ഒരു രൂപ പോലും ചെലവില്ല, ജൈവ വളവും കീടനാശിനിയും തയാറാക്കാം

വളത്തോടൊപ്പം കീടനാശിനിയുടെ ഗുണവും ഈ ലായനികൊണ്ടുണ്ടാകും. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ നമുക്കിതു തയാറാക്കാം, ഒരു രൂപയുടെ ചെലവ് പോലുമില്ല.

By Harithakeralam
2023-09-26

കഞ്ഞിവെള്ളം, പച്ചില, അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ച് പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്ക് വേണ്ട ജൈവവളം തയാറാക്കാം. വളത്തോടൊപ്പം കീടനാശിനിയുടെ ഗുണവും ഈ ലായനികൊണ്ടുണ്ടാകും. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ നമുക്കിതു തയാറാക്കാം, ഒരു രൂപയുടെ ചെലവ് പോലുമില്ല.

ആവശ്യമുള്ള സാധനങ്ങള്‍

കുറച്ചു കഞ്ഞിവെള്ളം , പച്ചക്കറിച്ചെടികളുടെയും പൂന്തോട്ടത്തിന്റെയും വലിപ്പത്തിന് അനുസരിച്ചു കഞ്ഞിവെള്ളത്തിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. പച്ചിലകളാണ് പിന്നീട് ആവശ്യം, ഇതു ശീമക്കൊന്നയുടെ ഇലയാണെങ്കില്‍ ഏറെ നല്ലത്. പിന്നെ അടുക്കളയില്‍ ദിവസവുമുണ്ടാകുന്ന പച്ചക്കറി അവശിഷ്ടങ്ങളും.

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കഞ്ഞിവെള്ളമൊഴിച്ചു ഇലകള്‍ ഇതിലേക്ക് ഞെരടിയിടുക. ഒരു മൂന്നു ലിറ്റര്‍ കഞ്ഞിവെള്ളത്തിനു രണ്ടു പിടി ഇലയെന്ന തോതില്‍ ഉപയോഗിക്കാം. കുറച്ചു സമയം വെയിലത്ത് വച്ച് വാടിയ ശേഷം വേണം ഇല കഞ്ഞിവെള്ളത്തിലേക്ക് ഞെരടിയിടാന്‍. വെള്ളത്തിലിട്ട ശേഷവും ഇലകള്‍ ഒന്നു കൂടി ഞെരടാം. പിന്നീട് പച്ചക്കറി അവശിഷ്ടങ്ങളിട്ടു കൊടുക്കാം. തുടര്‍ന്നു മൂന്നു മുതല്‍ അഞ്ചു ദിവസം ലായനി സൂക്ഷിച്ചു വയ്ക്കുക. ഇതിനിടെ ഇടയ്ക്ക് ഇളക്കി കൊടുത്തു പച്ചക്കറി അവശിഷ്ടങ്ങള്‍ ചേര്‍ക്കാം. അഞ്ചു ദിവസമാകുമ്പോഴേക്കും അസഹ്യമായ മണം ലായനിയില്‍ നിന്നുണ്ടാകും.

ഉപയോഗിക്കേണ്ട രീതി

കഞ്ഞിവെള്ളവും പച്ചിലകളും പച്ചക്കറി അവശിഷ്ടങ്ങളും നന്നായി അലിഞ്ഞു നല്ല കട്ടിയുള്ള ലായനിയായിരിക്കും പാത്രത്തിലുണ്ടാകുക. ഇതു ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ചെടികള്‍ കരിഞ്ഞു പോകാന്‍ കാരണമാകും. ഇതിനാല്‍ ഒരു ലിറ്റര്‍ ലായനിയെടുത്ത് അതില്‍ 15 ഇരട്ടി വെള്ളം ചേര്‍ത്തു വേണം ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാനും സ്േ്രപചെയ്യാനും. വെള്ളം ചേര്‍ക്കുമ്പോള്‍ കുറച്ച് പച്ചച്ചാണകം കൂടി വെള്ളത്തില്‍ ചേര്‍ത്താല്‍ നല്ല പ്രയോജനം ലഭിക്കും.

തക്കാളിക്കും പച്ചമുളകിനും

മുരടിച്ചു നില്‍ക്കുന്ന തക്കാളി, പച്ചമുളക്, വഴുതന, പയര്‍ തുടങ്ങിയ വിളകള്‍ക്ക് ചുവട്ടിലൊഴിച്ചു നല്‍കുകയും ഇലകളില്‍ സ്േ്രപ ചെയ്തു നല്‍കുകയും ചെയ്യാം. ശക്തിയുള്ള ലായനിയായതിനാല്‍ കുറച്ച് വലിയ ചെടികള്‍ക്ക് നല്‍കുന്നതാണു നല്ലത്. പൂന്തോട്ടത്തിലെ റോസിനും മറ്റു പൂച്ചെടികള്‍ക്കും ലായനി നല്ല ഫലം ചെയ്യും.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs