പാലുല്പാദനത്തില്‍ കുതിപ്പിനൊരുങ്ങി പരപ്പ ബ്ലോക്ക്; പാലാഴി പദ്ധതിയുമായി മൃഗസംരക്ഷണവകുപ്പ്

ക്ഷീരമേഖലയുടെ സമഗ്രവികസനത്തിനായി മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പാലാഴി പദ്ധതിക്ക് ഓഗസ്റ്റ് 18 ന് തുടക്കമാകും

By Harithakeralam
2025-08-17

ദേശീയ തലത്തില്‍ മികച്ച ആസ്പിരേഷണല്‍ ബ്ലോക്കിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ കാസര്‍ഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കിലെ ക്ഷീരമേഖലയുടെ സമഗ്രവികസനത്തിനായി മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പാലാഴി പദ്ധതിക്ക് ഓഗസ്റ്റ് 18 ന് തുടക്കമാകും. ക്ഷീരമേഖലയിലെ പ്രതിസന്ധികളെ മറികടന്നു ക്ഷീരകര്‍ഷകരുടെ വരുമാനവും പാലുല്പാദനവും വര്‍ധിപ്പിക്കുക എന്നതാണ് പാലാഴി പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാസര്‍ഗോഡ് ജില്ലാ ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പിന് ഒപ്പം ക്ഷീരവികസനവകുപ്പ്, പ്രാദേശിക ക്ഷീരസഹകരണ സംഘങ്ങള്‍, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല, നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കര്‍ണാല്‍ , നബാര്‍ഡ്, കേരള ലൈവ്‌സ്‌റ്റോക്ക് ബോര്‍ഡ് തുടങ്ങിയ വകുപ്പുകളും സ്ഥാപനങ്ങളും ക്ഷീരമേഖലക്ക് ഉണര്‍വേകാനുള്ള പാലാഴി പദ്ധതിയുമായി സഹകരിക്കും.

സമഗ്രകന്നുകാലി ആരോഗ്യ സര്‍വ്വേ മുതല്‍

പെണ്‍കിടാക്കള്‍ മാത്രം പിറക്കും ബീജ മാത്രകള്‍ വരെ

പ്രദേശത്തെ പശുക്കളുടെ ആരോഗ്യ സൂചകങ്ങളുടെ സമഗ്ര വിലയിരുത്തല്‍, ഉയര്‍ന്ന ജനിതകമൂല്യമുള്ള ബീജമാത്രകള്‍ പശുക്കളുടെ കൃത്രിമബീജാധാനത്തിനായി ലഭ്യമാക്കല്‍, തീറ്റപ്പുല്ലിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലാഴി പദ്ധതി. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കന്നുകാലികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖ തയ്യാറാക്കുകയാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നായി കന്നുകാലികളുടെ പാല്‍, രക്തം, ചാണകം തുടങ്ങിയവ ശേഖരിച്ച് നടത്തുന്ന സമഗ്ര ആരോഗ്യസര്‍വേക്ക് തിങ്കളാഴ്ച തുടക്കമാവും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സര്‍വ്വേയില്‍ മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബ്ലോക്കിലെ 41 ക്ഷീരസഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് സാംപിളുകള്‍ ശേഖരിക്കും. ഈ സാംപിളുകളുടെ പരിശോധനയ്ക്കായി പരപ്പയില്‍ താല്‍ക്കാലിക ലബോറട്ടറി സംവിധാനവും ഒരുക്കുന്നുണ്ട്. സാംപിളുകള്‍ക്കൊപ്പം കര്‍ഷകരുടെ സാമൂഹ്യ സാമ്പത്തിക വിവരങ്ങളും സമാഹരിക്കും. പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തഘട്ടത്തില്‍ വിവിധ മേഖലകള്‍ക്ക് അനുയോജ്യമായ കന്നുകാലികളുടെ ധാതുലവണമിശ്രിതം വികസിപ്പിച്ച് കര്‍ഷകര്‍ക്ക് ലഭ്യമാക്കും. രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം വര്‍ദ്ധിപ്പിക്കാനും ഉരുക്കളുടെ ആരോഗ്യനില മെച്ചപ്പെടുത്താനും ഉത്പാദനക്ഷമത വര്‍ ധിപ്പിക്കാനും ഇത് സഹായകരമാകും.

കൃത്രിമ ബീജാധാനം നടത്തി ഗര്‍ഭിണിയായ പശുക്കള്‍ക്ക് പിറക്കുന്നത് പെണ്‍കിടാക്കള്‍ തന്നെയാണെന്ന് ഉറപ്പാക്കുന്ന ലിംഗനിര്‍ണയം നടത്തിയ ബീജമാത്രങ്ങള്‍ ( സെക്‌സ് സോര്‍ട്ടഡ് സെമന്‍) പാലാഴി പദ്ധതിയുടെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ ലഭ്യമാക്കും. ബ്ലോക്കിലെ ഓരോ പഞ്ചായത്തിലും കേരള ലൈവ് സ്‌റ്റോക്ക് ഡെവല്‌മെന്റ് ബോര്‍ഡില്‍ നിന്നും 300 ഡോസ് സെക്‌സ് സോര്‍ട്ടഡ് ബീജമാത്രകള്‍ വീതം ലഭ്യമാക്കും. ഇതിനുമാത്രമായി 10. 5 ലക്ഷം രൂപയാണ് പഞ്ചായത്തുകള്‍ മാറ്റിവെച്ചിട്ടുള്ളത്. ലിംഗനിര്‍ണയ നടത്തിയ ബീജമാത്രകളുടെ കാര്യക്ഷമമായ  വിതരണവും ഉപയോഗവും ഉറപ്പുവരുത്തുന്നതിനായുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ മൃഗാശുപത്രികളും വെറ്ററിനറി ഉപകേന്ദ്രങ്ങളും കേന്ദീകരിച്ച് സജ്ജമാക്കും. ക്ഷീരകര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള പരിശീലനങ്ങളും പദ്ധതി കാലയളവില്‍ ബ്ലോക്കില്‍ നടപ്പിലാക്കും.

ക്ഷീരകര്‍ഷകരുടെ പുരയിടത്തില്‍ തന്നെ തീറ്റപ്പുല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോ ലെവല്‍ ഫോഡര്‍പ്ലാനും, ക്ഷീരസഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിച്ച് ഫോഡര്‍ ബാങ്കുകള്‍ രൂപീകരിക്കുന്നതിനായി മാക്രോ ലൈവല്‍ ഫോഡര്‍ പ്ലാനും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും. ഒരു വര്‍ഷം നീളുന്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പരപ്പ ബ്ലോക്കിലെ ക്ഷീരമേഖലയെ ശാസ്ത്രീയവും ആധുനികവും ആദായകരവുമായ രീതിയില്‍ മെച്ചപ്പെടുത്താനും ക്ഷീരോത്പാദന മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനും കഴിയും എന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ പ്രതീക്ഷ.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs