മറ്റുള്ള ശരീരഭാഗങ്ങളെപ്പോലെ തലച്ചോറിനും ശക്തി പകരേണ്ടത് അത്യാവശ്യമാണ്.
മനുഷ്യശരീരത്തിന്റെ പ്രധാന ഭാഗമാണ് തലച്ചോര്‍. തലച്ചോറിന്റെ പ്രവര്‍ത്തനമാണ് ശരീരം മുഴുവനായി നിയന്ത്രിക്കുന്നതെന്നു പറയാം. മറ്റുള്ള ശരീരഭാഗങ്ങളെപ്പോലെ തലച്ചോറിനും ശക്തി പകരേണ്ടത് അത്യാവശ്യമാണ്. ഇതിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
1. ബ്ലൂബെറി
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. വാള്‍നട്‌സ്
ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ വാള്‍നട്‌സ് കഴിക്കുന്നതും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കും.
3. മഞ്ഞള്‍
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന വസ്തുവാണ് മഞ്ഞള്‍. ഇതിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
4. അവക്കാഡോ
അടുത്ത കാലത്തായി കേരളത്തില്‍ കൃഷി ആരംഭിച്ച പഴമാണ് അവാക്കാഡോ, വയനാട് , ഇടുക്കി പോലുളള ഹൈറേഞ്ച് മേഖലയില്‍ ഇതു നന്നായി വിളയുന്നുണ്ട്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.
5. മത്തങ്ങാവിത്ത്
അരിയും മത്തങ്ങ വിത്ത് വറുത്തതും കട്ടന്‍ചായയും ഒരു കാലത്ത് നമ്മുടെ വൈകുന്നേരങ്ങളെ പോഷക സമൃദ്ധമാക്കിയിരുന്നു. മഗ്‌നീഷ്യം, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ മത്തങ്ങാവിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതു തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
6. മുട്ട
കുറഞ്ഞ ചെലവില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് മുട്ട. കോളിനും വിറ്റാമിന്‍ ബിയും അടങ്ങിയ മുട്ടയും തലച്ചോറിന് നല്ലതാണ്.
കാലാവസ്ഥ മാറിയതോടെ മിക്കവര്‍ക്കും കഫക്കെട്ടും ചുമയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. തൊണ്ടയടഞ്ഞ് ശബ്ദമില്ലാതെ വിഷമിക്കുന്നവരും ഏറെയാണ്. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന അസ്വസ്ഥതയാണിപ്പോള്‍. പൊടിയും മഞ്ഞുമെല്ലാമാണ്…
മനുഷ്യശരീരത്തിന്റെ പ്രധാന ഭാഗമാണ് തലച്ചോര്‍. തലച്ചോറിന്റെ പ്രവര്‍ത്തനമാണ് ശരീരം മുഴുവനായി നിയന്ത്രിക്കുന്നതെന്നു പറയാം. മറ്റുള്ള ശരീരഭാഗങ്ങളെപ്പോലെ തലച്ചോറിനും ശക്തി പകരേണ്ടത് അത്യാവശ്യമാണ്. ഇതിനു സഹായിക്കുന്ന…
തിരുവനന്തപുരം: വ്യാജ സൗന്ദര്യ വസ്തുക്കള്‍ കണ്ടെത്താനുള്ള ഓപ്പറേഷന്‍ സൗന്ദര്യയുടെ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കും. ഓപ്പറേഷന്‍ സൗന്ദര്യയുടെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക…
യുവാക്കളുടെ അകാലമരണത്തില്‍ പ്രധാന വില്ലന്‍ ഭക്ഷണ ശീലം... മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് മാറുന്ന ഭക്ഷണ ശീലം മലയാളിയുടെ ആയുസ് കുറയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.…
ഏതു കാലാവസ്ഥയിലും നമ്മുടെ നാട്ടില്‍ പതിവായി ലഭിക്കുന്ന പച്ചക്കറിയാണ് വഴുതന. ഗ്രോബാഗിലും ടെറസിലുമെല്ലാം വഴുതന വളര്‍ന്നു നല്ല വിളവ് നല്‍കും. വലിയ തോതിലുള്ള കീടങ്ങളും രോഗങ്ങളുമൊന്നും ഈ പച്ചക്കറിയെ ബാധിക്കാറില്ല.…
യുവാക്കളിലും പ്രായമായവരിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നൊരു അവസ്ഥയാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. ക്ഷീണം, എല്ലുകള്‍ക്ക് ബലക്കുറവ്, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകും. കൃത്യമായ ഭക്ഷണ…
വൈകിട്ട് ചായക്കൊപ്പം മലയാളിക്ക് ഏറെ പ്രിയപ്പെട്ട പലഹാരമാണ് ജിഎസ്ടി. എന്നാല്‍ ഇനി പഴംപൊരി കഴിക്കുമ്പോള്‍ 18 ശതമാനം ജിഎസ്ടി നല്‍കണം. മറ്റൊരു പലഹാരമായ ഉണ്ണിയപ്പത്തിന് അഞ്ച് ശതമാനമാണ് ജിഎസ്ടി. പഴംപൊരി, വട,…
കോഴിക്കോട് : ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേറ്റേഴ്സ് ഫോറം (കെഎംടിഎഫ്എഫ്) എന്നിവയുമായി സഹകരിച്ച് മലബാര്‍ മെഡിക്കല്‍ ടൂറിസം കോണ്‍ക്ലെവ് സംഘടിപ്പിച്ചു.സമ്മേളത്തിന്റെ…
© All rights reserved | Powered by Otwo Designs
Leave a comment