കോഴിക്കോട് സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് പതിനഞ്ചായിരം കുട്ടികളാണ് ഒഴുകി എത്തിയത്. കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ്‌സ് അവാര്‍ഡ് പ്രോഗ്രാമായി അക്ഷരാര്‍ത്ഥത്തില്‍ സൈലം അവാര്‍ഡ്‌സ് മാറി.
സൈലം അവാര്‍ഡ്‌സിന്റെ മൂന്നാമത്തെ എഡിഷന്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് അമ്പരപ്പിക്കുന്ന അനുഭവമായി. കോഴിക്കോട് സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് പതിനഞ്ചായിരം കുട്ടികളാണ് ഒഴുകി എത്തിയത്. കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ്‌സ് അവാര്‍ഡ് പ്രോഗ്രാമായി അക്ഷരാര്‍ത്ഥത്തില്‍ സൈലം അവാര്‍ഡ്‌സ് മാറി. എയിംസില്‍ നിന്നും ഐ.ഐ.ടികളില്‍ നിന്നും എന്‍.ഐ.ടികളില്‍ നിന്നും രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമായി 2476 ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാണ് അവാര്‍ഡ് വാങ്ങാന്‍ കോഴിക്കോട്ട് എത്തിയത്. സി.എയും എ.സി.സി.എ യുമെല്ലാം ഗ്ലോബല്‍ റാങ്കുകളാല്‍ സമ്പന്നമാക്കിയ സൈലം കൊമേഴ്‌സ് സ്റ്റുഡന്റ്‌സും വേദിയിലെത്തി. സൈലം സി.ഇ.ഒ ഡോ.അനന്തു എസ്, സൈലം ഡയറക്ടര്‍മാരായ ലിജീഷ്‌കുമാര്‍, വിനേഷ്‌കുമാര്‍ എന്നിവര്‍ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എഡ് ടെക് കമ്പനിയായ സൈലം നാലു വര്‍ഷങ്ങള്‍ കടന്ന്, അഞ്ചാം വര്‍ഷത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടയില്‍ മൂന്ന് ബാച്ചുകള്‍ സൈലത്തില്‍ നിന്നും വലിയ നേട്ടങ്ങള്‍ കൊയ്ത് ഇറങ്ങിപ്പോയി. അവരുടെ വിജയം കൊണ്ടാടാനാണ് സൈലം അവാര്‍ഡ്‌സ് ഏര്‍പ്പെട്ടുത്തിയത്. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, രമേഷ് പിഷാരടി, നസ്ലിന്‍, നിഖില വിമല്‍, പേര്‍ളി മാണി, ജീവ ജോസഫ്, കാര്‍ത്തിക് സൂര്യ, ഹനാന്‍ ഷാ, ഹാഷിര്‍ & ടീം, ഫെജോ, വേടന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമായിരുന്നു സൈലം അവാര്‍ഡ്‌സിന്റെ മൂന്നാമത് എഡിഷന്‍.
മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷാ പരിശീലനരംഗത്ത് മികച്ച മുന്നേറ്റം കാഴ് ചവച്ച സൈലം ലേണിങ്ങില്‍നിന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയിട്ടുള്ളത്. അവരിന്ന് AIIMS/ IIT / NIT തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഇന്‍സ്‌റിറ്റിയൂട്ടുകളില്‍ പഠിക്കുകയാണ്. NEET / JEE കോച്ചിങ് കൂടാതെ PSC, SSC, BANKING, RAILWAY കോച്ചിങ്ങുകളും CA, ACCA, CMA തുടങ്ങിയ കൊമേഴ്‌സ് പ്രീമിയം ക്ലാസുകളും സൈലം നല്‍കിവരുന്നു. സൈലം ആപ്പ് വഴി 5 ലക്ഷം വിദ്യാര്‍ഥികളും ഓഫ്‌ലൈനായി 30,000 വിദ്യാര്‍ഥികളും 25 സെന്ററുകളിലായി പരിശീലനം തുടരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമെല്ലാം സൈലത്തിന് ക്യാമ്പസുകളും സ്‌കൂളുകളുമുണ്ട്. ഫൗണ്ടേഷന്‍ പ്രോഗ്രാം, സൈലം സ്‌കൂള്‍ തുടങ്ങിയ ഇനീഷ്യേറ്റീവുകള്‍ കൂടാതെ, കേരളത്തിലുടനീളം ട്യൂഷന്‍ സെന്ററുകളും, നാല്‍പ്പതില്‍പ്പരം യൂട്യൂബ് ചാനലുകളിലൂടെ 90 ലക്ഷത്തോളം വിദ്യാര്‍ഥികളും സൈലത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. NEET 2025 എഴുതുന്നവര്‍ക്കുള്ള ക്രാഷ് കോഴ്‌സ് അഡ്മിഷനും, 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള 2025 26 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഫൗണ്ടേഷന്‍ പ്രോഗ്രാമിന്റെ അഡ്മിഷനും, അടുത്ത വര്‍ഷത്തേക്കുള്ള NEET - JEE റിപ്പീറ്റര്‍ ബാച്ചുകളിലേക്കുള്ള അഡ്മിഷനും സൈലത്തില്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6009 100 300.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment