ്റത്തും ചെടിച്ചട്ടികളിലും പാത്രത്തിലും എന്തിന് കുപ്പികളില്‍  പോലും ഈ ചെടി വളര്‍ത്തിയെടുക്കാം.


തണ്ടു നടാം
നല്ല കരുത്തുള്ള തണ്ട് വേണം നടാനായി തെരഞ്ഞെടുക്കാന്‍, പൂ വിരിഞ്ഞതിന് ശേഷമുള്ള തണ്ടുകളാണ് അഭികാമ്യം. ചെറിയ തണ്ട് എടുത്താല്‍ ചിലപ്പോള്‍ വേരു പിടിക്കാന്‍ സമയമെടുക്കാം, അല്ലെങ്കില്‍ ചീഞ്ഞ് പോകുകയോ ചെയ്യും.  കല്ലുകള്‍ നീക്കം ചെയ്ത് മേല്‍മണ്ണ്. ചാണകപ്പൊടി എന്നിവ നടീലിനായി തിരഞ്ഞെടുക്കാം, ആവശ്യമെങ്കില്‍ മണ്ണിര കമ്പോസ്റ്റ് ചേര്‍ത്ത് കൊടുക്കാം,  പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് സഹായകമാകും.

നട്ട് കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളില്‍ തന്നെ വളര്‍ന്ന് പൂവിടാന്‍ തുടങ്ങും. നല്ല സൂര്യപ്രകാശം ആവശ്യമാണ്.  ചാണകപ്പൊടി അല്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ് ഇടയ്ക്ക് ചേര്‍ത്ത് കൊടുക്കാം. ദിവസവും ജലസേചനം നിര്‍ബന്ധമാണ്. തണ്ടുകള്‍ ഉണങ്ങി പോയാല്‍ പിന്നീട് ചെടി വളര്‍ച്ച, പൂവിടല്‍ എന്നിവ കുറയും.

പൂവിടാന്‍ പ്രൂണിങ്
വളര്‍ന്ന് വരുന്ന തണ്ടുകള്‍ പ്രൂണ്‍ ചെയ്ത് അഥവാ മുറിച്ച് വിടുന്നത് കൂടുതല്‍ ശിഖരങ്ങളായി കൂടുതല്‍ പൂക്കള്‍ ഉണ്ടാകാന്‍  സഹായിക്കും. പൂര്‍ണമായി വളര്‍ന്ന് കഴിഞ്ഞാല്‍ ശിഖരങ്ങള്‍ ഉണ്ടാവുന്നതിനും, പൂവിടുന്നതും കുറയും. അപ്പോള്‍ പുതിയ മണ്ണ് നിറച്ച് ആരോഗ്യമുള്ള തണ്ടുകള്‍ വേറെ വെച്ച് പിടിപ്പിക്കുക.

Leave a comment

വേനല്‍ക്കാലത്തും പൂന്തോട്ടം കളര്‍ഫുള്‍: പ്രയോഗിക്കാം അത്ഭുത വളം

പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…

By Harithakeralam
കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു: ജമന്തിപ്പൂക്കള്‍ വിറ്റ് സമ്പാദിക്കുന്നത് കോടികള്‍

കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…

By Harithakeralam
കോസ്‌മോസും സീനിയയും ജമന്തിയും ; വേനലിലും ഉദ്യാനം കളര്‍ഫുള്‍

കോസ്‌മോസ്  

രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്.  പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍  നനയ്ക്കണം. അല്ലെങ്കില്‍…

By Harithakeralam
അഴകായ് ആന്തൂറിയം ; പരിചരണമിങ്ങനെ ചെയ്യാം

പൂന്തോട്ടത്തിന് അഴകേറാന്‍ ആന്തൂറിയമുണ്ടായേ തീരൂ. ഇലയെപ്പോലെ വലിയ പൂക്കളുള്ള ആന്തൂറിയം പക്ഷേ വളര്‍ത്തിയെടുക്കാന്‍ അല്‍പ്പം പ്രയാസമാണ്. മറ്റു ചെടികള്‍ വളര്‍ത്തുന്നതു പോലെയല്ല ആന്തൂറിയത്തിന്റെ രീതി. കൃത്യമായ…

By Harithakeralam
സെഞ്ച്വറിയടിച്ച് നേന്ത്രപ്പഴം ; കുതിച്ചുയര്‍ന്ന് പച്ചക്കറി വില

നേന്ത്രപ്പഴത്തിന് കേരളത്തില്‍ പലയിടത്തും വില 100 ലെത്തി. കര്‍ഷകര്‍ക്ക് ഇപ്പോള്‍ 60 മുതല്‍ 70 രൂപ വരെ വില ലഭിക്കുന്നുണ്ട്. നാടന് നേന്ത്രന്‍ ലഭിക്കണമെങ്കില്‍ കിലോയ്ക്ക് 100 രൂപ കൊടുക്കണം. നല്ല വില ലഭിക്കുന്നുണ്ടെങ്കില്‍…

By Harithakeralam
കൊച്ചിയില്‍ വസന്തം വിരിയിച്ച് ഫഌവര്‍ ഷോ

പൂക്കളുടെ വര്‍ണ്ണ ലോകത്തേക്ക്  കൊച്ചിയെ കൈപിടിച്ച് കൊച്ചിന്‍ ഫ്‌ളവര്‍ ഷോയ്ക്കു മറൈന്‍െ്രെഡവില്‍ തുടക്കം.  രാവിലെ 9 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന സമയം. ജനുവരി ഒന്നു വരെ നടക്കുന്ന ഫ്‌ളവര്‍…

By Harithakeralam
വെയിലത്തും റോസ് നിറയെ പൂക്കാന്‍

പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…

By Harithakeralam
വീട്ട്മുറ്റത്ത് പുല്‍ത്തകിടിയൊരുക്കാം

കുടുംബത്തോടൊപ്പം വീട്ട് മുറ്റത്തെ പുല്‍ത്തകിടിയില്‍ അല്‍പ്പനേരം ചെലവഴിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. പൂന്തോട്ടത്തില്‍ മനോഹരമായ ഒരുക്കിയ പുല്‍ത്തകിടി വീട് മനോഹാരിത ഉയര്‍ത്തും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs