ഡയറ്ററി ഫൈബര്‍, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കാല്‍ഷ്യം, വിറ്റാമിന്‍ ബി, എന്നിവ ധാരാളമുണ്ട്.
കുടവയര്‍, ജീവിത ശൈലി രോഗങ്ങള്‍ എന്നിവ കൊണ്ടെല്ലാം ബുദ്ധിമുട്ടുന്നുണ്ടോ...? ദിവസം ഒരു നേരമെങ്കിലും മില്ലറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സമയമായി. ഏറെ ഗുണങ്ങള്‍ നിറഞ്ഞ ചെറുധാന്യങ്ങള്‍ നമ്മുടെ പൂര്‍വികര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ പിന്നീട് അരിയും ഗോതമ്പും തീന്‍മേശ കീഴടക്കിയതോടെ ചെറുധാന്യങ്ങളുടെ സ്ഥാനം അടുക്കളയ്ക്ക് പുറത്തായി. ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണിന്ന് ചെറുധാന്യങ്ങള്‍. ഡയറ്ററി ഫൈബര്‍, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കാല്‍ഷ്യം, വിറ്റാമിന്‍ ബി, എന്നിവ ധാരാളമുണ്ട്.
1. ഭാരം കുറയ്ക്കുന്നതിന് ഏറ്റവും സഹായകരമാണ്.
2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തും.
3. ഫൈബറിനാലും ഇവ സമ്പുഷ്ടമാണ്. ദഹനത്തെ വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ദഹനമില്ലാത്തതിനാല്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും ഇവ പരിഹരിക്കും.
4. കാല്‍സ്യം ധാരാളം അടങ്ങിയതിനാല്‍ അസ്ഥികളുടെ ബലത്തിന് നല്ലതാണ്.
5. തവിടോട് കൂടിയ ധാന്യങ്ങളായതിനാല്‍ നാരിന്റെ അംശം കൂടുതലാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്.
6. പുളിപ്പിച്ച ചെറുധാന്യങ്ങള്‍ പ്രോബയോട്ടിക് ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നു.
7. കുടലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും ഏറെ നല്ലതാണ്.
8. ഗ്ലൂട്ടന്‍ ഫ്രീയാണ് ചെറു ധാന്യങ്ങള്‍. പലര്‍ക്കും ഗ്ലൂട്ടന്‍ അലര്‍ജി കാരണം ഗോതമ്പ് പോലുള്ള ധാന്യങ്ങള്‍ കഴിക്കാന്‍ സാധിക്കില്ല. അക്കൂട്ടര്‍ക്ക് ഗ്ലൂട്ടന്‍ രഹിതമായ ചെറുധാന്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
റാഗി (Finger millet)
കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയെല്ലാം മിതമായ അളവിലുള്ളതിനാല്‍ ജീവിതശൈലീരോഗങ്ങളെ ചെറുക്കാന്‍ റാഗി അത്യുത്തമമാണ്. കൂവരക് എന്നും മുത്താറി എന്നും റാഗി അറിയപ്പെടുന്നു. കാല്‍സ്യം, ഇരുമ്പ്, മാംസ്യം എന്നിവയാല്‍ സമ്പന്നമാണ് റാഗി. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിന് ശേഷം കട്ടിയാഹാരം കൊടുക്കുന്ന സമയത്ത് കുറുക്കായി റാഗി നല്‍കാറുണ്ട്. ദഹന സംബന്ധമായ പ്രശ്‌നം, മലബന്ധം എന്നിവയ്ക്കും റാഗിയുടെ നിത്യേനയുള്ള ഉപയോഗം നല്ലതാണ്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയിരിക്കുന്നത്‌കൊണ്ട് തന്നെ മുടിയുടെ വളര്‍ച്ചയ്ക്കും തൊലിപ്പുറത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്.
കുതിരവാലി (Barnyard millet)
ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ കുതിരവാലി ഒരു ധ്യന്യമായി കൃഷി ചെയ്ത് പോരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്നു. ചോറ്, ചപ്പാത്തി, ഇഡ്ഡലി, ദോശ തുടങ്ങിയ വിവിധ ഭക്ഷണ വിഭവങ്ങളായി കുതിരവാലി ഉപയോഗിക്കാം. ആയുര്‍വേദത്തില്‍, ചില രോഗങ്ങളുടെ ചികിത്സക്കായി ഉപയോഗിക്കുന്നു.
മണിച്ചോളം (Sorghum)
ലോകത്തെ ഒരു മുഖ്യ ചെറുധാന്യവിളയാണ് മണിച്ചോളം. ഇന്ത്യയിലും മണിച്ചോളകൃഷി ധാരാളമുണ്ട്്. ഇത് ഗ്ലൂറ്റന്‍ ഫ്രീയാണ്. അതിനാല്‍ ഗ്ലൂറ്റന്‍ ഫ്രീ ഡയറ്റിലുള്ളവര്‍ക്ക് ഗോതമ്പിന് പകരമായി മണിച്ചോളം ഉപയോഗിക്കാവുന്നതാണ്. രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വരണ്ട പ്രദേശങ്ങളില്‍ കൃഷിക്ക് ഉത്തമമാണ്. ഫൈബര്‍ കൂടുതലുള്ള ഈ ഭക്ഷ്യധാന്യം ദഹനത്തിനും സഹായിക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment