ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ ഗുനിയ പോലെയുള്ള രോഗങ്ങള്‍ പടരാതെ സൂക്ഷിക്കാന്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.
മഴ ശക്തമായതോടെ പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. കൊതുകുകള്‍ പെരുകാന്‍ അനുകൂലമായ പല മാര്‍ഗങ്ങളും ഇക്കാലത്ത് നമ്മുടെ വീടിന്റെ പരിസരങ്ങളിലുണ്ടാകും. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ ഗുനിയ പോലെയുള്ള രോഗങ്ങള്‍ പടരാതെ സൂക്ഷിക്കാന്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.
ലക്ഷണങ്ങള്‍
ഉയര്‍ന്ന പനി, തലവേദന, ശരീരവേദന, ഓക്കാനം, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഈ രോഗലക്ഷണങ്ങള്‍ എല്ലാംതന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇടന്‍ തന്നെ ഡോക്റ്ററെ കണ്ട് പരിശോധന നടത്തുക. നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ എത്രയും വേഗം ചികിത്സ തേടുക.
1. കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക.
2. വീടിനു സമീപത്ത് വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഓടകളിലും മറ്റും അടഞ്ഞ് കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക.
3. വീടിന്റെ പരിസരങ്ങളില്‍ അലക്ഷ്യമായി കിടക്കുന്ന കുപ്പി, പാട്ട, ചിരട്ട, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ മാറ്റുക. ഇവയില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകു പെരുകാന്‍ സാധ്യതയുണ്ട്.
4. കൊച്ചു കുട്ടികളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്തുക.
5. കൊതുക് കടിയില്‍ നിന്ന് രക്ഷനേടാന്‍ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
6. കൊതുകു തിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍ എന്നിവയെല്ലാം കൊതുകില്‍ നിന്നൊരു പരിധിവരെ സംരക്ഷണം നല്‍കും. എന്നാല്‍ ഇവ അലര്‍ജിയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം.
മഴ ശക്തമായതോടെ പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. കൊതുകുകള്‍ പെരുകാന്‍ അനുകൂലമായ പല മാര്‍ഗങ്ങളും ഇക്കാലത്ത് നമ്മുടെ വീടിന്റെ പരിസരങ്ങളിലുണ്ടാകും. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ ഗുനിയ…
പ്രമേഹമുള്ളവരുടെ എണ്ണം കേരളത്തില്‍ ഏറെയാണ്. പ്രായവ്യത്യാസമില്ലാതെ ഷുഗര്‍ പ്രശ്‌നം നേരിടുന്ന നിരവധി പേരാണ് നമുക്കിടയിലുള്ളത്. തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റു പല ഗുരുതര പ്രശ്‌നങ്ങളിലേക്കുമിതു…
മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ളതാണ് വൈറ്റമിന്‍ ഡി. തൊലി, മുടി എന്നിവയുടെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതിന്റെ അപര്യാപ്തത വലിയ പ്രശ്‌നങ്ങള്‍ ശരീരത്തിലുണ്ടാക്കും.
നിരവധി വിഭവങ്ങള്‍ നാം ഉരുളക്കിഴങ്ങ് ഉപയോഗിച്ചു തയാറാക്കാറുണ്ട്. അടുക്കളയിലെ സ്‌റ്റോര്‍ റൂമിലും ഫ്രിഡ്ജിലുമെല്ലാം ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിക്കുന്ന സ്വഭാവം മിക്കവാറും എല്ലാ വീടുകളിലുമുണ്ടാകും. എന്നാല്‍…
പശുക്കളും പാലും പാല്‍ ഉത്പന്നങ്ങളുമെല്ലാം നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ്. കേരളത്തില്‍ കുറഞ്ഞുവരുകയാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ക്ഷീര മേഖല നേട്ടങ്ങളുടേതാണ്. ധാരാളം പേരാണ് ഇവിടെ…
രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഏറെ സാധ്യതയാണുള്ള കാലമാണ് മഴക്കാലം. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പലതരം പ്രശ്‌നങ്ങള്‍ ഇക്കാലത്ത് നമ്മുടെ നാട്ടിലുണ്ടാകാറുണ്ട്. ഈ സമയത്ത് ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍…
മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പുട്ടും കടലയും. കടലക്കറി വിവിധ രീതിയില്‍ നാം തയാറാക്കാറുണ്ട്. ഏതു തരത്തിലായാലും ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണിത്. കടലയുടെ ഗുണങ്ങള്‍ നോക്കാം.
പ്രായമാകുന്തോറും എല്ലുകള്‍ക്ക് ക്ഷീണമുണ്ടാകും. വ്യായാമം ചെയ്തും എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണങ്ങള്‍ കഴിച്ചും നമുക്ക് ഒരു പരിധിവരെ പിടിച്ചു നില്‍ക്കാം. എന്നാല്‍ എല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന…
© All rights reserved | Powered by Otwo Designs
Leave a comment