ഓണ സദ്യയ്ക്ക് മത്തന്‍ വേണ്ടേ...? കൈ നിറയെ വിളവെടുക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കാല്‍സ്യം, വൈറ്റിമന്‍ എ, മംഗ്‌നീഷ്യം, പ്രോട്ടീന്‍, പൊട്ടാസ്യം, സിങ് എന്നിവയെല്ലാം ധാരാളം അടങ്ങിയ പച്ചക്കറിയാണ് മത്തന്‍. ക്യാന്‍സര്‍, പ്രമേഹം എന്നിവയെ ചെറുക്കാനും കണ്ണ്, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും മത്തന്‍ ഏറെ നല്ലതാണ്.

By Harithakeralam
2025-06-13

ഓണ സദ്യയ്ക്ക് എലശേരിയും സാമ്പാറുമെല്ലാമുണ്ടാക്കാന്‍ മത്തന്‍ നിര്‍ബന്ധമാണ്.  മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ് കലര്‍ന്ന മണ്ണില്‍ മത്തന്‍ നല്ല വിളവ് നല്‍കണമെങ്കില്‍ പ്രത്യേക പരിചരണം നല്‍കിയേ പറ്റൂ.

ഗുണങ്ങള്‍

കാല്‍സ്യം, വൈറ്റിമന്‍ എ, മംഗ്‌നീഷ്യം, പ്രോട്ടീന്‍, പൊട്ടാസ്യം, സിങ് എന്നിവയെല്ലാം ധാരാളം അടങ്ങിയ പച്ചക്കറിയാണ് മത്തന്‍. ക്യാന്‍സര്‍, പ്രമേഹം എന്നിവയെ ചെറുക്കാനും കണ്ണ്, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും മത്തന്‍ ഏറെ നല്ലതാണ്. മത്തങ്ങയെപ്പോലെ ഇതിന്റെ ഇലയും പൂവും കുരുവുമെല്ലാം നാം കഴിക്കാറുണ്ട്. എന്നാല്‍ മുകളില്‍പ്പറഞ്ഞവയെല്ലാം മത്തങ്ങയിലുണ്ടാകണമെങ്കില്‍ നാം വളമായി ഇവ നല്‍കിയേ പറ്റൂ. കേരളത്തിലെ മണ്ണില്‍ ഇത് വളരെ കുറവായതിനാല്‍ വളമായി തന്നെ നല്‍കണം.

പൂ കൊഴിച്ചില്‍  

മത്തന്‍ കൃഷി ചെയ്യുന്ന എല്ലാവരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് പൂ കൊഴിച്ചില്‍. മൂലകങ്ങളുടെ അഭാവം തന്നെയാണിതിന് കാരണം. നടാനായി തടം ഒരുക്കുന്നതുമുതല്‍ ഇക്കാര്യം ശ്രദ്ധിക്കണം. മണ്ണ് നന്നായി കിളച്ച് ഇളക്കി കുമ്മായം ചേര്‍ത്ത് നനയ്ക്കണം. തടങ്ങള്‍ തമ്മിലും വിത്തിട്ട കുഴികള്‍ തമ്മിലും നാല് അടിയെങ്കിലും അകലം പാലിക്കണം. എന്നാലെ വളങ്ങള്‍ വലിച്ചെടുക്കാന്‍ പാകത്തിന് വള്ളികള്‍ക്ക് വളരാന്‍ കഴിയൂ.

വളപ്രയോഗം

കുമ്മായം ചേര്‍ത്തിളക്കിയ ശേഷം മാത്രമേ വിത്തിടാന്‍ പാടൂ എന്നു മുന്നേ പറഞ്ഞല്ലോ. ഇനി അഞ്ച്  കിലോയെങ്കിലും കാലിവളം ചേര്‍ത്ത് മണ്ണിളക്കണം. െ്രെടക്കോഡര്‍മ ചേര്‍ത്തിളക്കിയ കാലിവളമാണെങ്കില്‍ ഏറെ നല്ലത്. നട്ട് 15 ദിവസം കഴിഞ്ഞാല്‍ തടത്തില്‍  മഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ക്കാം 35 ഗ്രാം എന്ന തോതില്‍ ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. മഞ്ഞളിപ്പ് വരുകയാണെങ്കില്‍ കുമ്മായം ചേര്‍ത്തു പരിഹരിക്കണം.

വള്ളികള്‍ പടര്‍ത്താം

നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമേ വള്ളികള്‍ ആരോഗ്യത്തോടെ വളരൂ. ഇവയ്ക്ക് പടരാനായി നിലത്ത് ഉണങ്ങിയ തെങ്ങിന്‍പട്ടയും കരിയിലകളുമിട്ടു കൊടുക്കാം. നല്ല പോലെ കായ്കള്‍ വരാനുമിതു സഹായിക്കും. കൃത്യമായി ഇടവേളകളില്‍ വളപ്രയോഗം നടത്തണം. മത്തന്‍ വണ്ടുകളും പുഴുക്കളുമെല്ലാം ശത്രുക്കളായി എത്തും. ഇതിന് ഫിഷ് അമിനോ ആഡിഡ്, വേപ്പെണ്ണ കലര്‍ന്ന കീടനാശിനികള്‍ ഉപയോഗിക്കാം.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs