അത്യാധുനിക സാങ്കേതിക വിദ്യകളും, മികച്ച ഉപകരണങ്ങളുടേയും സഹായത്തോടെ ഏതൊരു അടിയന്തര ഘട്ടങ്ങളെയും ശാസ്ത്രീയമായി നേരിടാന്‍ ആവശ്യമായ പരിശീലനം ഈ കേന്ദ്രത്തില്‍ നിന്നും ഉടന്‍ ആരംഭിക്കും.
കോഴിക്കോട്: മലബാറിന്റെ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ആസ്റ്റര്‍ മിംസിന്റെ നേതൃത്ത്വത്തില്‍ സമഗ്ര ജീവന്‍രക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂര്‍ത്തിയാവുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പരിശീലനം നേടാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് മെഡിക്കല്‍ സ്ടിമുലേഷന്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളും, മികച്ച ഉപകരണങ്ങളുടേയും സഹായത്തോടെ ഏതൊരു അടിയന്തര ഘട്ടങ്ങളെയും ശാസ്ത്രീയമായി നേരിടാന്‍ ആവശ്യമായ പരിശീലനം ഈ കേന്ദ്രത്തില്‍ നിന്നും ഉടന്‍ ആരംഭിക്കും.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ മുഴുവന്‍ പരിശീലനവും നല്‍കാന്‍ പ്രാപ്തമായ എല്ലാവിധ സൗകര്യങ്ങളോടും അത്യാധുനിക ഉപകരണങ്ങളും അടങ്ങിയതാണ് പുതിയ സംരഭമെന്നും ആരോഗ്യ പരിപാലനത്തിന് ഇത് കൂടുതല്‍ സഹായകരമാവുമെന്നും മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുഖ്മാന്‍ പൊന്‍മാടത്ത് പറഞ്ഞു. തുടരെത്തുടരെ കേരളത്തില്‍ ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളും റോഡ് അപകടങ്ങളും, മറ്റു മെഡിക്കല്‍ അടിയന്തരാവസ്ഥ മൂലവും കൂടിവരുന്ന മരണ നിരക്ക് കുറയ്ക്കുക എന്നതാണ് ഇത്തരം പരിശീലനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. വേണുഗോപാലന്‍ പി പി പറഞ്ഞു.
കൂടാതെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2024 ഡിസംബര്‍ 31 വരെ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി,ഗൈനക്കോളജി, പീഡിയട്രിക് സര്‍ജറി,ഓങ്കോ സര്‍ജറി, അസ്ഥിരോഗ വിഭാഗം, ന്യൂറോ സര്‍ജറി,ജനറല്‍ സര്‍ജറി,ഗ്യാസ്‌ട്രോ സര്‍ജറി,യൂറോളജി വിഭാഗം, പ്ലാസ്റ്റിക് സര്‍ജറി, എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സൗജന്യ ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പും ആരംഭിച്ചു. ക്യാമ്പില്‍ രജിസ്‌ട്രേഷന്‍, കണ്‍സള്‍ട്ടേഷന്‍ എന്നിവ സൗജന്യവും ലാബ്, റേഡിയോളജി പരിശോധനകള്‍ക്ക് 20% ഡിസ്‌കൗണ്ട് ലഭ്യമാണ്. ശസ്ത്രക്രിയയോ മറ്റു പ്രൊസിജറുകളോ ആവശ്യമായവര്‍ക്ക് ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ സൗജന്യ നിരക്കിലുള്ള സര്‍ജറി പാക്കേജുകളും ലഭ്യമാവും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 7559835000, 7025888871 ചടങ്ങില്‍ മിംസ് ഹോസ്പിറ്റല്‍ ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫല്‍ ബഷീര്‍, സി എഫ് ഒ ദീപക് സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൃത്രിമ നിറം ചേര്‍ക്കാത്ത ഭക്ഷ്യ വസ്തുക്കള്‍ക്കായി ബേക്കറികളില്‍ പ്രത്യേക ഇടമൊരുക്കുന്ന പദ്ധതിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്. നിറമല്ല രുചി എന്ന പേരിലാണ് കോഴിക്കോട് ജില്ലയില്‍ ബോധവത്ക്കരണ…
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്റ്റര്‍ ഡോ. പി.പി. വേണുഗോപാലിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ അവാര്‍ഡ്. ഡോ. കെ. ശരണ്‍ കാര്‍ഡിയോളജി എക്‌സലന്‍സ് അവാര്‍ഡിനാണ് അര്‍ഹനായത്.…
നല്ല മഞ്ഞാണിപ്പോള്‍ കേരളത്തിലെങ്ങും... അത്യാവശ്യം തണുപ്പുമുണ്ട്. കുട്ടികളും മുതിര്‍ന്നവരും ചുമയും പനിയും കഫക്കെട്ടുമെല്ലാം കൊണ്ട് വിഷമത്തിലുമാണ്. മഞ്ഞുകാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍…
കോഴിക്കോട്: പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പരിശീലനം നേടാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് മെഡിക്കല്‍ സ്ടിമുലേഷന്‍ സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ…
കോഴിക്കോട്: മലബാറിന്റെ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ആസ്റ്റര്‍ മിംസിന്റെ നേതൃത്ത്വത്തില്‍ സമഗ്ര ജീവന്‍രക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂര്‍ത്തിയാവുന്നു. കോഴിക്കോട് ആസ്റ്റര്‍…
ഷവര്‍മയും കുഴിമന്തിയുമൊക്കെ തീന്‍മേശയിലേക്ക് കടന്നുവരുന്നതിനു മുമ്പ് മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു മധുരക്കിഴങ്ങ് അല്ലെങ്കില്‍ ചക്കരക്കിഴങ്ങ്. ഫൈബറും വിറ്റാമിനുകളും പൊട്ടാസ്യവും ആന്റിഓക്‌സിന്‍സുമെല്ലാം…
ലോകത്ത് ഏറ്റവുമധികം മനുഷ്യര്‍ കഴിക്കുന്നതു മാംസമാണ് പന്നി. പോഷക മൂല്യത്തിന്റെ കാര്യത്തിലും പന്നിയിറച്ചി മുന്നിലാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 100 ഭക്ഷണങ്ങളുടെ…
വലിയ പ്രയാസമില്ലാതെ എവിടെയും ചെയ്യാവുന്ന വ്യായാമമാണ് നടത്തം. രാവിലെയോ വൈകിട്ടോ കുറച്ചു സമയം നടക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലത്.
© All rights reserved | Powered by Otwo Designs
Leave a comment