ഈര്‍പ്പം ഇഷ്ടപ്പെടുന്ന ചെടിയാണ് പാഷന്‍ ഫ്രൂട്ട്, അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് നന്നായി നനച്ചു കൊടുക്കുക.
മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം. മണ്ണിലെ അസിഡിറ്റി കൂടിയാല്‍ പാഷന്‍ ഫ്രൂട്ടില്‍ നിന്നും വേണ്ട പോലെ വിളവ് ലഭിക്കില്ല. ഇതിനാല്‍ ഇടയ്ക്ക് അസിഡിറ്റി പരിശോധിച്ച് വളപ്രയോഗം നടത്തിയാല്‍ മാത്രമേ കൃഷി വിജയകരമാകൂ.
1. മണ്ണിലെ പിഎച്ച് പരിശോധിച്ച് ന്യൂട്രലാക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യപടി. മണ്ണിലെ പിഎച്ച് നോര്‍മ്മലിലേയ്ക്ക് എത്തിക്കുക അതായത് ഏഴിലേയ്ക്ക് എത്തിക്കുക. ഇതിനായി തടത്തില്‍ മൂന്ന് - നാല് പിടി കുമ്മായമോ നീറ്റ് കക്ക പൊടിച്ചതോ ഇട്ട് തടം നന്നായി ഇളക്കുക. ഇതിനു ശേഷം മൂന്ന് - നാല് ദിവസം കഴിഞ്ഞ് വേണം തൈ നടാന്‍.
2. ഈര്‍പ്പം ഇഷ്ടപ്പെടുന്ന ചെടിയാണ് പാഷന്‍ ഫ്രൂട്ട്, അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് നന്നായി നനച്ചു കൊടുക്കുക. നടുമ്പോള്‍ തടത്തിനു ചുറ്റും ചകിരികള്‍ അടുക്കി വെച്ചാല്‍ ചുവട്ടില്‍ ഏപ്പോഴും തണുപ്പ് നില്‍ക്കാന്‍ സഹായിക്കും. എന്നാല്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ദോഷം ചെയ്യും.
3. കമ്പോസ്റ്റ് വളങ്ങള്‍ പാഷന്‍ ഫ്രൂട്ടിന് നല്ലതാണ്. പൊടിഞ്ഞ ചാണകപ്പെടി, തണുത്ത് പൊടിഞ്ഞ കോഴികാഷ്ടം അല്ലെങ്കില്‍ ആട്ടില്‍ കഷ്ടം എന്നിവയോ തടത്തിലിട്ടു നല്‍കാം. കുറച്ചു പച്ചിലകളിട്ട ശേഷം ഇവ നല്‍കുന്നത് ഏറെ ഗുണം ചെയ്യും. കൂടാതെ അല്‍പ്പം മേല്‍മണ്ണും തടത്തില്‍ നല്‍കണം. ഇവയെല്ലാം ചീഞ്ഞ് പാഷന്‍ ഫ്രൂട്ടിന് നല്ല വളമായി മാറും.
4. പ്രൂണിങ് സമയത്ത് നടത്തുക. തളിര്‍പ്പുകളിലാണ് പാഷന്‍ ഫ്രൂട്ട് കായ്ക്കുക. ചെടിയില്‍ കൂടുതല്‍ തളിര്‍പ്പുകള്‍ ഉണ്ടാകാന്‍ മുന്നോട്ട് വളര്‍ന്നു പോകുന്ന ശിഖിരങ്ങള്‍ നുള്ളി കൊടുക്കുക.
6. സൂഷ്മമൂലകങ്ങളുടെ കുറവ് പരിഹരിക്കുക. കേരളത്തിലെ ഭൂരിഭാഗം മണ്ണിലും സൂഷ്മ മൂലകങ്ങളുടെ കുറവ് പ്രകടമാകാറുണ്ട്. ഇതിന് പരിഹാരമായി 40 ഗ്രാം ബോറാക്സ് ഒരു കിലോ ചാണകപ്പൊടിയുടെ കൂടെ ചേര്‍ത്ത് തടത്തില്‍ കൊടുക്കാം. അല്ലങ്കില്‍ നാലോ അഞ്ചോ ഗ്രാം ബോറാക്സ് ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിന് ചേര്‍ത്ത് നന്നായി ഇളക്കി ഇലകളിലും ഇളം തണ്ടിലുമെല്ലാം തളിക്കുക.
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്‌നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ…
സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
© All rights reserved | Powered by Otwo Designs
Leave a comment