ചെടികള്‍ നല്ല ആരോഗ്യത്തോടെയിരുന്നാല്‍ മാത്രമേ കീടങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കൂ, ഇതിനു സഹായിക്കുന്ന ജൈവ വളക്കൂട്ടുകള്‍ നോക്കാം.
1. ശീമക്കൊന്ന ഇലയും ചാണകക്കുഴമ്പും
ചാണകവും ശീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനങ്ങളാണ്. പയര്‍, പച്ചമുളക് തുടങ്ങിയ എല്ലാ ഇനങ്ങളും നന്നായി വളരാനും കീടങ്ങളുടെ ശല്യമൊഴിവാക്കാനും ഇവ രണ്ടും ഉപയോഗിക്കാം. പെട്ടെന്ന് അഴുകുന്നതാണു ശീമക്കൊന്നയില. ഇത് തടത്തില്‍ വിതറി അതിനു മുകളില്‍ പച്ചച്ചാണക കുഴമ്പ് അല്‍പ്പം അങ്ങിങ്ങായി തളിക്കണം. ശേഷം അല്‍പ്പം മേല്‍മണ്ണ് വിതറണം. ഇവ രണ്ടും കൂടി ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ ചീഞ്ഞ് പച്ചക്കറി വിളകള്‍ക്ക് നല്ല വളമാകും. ചീമക്കൊന്ന ഇല മണ്ണിലെ രോഗ കീടനിയന്ത്രണത്തിനും നല്ലതാണ്. വള പ്രയോഗം നടത്തുമ്പോള്‍ ചെടിയുടെ മുരടില്‍നിന്ന് അല്‍പ്പം മാറ്റി ചുറ്റുമാണിതു ചെയ്യേണ്ടത്. ഗ്രോബാഗില്‍ നട്ട പച്ചക്കറികള്‍ക്കും ഇങ്ങനെ ചെയ്യാം.
2. ഗോമൂത്രവും ചാണകത്തെളിയും
പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ച് അല്‍പ്പം ഗോമൂത്രവും ചേര്‍ത്ത് പയറിലും പച്ചമുളക് തുടങ്ങിയ വിളകളില്‍ കീട നീയന്ത്രണത്തിനായി തളിക്കാം. ആഴ്ചയിലൊരു തവണയിതു പ്രയോഗിക്കാം. മുരടിപ്പു മാറി ചെടി നന്നായി വളരും. നല്ല കായ്ഫലവും ലഭിക്കും.
3. റബര്‍ ഷീറ്റ് കഴുകിയ വെള്ളം
അടുക്കളത്തോട്ടത്തില്‍ കീടനാശിനിയായി ഉപയോഗിക്കാം. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ ഈ വെള്ളം തളിച്ചാല്‍ മതി.
4. പുകയില കഷായം
പയറിലെ ചാഴിയെ തുരത്താന്‍ പുകയിലകഷായം നല്ലതാണ്. കൂടാതെ ഇല ചുരുട്ടിപ്പുഴു, വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ തുടങ്ങിയവയ്ക്ക് എതിരെയും പുകയില കഷായം ഗുണം ചെയ്യും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment