നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ പ്രധാന സവിശേഷത.
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല
വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ
ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ
പ്രധാന സവിശേഷത. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരവധി പേര്‍ റെഡ്
ലേഡി പപ്പായ കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ആവശ്യത്തിന് ഇതു
തികയുന്നില്ല. കര്‍ണാടക, തമിഴ്‌നാട് പോലുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്
കേരളത്തിലേക്ക് റെഡ് ലേഡി പപ്പായ എത്തുന്നത്. എന്നാല്‍ ഒന്നു മനസുവച്ചാല്‍
നമ്മുടെ വീട്ടുമുറ്റത്തുമിതു കൃഷി ചെയ്യാവുന്നതേയുള്ളൂ.
മണ്ണും കൃഷി രീതിയും
കേരളത്തിന്റെ കാലവസ്ഥയില്‍ ഏപ്രില്‍, മേയ് മാസങ്ങളാണ് നടാന്‍ അനുയോജ്യ സമയം. നന്നായി പരിപാലിച്ചാല്‍ പപ്പായ നല്ല വളര്‍ച്ച നേടും, അഞ്ചാം മാസം പൂവിടും. നല്ല നീര്‍വാഴ്ച്ചയുള്ളതും നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് അനുയോജ്യം. വെള്ളം ഒട്ടും ചുവട്ടില്‍ കെട്ടികിടക്കരുത്. വേരുകള്‍ അഴുകിപ്പോകാനിതു കാരണമാകും.
നടീല്‍ രീതി
അര മീറ്റര്‍ സമചതുരത്തിലും ആഴത്തിലും കുഴിയെടുക്കണം. കല്ല്, മുട്ടികള്‍ എന്നിവ ഒഴിവാക്കി കുഴിയില്‍ നിന്നെടുത്ത മണ്ണ് തന്നെയിട്ടു കുഴി പകുതി മൂടണം. ബാക്കി ഭാഗത്ത് റോക്ക് ഫോസ് ഫേറ്റ്, കമ്പോസ്റ്റ്, എല്ലു പൊടി, എന്നിവയിട്ട് കുഴി നിറയ്ക്കണം. ശേഷം ചെറു പിള്ള കുഴിയെടുത്ത് തൈ നടാം. 50-60 ദിവസം പ്രായമായ കരുത്തുള്ള തൈകള്‍വേണം നടാന്‍. തൈകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. നന്നായി പരിപാലിച്ചാല്‍ നട്ട് നാല് – അഞ്ച് മാസം കൊണ്ട് തന്നെ പൂവിടും.
കീടനിയന്ത്രണം
ഇലകളുടെ മഞ്ഞളിപ്പിനും ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താനും സ്യൂഡോമോണസ് – കരിക്കിന്‍ വെള്ളം ഒരു ദിവസം വെച്ച് വീര്യപ്പെടുത്തിയതിന് ശേഷം ഇലകളില്‍ തളിക്കുന്നത് നല്ലതാണ്.
ജലസേചനവും
മറ്റു പരിരക്ഷയും
നല്ല ജലസേചനം ആവിശ്യമുള്ള വിളയാണ് റെഡ് ലേഡി. അതു കൊണ്ട് കാര്യക്ഷമായ ജലസേചന സൗകര്യം തുടക്കം മുതല്‍ ഒരുക്കണം. കൂടുതല്‍ സ്ഥലത്ത് പപ്പായക്കൃഷിയുണ്ടെങ്കില്‍ ജലസേചനത്തിന് തുള്ളിനന സംവിധാനം അനുവര്‍ത്തിക്കാം. തടത്തില്‍ വെള്ളം കെട്ടികിടക്കാതിരിക്കാന്‍ പ്രത്യേകിച്ചു ശ്രദ്ധിക്കുകയും വേണം. പപ്പായയുടെ ചുവട്ടില്‍ ഒരു കാരണവശാലും ചപ്പുചവറുകള്‍ ഇടരുത് ഇത് ഫംഗസ് പിടിക്കാന്‍ ഇടയാക്കും.
രോഗങ്ങളും പരിഹാരവും
ഫംഗസ് രോഗങ്ങളും വൈറസ് ബാധയുമാണ് പ്രധാന
പ്രശ്‌നം. രോഗം ബാധിച്ച പപ്പായ മരങ്ങള്‍ സമീപ പ്രദേശത്തുണ്ടങ്കില്‍
നശിപ്പിച്ചു കളയണം. തൈ നല്ല ആരോഗ്യമുള്ളവയാണങ്കില്‍ മാത്രമേ രോഗം
വരാതിരിക്കൂ. പപ്പായയുടെ ഇലകള്‍ നോക്കി രോഗ സ്ഥിതികള്‍ മനസിലാക്കാം. ഇലകള്‍
നല്ല കടും പച്ച നിറത്തോടു കൂടിയാണങ്കില്‍ ചെടി ആരോഗ്യമുള്ളതാണ്.
ഇലകള്‍ക്ക് നിറം വ്യത്യാസം വരുന്നത് വളക്കുറവും രോഗാരംഭവുമാണന്നു
മനസിലാക്കി പരിരക്ഷ നല്‍കണം. ഇലയില്‍ കുത്ത് കുത്തുകള്‍ വരുക, ഇല
ഞരമ്പുകളില്‍ മഞ്ഞളിപ്പ്, ഇലകരിച്ചാല്‍, പ്രായപൂത്തിയാവാതെ ഇലകള്‍
മഞ്ഞളിച്ചു പോകുക എന്നിവ മൂലകങ്ങളുടെ കുറവ് കൊണ്ടാണ് സംഭവിക്കുന്നത്.
ബോറോണ്‍,സിങ്ക്, മെക്‌നിഷ്യം, കാല്‍സിയം എന്നിവ അടങ്ങിയ വളങ്ങള്‍ നല്‍കി ഈ
പ്രശ്‌നം പരിഹരിക്കാം.
പപ്പായക്കൃഷി സംബന്ധിച്ച് സംശയങ്ങള്‍ക്ക് പ്രമുഖ കര്‍ഷകനായ സെബാസ്റ്റ്യന്‍ – 9497694534.
നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പഴച്ചെടിയാണ് റംബുട്ടാന്‍. കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്കുന്ന റംബുട്ടാനില്‍ കായ്പൊഴിച്ചില്‍ രൂക്ഷമാണിപ്പോള്‍. കാലാവസ്ഥയാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിനുള്ള…
വീട്ട് മുറ്റത്ത് കുലകളായി മുന്തിരി വിളഞ്ഞ് നില്ക്കുന്നതു നല്ലൊരു കാഴ്ചയായിരിക്കും. അതൊക്കെ തണുപ്പുള്ള നാട്ടില്‍ മാത്രമേ ഉണ്ടാവൂ എന്നു പറയാന്‍ വരട്ടെ, നമ്മുടെ വീട്ടുമുറ്റത്തും മുന്തിരി വിളയും, നല്ല തണലും…
ഒരു പഴത്തില്‍ തന്നെ നിരവധി പഴങ്ങളുടെ രുചി, അതാണ് ചെറിമോയ. പ്രകൃതിയുടെ ഫ്രൂട്ട്സലാഡ് എന്നാണ് ഈ പഴത്തിന്റെ വിശേഷണം. മാങ്ങ, ചക്ക,വാഴ, പേരയ്ക്ക, ആത്തച്ചക്ക, കൈതച്ചക്ക എന്നീ പഴങ്ങളുടെ സമ്മിശ്ര രുചിയാണിതിന്.…
വാഴയ്ക്ക് കുല വരുന്ന സമയമാണിപ്പോള്‍. നല്ല വില കിട്ടുന്നതിനാല്‍ കര്‍ഷകരെല്ലാം വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ രോഗങ്ങള്‍ വലിയ തോതില്‍ വാഴയ്ക്ക് ബാധിക്കുന്നുണ്ട്. ഇവയില്‍ ഏറെ ഗുരുതരമായതാണ് സിഗാര്‍…
ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില് അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്കിയിട്ടില്ലെങ്കില് ചെടികള്‍ നശിച്ചു പോകാന്‍…
കേരളത്തിലിപ്പോള്‍ കര്ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
© All rights reserved | Powered by Otwo Designs
Leave a comment