പാവയ്ക്ക പന്തല്‍ നിറയെ കായ്കള്‍ : സ്വീകരിക്കാം ഈ മാര്‍ഗങ്ങള്‍

പാവയ്ക്ക് മികച്ച രീതിയില്‍ വിളവെടുക്കുകയെന്നത് കുറച്ചു പ്രയാസമുളള കാര്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വിളവ് നേടാം.

By Harithakeralam
2024-09-21

പന്തല്‍ വിളയായ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വലിയ തോതില്‍ കീടങ്ങള്‍ ആക്രമിക്കാനെത്തുമെന്നതാണ് പന്തല്‍ വിളകളുടെ പ്രധാന പ്രശ്‌നം. ഇവയെ നിയന്ത്രിച്ച് പാവയ്ക്ക് മികച്ച രീതിയില്‍ വിളവെടുക്കുകയെന്നത് കുറച്ചു പ്രയാസമുളള കാര്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വിളവ് നേടാം.

1.  പ്രീതി, പ്രിയങ്ക എന്നീ ഇനങ്ങള്‍  നമ്മുടെ കാലാവസ്ഥയ്ക്ക് നല്ലതാണ്. ഇവ തെരഞ്ഞെടുത്ത് നട്ടാല്‍ കീട-രോഗ ബാധ കുറവായിരിക്കും.  

2. അടിവളം നന്നായി നല്‍കിവേണം പാവയ്ക്ക വിത്തിടാം. എല്ലുപൊടി, ചാണകപ്പൊടി എന്നിവയിട്ട് മണ്ണിളക്കണം, എന്നിട്ട് വിത്ത് നടാം. അര ഇഞ്ച് ആഴത്തില്‍ കുഴിയുണ്ടാക്കി വേണം വിത്തിടാന്‍. തുടര്‍ന്ന് നനയ്ക്കുക.

3. കൃത്യ സമയത്ത് പന്തലിട്ട് കൊടുക്കേണ്ടത് അത്യാവശ്യമാണ്, എന്നാല്‍ മാത്രമേ നല്ല പോലെ വളര്‍ന്ന് പൂത്ത് കായ്ക്കൂ. വള്ളി വീശി തുടങ്ങിയാല്‍ ഉടനെ പന്തലിടണം.  6-8 അടി ഉയരത്തില്‍ വലയിട്ടു  കൊടുക്കുന്നതും നല്ലതാണ്.

4. പന്തലിലേക്ക് കയറാന്‍ തുടങ്ങിയാല്‍ ആഴ്ചയിലൊരിക്കല്‍ വേപ്പെണ്ണ -  വെളുത്തുള്ളി മിശ്രിതം സ്‌പ്രേ ചെയ്ത് കൊടുക്കാം. പച്ചത്തുള്ളന്‍, മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകള്‍ എന്നിവയില്‍ നിന്നും ചെടിയെ സംരക്ഷിക്കും.

5. പ്രൂണിങ് നല്ല പോലെ ചെയ്താല്‍ കായ്കളും നന്നായി ഉണ്ടാകും.  2-3 അടി നീളമുള്ള ശാഖകളുടെ അഗ്രഭാഗങ്ങള്‍ മുറിക്കുക.  

6. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ സ്ഥലത്തിനു ചുറ്റും പൂച്ചെടികള്‍ കൂടി നടുക. എന്നാല്‍ തേനീച്ചകള്‍ കൂടുതലായി എത്തി പരാഗണം കൃത്യമായി നടക്കും. പൂക്കളെല്ലാം നല്ല പോലെ കായ്കളായി മാറാനിതു സഹായിക്കും.

7. കായ് പിടിക്കാന്‍ തുടങ്ങിയാല്‍ അവയെ പേപ്പര്‍ കൊണ്ടു പൊതിഞ്ഞു സംരക്ഷിക്കാം. കീടങ്ങളില്‍ നിന്നു പാവയ്ക്കയെ ഇതു സഹായിക്കും.  

8. പച്ചില, പച്ചച്ചാണകം തുടങ്ങിയവ ഉപയോഗിച്ചുള്ള ജൈവ സ്ലറി ആഴ്ചയിലൊരിക്കല്‍ ഒഴിച്ചു കൊടുക്കുക. നല്ല പോലെ കായ്കളുണ്ടാകാനിതു സഹായിക്കും.

Leave a comment

പാവയ്ക്ക പന്തല്‍ നിറയെ കായ്കള്‍ : സ്വീകരിക്കാം ഈ മാര്‍ഗങ്ങള്‍

പന്തല്‍ വിളയായ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വലിയ തോതില്‍ കീടങ്ങള്‍ ആക്രമിക്കാനെത്തുമെന്നതാണ് പന്തല്‍ വിളകളുടെ പ്രധാന പ്രശ്‌നം. ഇവയെ നിയന്ത്രിച്ച് പാവയ്ക്ക് മികച്ച രീതിയില്‍ വിളവെടുക്കുകയെന്നത്…

By Harithakeralam
മത്തന്‍ കൃഷി തുടങ്ങാം

ഏറെ പോഷകങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് മത്തന്‍, വലിയ പരിചരണമില്ലാതെ നല്ല പോലെ വിളവ് തരുന്ന മത്തന്‍ കൃഷി ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുള്ള സമയമാണിപ്പോള്‍. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ്…

By Harithakeralam
ഫംഗസ് ബാധയെ പേടിക്കേണ്ട ; പരിഹാരങ്ങള്‍ നിരവധി

മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍,…

By Harithakeralam
പന്തലിട്ടും നിലത്തും കുമ്പളം വളര്‍ത്താം

ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താം

മഴയും കടുത്ത വെയിലുമാണിപ്പോള്‍ കേരളത്തില്‍. കീടങ്ങളുടെ ആക്രമണം രൂക്ഷമാകാന്‍ അനുയോജ്യമാണ് ഈ കാലാവസ്ഥ.  പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം ഇതുകാരണം കൂടുതലാണ്. പയര്‍, മത്തന്‍,…

By Harithakeralam
ചിപ്പിക്കൂണ്‍ വീട്ടില്‍ വളര്‍ത്താം

മനുഷ്യന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന വിളയാണ് കൂണ്‍. പണ്ട് പ്രകൃതിയില്‍ തനിയെ വളരുന്ന കൂണ്‍ കഴിച്ചിരുന്നവരാണ് നാം. എന്നാല്‍ ഇന്നു വിവിധ തരത്തിലുള്ള കൂണുകള്‍ നമുക്ക് തന്നെ വീട്ടില്‍ വളര്‍ത്തിയെടുക്കാം. ഇതില്‍…

By Harithakeralam
മഴക്കാലത്തെ കമ്പോസ്റ്റ് നിര്‍മാണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുക്കളമാലിന്യങ്ങളും കരിയിലകളും മറ്റും ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നവര്‍ നിരവധി പേരുണ്ട്.  ഗ്രോബാഗിലും ചാക്കിലുമെല്ലാം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ കമ്പോസ്റ്റിനോളം നല്ലൊരു വളം…

By Harithakeralam
കാന്താരിയില്‍ കീടശല്യമുണ്ടോ...? ഇവയാണ് പരിഹാരങ്ങള്‍

ജൈവകീടനാശിനികള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്നവയില്‍ പ്രധാനിയാണ് കാന്താരി മുളക്. എന്നാല്‍ നിലവിലെ കാലാവസ്ഥയില്‍ കാന്താരി മുളകില്‍ വലിയ തോതില്‍ കീടശല്യമുണ്ട്. വെള്ളീച്ച, ഇലതീനിപ്പുഴുക്കള്‍, മഞ്ഞ തുടങ്ങിയവ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs