പിഎം കിസാന്‍ സമ്മാന്‍ നിധി: 30 നകം ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കുക

ആധാര്‍ സീഡിങ് ഇ -കെ വൈ സി ഭൂരേഖകള്‍ വിജയകരമായി പൂര്‍ത്തിയാകാത്തവര്‍ 2023 സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കുക

By Harithakeralam
2023-09-27

പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആനുകൂല്യത്തിന് ആധാര്‍ സീഡിങ് ഇ -കെ വൈ സി ഭൂരേഖകള്‍   വിജയകരമായി പൂര്‍ത്തിയാകാത്തവര്‍ 2023 സെപ്റ്റംബര്‍ 30നകം  പൂര്‍ത്തിയാക്കുക. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. ആധാര്‍ കാര്‍ഡും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണുമായി കൃഷിഭവന്‍ നിര്‍ദ്ദേശിക്കുന്ന പോസ്റ്റ് ഓഫീസില്‍ എത്തി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാവുന്നതാണ്.

സിഎസ്‌സി ജനസേവനകേന്ദ്രങ്ങള്‍ മുഖേന  e- KYC പൂര്‍ത്തിയാക്കുക.  ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി PMKISAN GOI എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഗുണഭോക്താക്കള്‍ക്ക് നേരിട്ടും e -KYC പൂര്‍ത്തീകരിക്കാവുന്നതാണ്.

 റവന്യു വകുപ്പിന്റെ ReLIS പോര്‍ട്ടലില്‍ ഭൂരേഖകള്‍ ഉള്ളവര്‍ എയിംസ് പോര്‍ട്ടലില്‍ നേരിട്ടോ അക്ഷയ, സി എസ്‌സി, ജനസേവനകേന്ദ്രങ്ങള്‍ മുഖേനയോ ഭൂരേഖകള്‍ രേഖപ്പെടുത്തേണ്ടതാണ.് ഇതുവരെ ഓണ്‍ലൈന്‍ വഴി സ്ഥലവിവരം രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ ബന്ധപ്പെട്ട കൃഷിഭൂമിയുടെ 2018-19 ലെയും നിലവിലെയും ഭൂരേഖകള്‍, അപേക്ഷ എന്നിവ നേരിട്ട് കൃഷിഭവനില്‍ സമര്‍പ്പിച്ച് പിഎംകിസാന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടതാണ്.

Leave a comment

സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി

കര്‍ഷക സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി. കൃഷിക്കുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കര്‍ഷക രജിസ്ട്രി. കര്‍ഷക രജിസ്ട്രി പ്രവര്‍ത്തന ക്ഷമമാകുന്നതിന്റെ…

By Harithakeralam
ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള വെളളാനിക്കരയിലെ ഫലവര്‍ഗവിള ഗവേഷണ കേന്ദ്രത്തില്‍  ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിള പരിപാലനമെന്ന വിഷയത്തില്‍ നവംബര്‍ 28, 29 തീയതികളില്‍  (2 ദിവസത്തെ) പരിശീലന…

By Harithakeralam
പരമ്പരാഗത സസ്യ ഇനങ്ങള്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് അവാര്‍ഡ്

കേന്ദ്രകൃഷികര്‍ഷകക്ഷേമമന്ത്രാലയത്തിന്കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍്‌റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി 2023-24 വര്‍ഷത്തെ പ്ലാന്‍്‌റ് ജീനോം സേവിയര്‍ കമ്യൂണിറ്റി…

By Harithakeralam
കേര പദ്ധതിക്ക് ലോകബാങ്ക് അനുമതി

കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാനപ്രശ്‌നമായ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ഇതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി  കൃഷിവകുപ്പ്  സമര്‍പ്പിച്ച…

By Harithakeralam
ശീതകാല പച്ചക്കറിക്കൃഷിയിലും കൂണ്‍ കൃഷിയിലും പരിശീലനം

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 2024 ഒക്ടോബര്‍ 23 ന് ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരീശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍…

By Harithakeralam
ഗോശാല തുടങ്ങാം, 20 പശുക്കളെ സൗജന്യമായി നല്‍കും

കേരളത്തിന്റെ തനത് ഇനം നാടന്‍ പശുക്കളുടെ ഗോശാല തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ...? 20 പശുക്കളെ സൗജന്യമായി ലഭിക്കും. കോട്ടയം ആനിക്കാട് പ്രവര്‍ത്തിക്കുന്ന മഹാലക്ഷ്മി ഗോശാലയുടെ മേല്‍നോട്ടത്തിലാണ് പശുക്കളെ കൈമാറുക.…

By Harithakeralam
തെങ്ങിന്‍ തൈ വില്‍പ്പനയ്ക്ക്

കോഴിക്കോട് : ജില്ലാ പഞ്ചായത്തിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ തിക്കോടിയിലുള്ള തെങ്ങിന്‍ തൈ വളര്‍ത്ത് കേന്ദ്രത്തില്‍ മികച്ച ഇനം കുറ്റ്യാടി (WCT) തെങ്ങിന്‍ തൈകളും കുറിയ ഇനം ( ഇളനീര്‍ ആവശ്യത്തിന്…

By Harithakeralam
അക്ഷയശ്രീ അവാര്‍ഡ് 2024: അപേക്ഷ ക്ഷണിച്ചു

ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി- ദാമോദരന്‍ ഫൗണ്ടേഷന്‍ സാരഥിയും ഇന്‍ഫോസിസിന്റെ സ്ഥാപകര്‍മാരില്‍ ഒരാളുമായ എസ്.ഡി. ഷിബുലാലും കുടുംബവും ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനായി  നല്‍കുന്ന 16-ാമത്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs