കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ് ഇവരുടെ ഉദ്യാനവും നഴ്സറിയും. വിവിധ ഇനത്തിലും നിറത്തിലുമുള്ള ബോഗണ്‍വില്ലകള്‍ ആവശ്യപ്പെട്ട് നിരവധി പേരാണിവിടെ എത്തുന്നത്.
കടലാസുപൂക്കളൊരുക്കുന്ന വസന്തമാണ് ജോജോ ജേക്കബ്- ബിന്ദു ജോസഫ് ദമ്പതികളുടെ ഉദ്യാനമാകെ. പല നിറങ്ങളില്‍ പൂത്ത് നില്‍ക്കുന്ന ബോഗണ്‍വില്ലകള്‍ ആരെയും ആകര്‍ഷിക്കും. കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ് ഇവരുടെ ഉദ്യാനവും നഴ്സറിയും. വിവിധ ഇനത്തിലും നിറത്തിലുമുള്ള ബോഗണ്‍വില്ലകള്‍ ആവശ്യപ്പെട്ട് നിരവധി പേരാണിവിടെ എത്തുന്നത്.
1998 മുതല്‍ ജോജോ ജേക്കബിന്റെ കുടുംബം നഴ്സറി നടത്തുന്നു, രണ്ടു പ്ലാക്കല്‍ നഴ്സറി, പെരുവണ്ണാമുഴി കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ മാതൃക തോട്ടമായി തെരെഞ്ഞെടുത്തിട്ടുമുണ്ട്. കൃഷി വിജ്ഞാന്‍ കേന്ദ്രയില്‍ പരിശീലനത്തിന് എത്തുന്നവരെല്ലാം രണ്ടു പ്ലാക്കല്‍ നഴ്സറിയില്‍ സന്ദര്‍ശനം നടത്തും. ഇവര്‍ക്കു വേണ്ട കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു നല്‍കുകയും ചെയ്യും. തെങ്ങ്, ഫലവൃക്ഷങ്ങള്‍ പോലുള്ളവയായിരുന്നു ആദ്യകാലത്ത് നഴ്സറിയിലുണ്ടായിരുന്നത്. പുതിയ നഴ്സറികള്‍ ധാരാളം വന്നതോടെ ചുവട് മാറ്റത്തിനായി ബോഗന്‍ വില്ലകളിലേക്ക് മാറി. ഇതിനിടെ കുറ്റിക്കുരുമുളക് തൈകള്‍ തയാറാക്കിയിരുന്നു. പിന്നീട് ഇതും വ്യാപകമായി തുടങ്ങിയതോടെ ബോഗന്‍വില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
നാടന്‍ ഇനങ്ങള്‍ വളര്‍ത്തിയായിരുന്നു തുടക്കം. വര്‍ഷത്തില്‍ ഒരിക്കല്‍ വേനല്‍ക്കാലത്ത് മാത്രമേ നാടന്‍ ഇനങ്ങളില്‍ പൂക്കളുണ്ടാവൂ. പിന്നീടുള്ള സമയത്തെല്ലാം ചെടിയില്‍ വെറും ഇലകള്‍ മാത്രമായിരിക്കും, മാത്രമല്ല ചെടി പൂന്തോട്ടത്തിനൊരു ബാധ്യതയാവുകയും ചെയ്യും. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് തായ്ലന്‍ഡ് ഇനങ്ങള്‍ തെരഞ്ഞെടുത്തത്. ഹൈബ്രിഡ് ഇനങ്ങളായതിനാല്‍ വര്‍ഷത്തില്‍ പല തവണ പൂക്കും. കൂടുതല്‍ സമയം പൂക്കള്‍ നിലനില്‍ക്കും. നല്ല മഴയുള്ള സമയങ്ങളിലൊഴികെ മിക്ക ചെടികളും പൂവിടാറുണ്ട്. ഒരു ചെടിയില്‍ തന്നെ പല നിറത്തിലുള്ള പൂക്കളുമുണ്ടാകും. പശ്ചിമ ബംഗാള്‍, പുനെ എന്നിവിടങ്ങളിലെ നഴ്സറികളില്‍ നിന്നാണ് തൈകള്‍ വാങ്ങുക. 500 രൂപ മുതല്‍ 5000 രൂപ വരെ വിലയുള്ള തൈകളുണ്ട്. ഇവ ഇവിടെയെത്തിച്ചു വളര്‍ത്തി ഗ്രാഫ്റ്റ്, ലെയര്‍ എന്നിവ നടത്തി പുതിയ തൈകളുണ്ടാക്കി വില്‍പ്പന നടത്തും. കാലാവസ്ഥ അനുസരിച്ചാണ് ഗ്രാഫ്റ്റ് ചെയ്യുന്നതിലുള്ള വിജയം. 60 തോളം കളറുകളില്‍ ബോഗന്‍ വില്ലകള്‍ ഇപ്പോഴുണ്ട്, ഇവ വീട്ടിലും സമീപത്തുള്ള തോട്ടത്തിലുമായിട്ടാണ് വളര്‍ത്തുന്നത്. വര്‍ഷങ്ങള്‍ പ്രായമുള്ള നാടന്‍ ഇനങ്ങളില്‍ ഗ്രാഫ്റ്റ് ചെയ്തു പല നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടികള്‍ തയാറാക്കാറുണ്ട്, ഇവയ്ക്ക് മോഹവിലയാണ്... ഒരു ലക്ഷം വരെ വില ലഭിച്ചിട്ടുണ്ട്.
വൈവിധ്യമാര്‍ന്ന ഇനങ്ങളും നിറങ്ങളുമാണ് ബോഗന്‍ വില്ലയിലുള്ളത്. മറ്റു പൂച്ചെടികളെ അപേക്ഷിച്ച് പരിചരണം വളരെ കുറച്ചു മതി. കീടങ്ങളുടെ ആക്രമണം കാര്യമായി ഉണ്ടാകാറുമില്ല. ഇതിനാല്‍ വീട്ടമ്മമാര്‍ക്കും ജോലിയുള്ളവര്‍ക്കുമെല്ലാം പൂന്തോട്ടമൊരുക്കാന്‍ ബോഗന്‍ വില്ല ധൈര്യമായി തെരഞ്ഞെടുക്കാമെന്നു പറയുന്ന ബിന്ദു ജോസഫ്. നനയും വളരെക്കുറച്ചു മതി, വെയില്‍ നല്ല പോലെ വേണം താനും. ഒരു മാസത്തോളമൊക്കെ പൂക്കള്‍ ചെടിയില്‍ നിലനില്‍ക്കുകയും ചെയ്യും. ഫംഗസ് ബാധ വരാതിരിക്കാന്‍ സാഫ് കലക്കി തളിച്ചു കൊടുക്കാറുണ്ട്. 19ഃ19ഃ19 അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ പൂവിടുമ്പോള്‍ തളിച്ചു കൊടുക്കും. ഇടയക്ക് ചട്ടിയിലെ മണ്ണിളക്കി ചാണകപ്പൊടി ഇടാം.
വീടിന് സമീപത്തുള്ള പത്തേക്കറോളം തോട്ടത്തില്‍ വിവിധ തരത്തിലുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. റംബുട്ടാന്‍, തായ്വാന്‍ ആപ്പിള്‍ ചാമ്പ, സപ്പോട്ട, പ്ലാവ്, മാവ് തുടങ്ങിയ പഴച്ചെടികളാണുള്ളത്. ഇവയില്‍ പലതും ഗ്രോബാഗിലും ചാക്കിലുമെല്ലാം നട്ട് വിളവെടുക്കുന്നു. അമൃത വിദ്യാലയത്തില്‍ കൗണ്‍സിലിംഗ് സൈക്കോളജിസ്‌റ് ആയും അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ ആയും ജോലി ചെയ്യുന്ന ബിന്ദു ഇപ്പോള്‍, സൈക്കോളജിയില്‍ പിഎച്ച്ഡി ചെയ്യുന്നു. നിരവധി അംഗീകാരങ്ങളും ഈ കര്‍ഷക ദമ്പതികളെ തേടിയെത്തിയിട്ടുണ്ട്.
2008-ല്‍ മികച്ച കര്‍ഷകനുള്ള ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ദേശീയ പ്രൊഗ്രസീവ് ഫാര്‍മര്‍ അവാര്‍ഡ്, 2002-ല്‍ മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാരവും ജോജോയ്ക്ക് ലഭിച്ചിട്ടുണ്ട്. പണ്ഡിറ്റ് ദീന ദയാല്‍ പുരസ്‌കാരം നേടിയ മലയാളി വനിത എന്ന പദവിയും ബിന്ദു ജോസഫിനു സ്വന്തം, പിഎസ്‌സി പരീക്ഷയിലെ വരെ ചോദ്യമാണിതിന്ന്.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment