ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം.
ഏറെ പോഷകങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് മത്തന്‍, വലിയ പരിചരണമില്ലാതെ നല്ല പോലെ വിളവ് തരുന്ന മത്തന്‍ കൃഷി ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുള്ള സമയമാണിപ്പോള്‍. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം.
കേരള കാര്‍ഷിക സാര്‍വകലാശാലയുടെ അമ്പിളി, സുവര്‍ണ, സരസ്, സൂരജ് തുടങ്ങിയവ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരും. ഇതില്‍ അമ്പിളിയെന്ന ഇനത്തിന്റെ കായ്കള്‍ക്ക് 5 കിലോ വരെ തൂക്കമുണ്ടാകും.
ആദ്യം മണ്ണു കിളച്ചു നിരപ്പാക്കണം, പിന്നെ കുമ്മായം ചേര്‍ക്കണം. തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞ് അടിവളമിട്ടു വിത്ത് നടാം. 30 - 45 സെ. മീ. ആഴത്തിലും 60 സെ. മീ. വ്യാസത്തിലുമുള്ള കുഴികള്‍ രണ്ടു മീറ്റര്‍ അകലത്തിലെടുക്കണം. കുഴികളില്‍ ഒരല്‍പ്പം കൂടി കുമ്മായവും കാലിവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതമാണ് നിറക്കേണ്ടത്. കുഴി ഒന്നിന് നാലോ - അഞ്ചോ വിത്തുകള്‍ പാകാം. മുളച്ചു കഴിഞ്ഞാല്‍ രണ്ടാഴ്ചക്കകം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്തു കുഴി ഒന്നിനു മൂന്നു ചെടികളെന്ന നിലയില്‍ നിലനിര്‍ത്താം. വിത്ത് മുളച്ചു വള്ളി വീഴുമ്പോഴും പൂവിരിയുന്ന സമയത്തും ഓരോ കിലോ കടലപ്പിണ്ണാക്ക് വളമായി നല്‍കാം. വള്ളി വീശിപ്പോകുമ്പോള്‍ ഓരോ മുട്ടിലും മണ്ണിട്ട് കൊടുക്കുന്നത് നല്ലതാണ്. ഈ സമയത്ത് ചാണകപ്പൊടിയിട്ടു നല്‍കാം.
വള്ളി വീശി തുടങ്ങുമ്പോള്‍ മൂന്നാലു ദിവസം കൂടുമ്പോള്‍ നനച്ചു കൊടുക്കാം. വള്ളിയുടെ കീഴിലായി ഉണങ്ങിയ ഓലയിട്ടു കൊടുക്കുന്നതു നല്ലതാണ്. വലിയ തരത്തിലുള്ള രോഗങ്ങളും കീടങ്ങളും മത്തനെ ബാധിക്കാറില്ല. പറന്നുവരുന്ന കീടങ്ങള്‍ ഇലകളെ നശിപ്പിക്കുന്നതാണ് പ്രധാന പ്രശ്‌നം. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് ഇലകളില്‍ സ്േ്രപ ചെയ്യാം.
കായ പോലെ മത്തന്റെ ഇലയും പൂവുമെല്ലാം ഭക്ഷിക്കാം. വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയുടെ ഉറവിടം കൂടിയാണ് ഈ പച്ചക്കറി. നല്ല ഉറക്കം ലഭിക്കാനും രക്തസമ്മര്‍ദ്ദം കുറക്കാനും കണ്ണുകളുടെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനും മത്തന്‍ കഴിക്കുന്നതു സഹായിക്കും.
വേനല്‍മഴ നല്ല പോലെ ലഭിക്കുന്നതിനാല്‍ പച്ചക്കറിച്ചെടികള്‍ എല്ലാം തന്നെ നല്ല പോലെ വളര്‍ന്നിട്ടുണ്ടാകും. നല്ല പച്ചപ്പുള്ള നിരവധി ഇലകള്‍ ഇവയിലുണ്ടാകും. എന്നാല്‍ നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
ചിലപ്പോള്‍ മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില്‍ നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്‍. ഇതു പോലെ നമ്മുടെ…
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം. കടലപ്പിണ്ണാക്കും…
തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…
ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…
© All rights reserved | Powered by Otwo Designs
Leave a comment