പുഴുക്കളെ തുരത്താന്‍ പപ്പായ ഇല സത്ത്

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്.

By Harithakeralam
2025-06-09

നല്ല മഴകിട്ടിയതോടെ പച്ചക്കറി ചെടികളെല്ലാം വളര്‍ന്ന് ആരോഗ്യത്തോടെ നില്‍ക്കുകയായിരിക്കും. ഈ സമയം ഇവയുടെ ഇലകളെ ആക്രമിക്കാന്‍ ധാരാളം പുഴുക്കളെത്തും. ഇവയെ തുരത്താന്‍ ജൈവ രീതിയില്‍ തയാറാക്കാവുന്ന ഒന്നാണ് പപ്പായ ഇല സത്ത്. അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല സത്ത് മാത്രം പ്രയോഗിച്ചിട്ടു കാര്യമില്ല. പപ്പായ ഇലയോടൊപ്പം മറ്റു ചിലതു കൂടി ചേര്‍ത്താല്‍ പതിവായി ഉപയോഗിക്കാവുന്ന ജൈവ കീടനാശിനി തയാറാക്കാം.

പപ്പായ ഇലയും വെളുത്തുള്ളിയും

നല്ല വലിപ്പമുള്ള പപ്പായ ഇലയെടുക്കുക, ചെടികള്‍ കൂടുതലുണ്ടെങ്കില്‍ ഇലയുടെ അളവ് കൂട്ടാം. ഇലകള്‍ ചെറുതായി മുറിച്ച് അടപ്പുള്ള പാത്രത്തിലിടുക. അഞ്ച് ഇല്ലി വെളുത്തുള്ളി ചതച്ച് ഇതിലേക്കിടുക. ഒരു ഗ്ലാസ് കഞ്ഞിവെള്ളം കൂടി ഒഴിക്കുക. ഇല മുങ്ങാന്‍ പാകത്തിന് വെള്ളം കൂടി ഒഴിച്ച ശേഷം പാത്രമടച്ച് 24 മണിക്കൂര്‍ മാറ്റിവയ്ക്കുക.

പ്രയോഗിക്കേണ്ട രീതി

ഒരു ദിവസത്തിന് ശേഷം പാത്രം തുറന്ന് ഇലകള്‍ നന്നായി ഞെരടി സത്ത് ഊറ്റിയെടുക്കുക. അരിച്ചെടുത്ത ശേഷം മൂന്നിരട്ടി വെള്ളം ചേര്‍ത്ത് പച്ചക്കറികള്‍ക്ക് പ്രയോഗിക്കാം. ചെറിയ ചെടികളാണെങ്കില്‍ നാലിരട്ടി വെള്ളം ചേര്‍ത്തു വേണം തളിക്കാന്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല വീര്യമുള്ള ലായനി ആയതിനാല്‍ നേര്‍പ്പിച്ച ശേഷം മാത്രമേ ചെടികളില്‍ തളിക്കാവൂ. ഇലകളുടെ അടിയിലും മുകളിലും കിട്ടത്തക്ക വിധം വേണം തളിക്കാന്‍. വെള്ളീച്ച, തണ്ടുതുരപ്പന്‍, ഇലപ്പേന്‍ തുടങ്ങിയ കീടങ്ങളെ തുരത്താനുമിതേറെ നല്ലതാണ്. കീടങ്ങളുടെ ആക്രമണമുള്ള ചെടിയാണെങ്കില്‍ ആഴ്ചയില്‍ രണ്ടു തവണ പ്രയോഗിക്കണം. കീടങ്ങള്‍ വരാതിരിക്കാന്‍ ആഴ്ചയിലൊരിക്കല്‍ തളിച്ചു കൊടുക്കാം.

Leave a comment

പുഴുക്കളെ തുരത്താന്‍ പപ്പായ ഇല സത്ത്

നല്ല മഴകിട്ടിയതോടെ പച്ചക്കറി ചെടികളെല്ലാം വളര്‍ന്ന് ആരോഗ്യത്തോടെ നില്‍ക്കുകയായിരിക്കും. ഈ സമയം ഇവയുടെ ഇലകളെ ആക്രമിക്കാന്‍ ധാരാളം പുഴുക്കളെത്തും. ഇവയെ തുരത്താന്‍ ജൈവ രീതിയില്‍ തയാറാക്കാവുന്ന ഒന്നാണ് പപ്പായ…

By Harithakeralam
വേരുതീനിപ്പുഴുവിനെയും കായ്തുരപ്പനേയും ജൈവരീതിയില്‍ തുരത്താം

വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള  കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…

By Harithakeralam
ചെടികള്‍ക്കും മുട്ട ഹെല്‍ത്തി ഫുഡ് : എഗ്ഗ് അമിനോ ആസിഡ് തയാറാക്കാം

വേനല്‍മഴ നല്ല പോലെ  മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും  പച്ചക്കറികളുടെ…

By Harithakeralam
പച്ചക്കറിച്ചെടികള്‍ നിറയെ കായ്കള്‍: പൂന്തോട്ടം പൂത്തുലയും : പഴത്തൊലി മികച്ച വളം

വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…

By Harithakeralam
കീടങ്ങളെ തുരത്തിയാല്‍ വഴുതനയില്‍ ഇരട്ടി വിളവ്

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…

By Harithakeralam
ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs