ട്രേയിലോ മറ്റോ വിത്തിട്ട് മുളപ്പിച്ച് തൈകള്‍ തയാറാക്കി പിന്നീട് കൃഷിയിടത്തിലേക്ക് മാറ്റി നടുകയാണ് പതിവ്. തൈകള്‍ പറിച്ചു നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
കൃഷിയില്‍ പുതിയൊരു തുടക്കമിടുകയാണ് മിക്കവരും. മഴക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുന്നവരുമേറെയാണ്. കീട-രോഗബാധകള്‍ കുറവാണ് മഴക്കാലത്ത്. മിക്ക പച്ചക്കറി തൈകളും പറിച്ചു നട്ടാണ് നാം കൃഷി ചെയ്യാറുള്ളത്. ആദ്യം ട്രേയിലോ മറ്റോ വിത്തിട്ട് മുളപ്പിച്ച് തൈകള്‍ തയാറാക്കി പിന്നീട് കൃഷിയിടത്തിലേക്ക് മാറ്റി നടുകയാണ് പതിവ്. തൈകള്‍ പറിച്ചു നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
1. ആരോഗ്യമുള്ള തൈകള്‍ മാത്രം തെരഞ്ഞെടുക്കുക നല്ല ആരോഗ്യത്തോടെ വളരുന്ന ചെടികള്‍ക്ക് കീടങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കും. മെച്ചപ്പെട്ട വിളവിനുമതാണ് നല്ലത്. വിത്ത് പാകുമ്പോള്‍ കൂട്ടത്തില്‍ മുരടിച്ചു നില്‍ക്കുന്നവയൊക്കെ ആദ്യമേ തന്നെ നീക്കം ചെയ്യുക. അതെ പോലെ തൈകള്‍ രണ്ടു-മൂന്ന് ആഴ്ച ആകുമ്പോള്‍ തന്നെ മാറ്റി നടുക.
2. വൈകുന്നേരം പറിച്ചു നടുക പച്ചക്കറി തൈകള്‍ പറിച്ചു നടാന്‍ പറ്റിയ സമയം വൈകുന്നേരമാണ്.
3. വേരുകള്‍ മുറിഞ്ഞു പോകാതെ വളരെ സൂക്ഷിച്ചു വേണം തൈകള്‍ പറിച്ചെടുക്കാന്‍ . ചെടിയുടെ ചുവട്ടില്‍ കുറച്ചു വെള്ളം ഒഴിച്ച് അഞ്ചു മിനിട്ടിനു ശേഷം ഇളക്കുക. മണ്ണോടു ചേര്‍ത്തെടുത്താല്‍ അത്രയും നല്ലത്.
4. നടുമ്പോള്‍ വളപ്രയോഗമൊന്നും വേണ്ട, പ്രത്യേകിച്ചു രാസവളം. ചെടി വളര്‍ന്നു തുടങ്ങിയ ശേഷം മതി വളപ്രയോഗമെല്ലാം.
5. തൈ നട്ട ഉടനെ ചെറിയ രീതിയില്‍ നനച്ചാല്‍ മതി. ചെറിയ തൈകളുടെ ചുവട്ടില്‍ വെള്ളം കെട്ടികിടക്കാന്‍ പാടില്ല. തൈ വളരുന്നതിന് അനുസരിച്ച് വെള്ളത്തിന്റെ അളവും വര്‍ധിപ്പിക്കുക.
6. നട്ട ശേഷം ആദ്യ പത്ത് ദിവസം തണല്‍ കൊടുക്കുന്നത് നല്ലതാണ്. നല്ല വെയിലുള്ള കാലാവസ്ഥയാമെങ്കില്‍ മാത്രം ഇങ്ങനെ ചെയ്താല്‍ മതി.
7. സ്യൂഡോമോണസ് ലായനിയില്‍ വേരുകള്‍ കുറച്ചു സമയം മുക്കി വെക്കുന്നത് രോഗനിയന്ത്രണത്തിനും സസ്യവളര്‍ച്ചയ്ക്കും നല്ലതാണ്.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment