വേഗത്തില്‍ ഷുഗര്‍ കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ നോക്കാം.
പ്രമേഹമുള്ളവരുടെ എണ്ണം കേരളത്തില്‍ ഏറെയാണ്. പ്രായവ്യത്യാസമില്ലാതെ ഷുഗര്‍ പ്രശ്‌നം നേരിടുന്ന നിരവധി പേരാണ് നമുക്കിടയിലുള്ളത്. തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റു പല ഗുരുതര പ്രശ്‌നങ്ങളിലേക്കുമിതു നയിക്കും. വേഗത്തില്‍ ഷുഗര്‍ കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ നോക്കാം.
ഉലുവ
ഉലുവ രാത്രിയില്‍ കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
കറുവപ്പട്ട
ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കും, ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് എത്തിക്കാനുമിതു സഹായിക്കും. സ്വാഭാവികമായൊരു മധുരവുമുണ്ടിതിന്.
വെണ്ട
ഏതു കാലാവസ്ഥയിലും സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് വെണ്ട. മ്യൂസിലേജ് ധാരാളം ഇതിലടങ്ങിയിട്ടുണ്ട്. ഇത് കുടലില്‍ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും. പെക്റ്റിന്‍ എന്നൊരു തരം നാരും വെണ്ടയിലുണ്ട്. ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ചിയ സീഡ്‌സ്
ദഹനത്തെ മന്ദഗതിയിലാക്കുകയും ഗ്ലൂക്കോസിനെ രക്തത്തിലേക്ക് രക്തത്തിലേക്ക് പതുക്കെ ആഗിരണം ചെയ്യാനും ചിയ സീഡ്‌സ് കഴിക്കുന്നതു സഹായിക്കും. രാവിലെ സ്മൂത്തിയിലോ തൈരിലോ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment