കോഴികളെ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കില്‍ മാത്രമേ കൃത്യമായ രീതിയില്‍ മുട്ട ലഭിക്കുകയുള്ളൂ
വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കില്‍ മാത്രമേ കൃത്യമായ രീതിയില്‍ മുട്ട ലഭിക്കുകയുള്ളൂ.
1. കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ വാങ്ങുമ്പോള്‍ തന്നെ വിരമരുന്ന് നല്‍കിയുട്ടുണ്ടോ എന്ന കാര്യം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ നമ്മുടെ കൂട്ടിലെത്തിയാല്‍ ഉടനെ മരുന്ന് നല്‍കുക. പിന്നീട് എല്ലാ മാസവും വിരമരുന്ന് കോഴികള്‍ക്ക് കൊടുക്കണം. ഇതോടൊപ്പം മറ്റുവാക്‌സിനുകളും സമയത്ത് നല്‍കണം.
2. കോഴികളുടെ ഭക്ഷണത്തില്‍ ഇലകള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മുരിങ്ങയില, പാഷന്‍ ഫ്രൂട്ടിന്റെ ഇല, പപ്പായയുടെ അതികം മൂക്കാത്ത ഇല എന്നിവ അരിഞ്ഞ് പാത്രത്തിലിട്ടു കൊടുക്കുക. കൂട്ടലിട്ട് വളര്‍ത്തുന്ന കോഴിയാണങ്കില്‍ പ്രത്യേകിച്ചു വിവിധ ഇലകള്‍ ശേഖരിച്ചു നല്‍കണം. അഴിച്ചിട്ടു വളര്‍ത്തുന്ന കോഴികളാണെങ്കില്‍ പാടത്തും പറമ്പിലുമെല്ലാം നടന്ന് അവയ്ക്കു ആവശ്യമുള്ളത് കഴിക്കുന്നുണ്ടാവും. ഇലകള്‍ കഴിക്കുന്നതിലൂടെ അവയ്ക്ക് വേണ്ടത്ര പ്രോട്ടിന്‍സും വിറ്റാമിനുകളും ലഭിക്കുകയും പതിവായി മുട്ട ലഭിക്കുകയും ചെയ്യും.
3. കോഴികള്‍ പതിവായി മുട്ടയിടാന്‍ ഭക്ഷണക്രമത്തില്‍ ഗോതമ്പ് കൂടുതലായി ഉള്‍പ്പെടുത്തുക. ഗോതമ്പ് വെള്ളത്തിലിട്ട് പൊതര്‍ത്തി കൊടുക്കുന്നത് വളരെ ഗുണം ചെയ്യും. അരി മില്ലില്‍നിന്ന് ലഭിക്കുന്ന തവിട് കൊഴച്ചു കൊടുക്കുന്നതും നല്ലതാണ്.
4. അടുത്തത് കോഴികള്‍ക്ക് സൂര്യപ്രകാശം ലഭ്യമാക്കണം എന്നതാണ്. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ചൂടും സൂര്യപ്രകാശവും ലഭിക്കാന്‍ ലൈറ്റ് ഇട്ട് കൊടുക്കുക. അഴിച്ചു വിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് വേണ്ടത്ര സൂര്യപ്രകാശം പ്രകൃതിയില്‍ നിന്നു തന്നെ ലഭിക്കും.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment