ചീരയെ നശിപ്പിക്കുന്ന കൂട് കെട്ടിപ്പുഴു

പലതരത്തിലുള്ള കീടങ്ങള്‍ ഈ സമയത്ത് ചീരയെ ആക്രമിക്കാനെത്തും. അവയില്‍ പ്രധാനികളാണ് കൂട് കെട്ടിപ്പുഴുക്കള്‍

By Harithakeralam
2025-08-13

മഴക്കാലത്തും തരക്കേടില്ലാത്ത വിളവ് തരുന്ന ഇലക്കറിയാണ് ചീര. വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് മഴയുണ്ടെങ്കിലും ചീര നല്ല വിളവ് തരും. എന്നാല്‍ പലതരത്തിലുള്ള കീടങ്ങള്‍ ഈ സമയത്ത് ചീരയെ ആക്രമിക്കാനെത്തും. അവയില്‍ പ്രധാനികളാണ് കൂട് കെട്ടിപ്പുഴുക്കള്‍.

ഇല തിന്നു തീര്‍ക്കും

ഒറ്റയടിക്കൊരു ചീരത്തോട്ടം തന്നെ നശിപ്പിക്കാന്‍ കഴിയുന്ന ഭീകരന്‍മാരാണിവ. ചിലന്തി വല നെയ്യുന്നതു പോലെ നൂല്‍ ഉപയോഗിച്ചാണിവയുടെ പ്രവര്‍ത്തനം. നൂലുകള്‍ ഉപയോഗിച്ച് ഇലകള്‍ തുന്നിച്ചേര്‍ക്കും. തുടര്‍ന്ന് ഇവ ഇലകള്‍ തിന്നു തീര്‍ക്കും. ചീര കഷ്ടപ്പെട്ട് വളര്‍ത്തിയതു കൊണ്ട് നമുക്കൊരു ഗുണവും ലഭിക്കില്ല. കണ്ണടച്ചു തുറക്കും വേഗതയിലായിരിക്കും ഇവയുടെ ആക്രമണം.

തുരത്താനുള്ള മാര്‍ഗം  

രാസ കീടനാശിനികള്‍ പ്രയോഗിച്ചാല്‍ മാത്രമേ ഇവയേ പൂര്‍ണമായും തുരത്താന്‍ കഴിയൂ. എന്നാല്‍ ഇലകളില്‍ കീടനാശിനികള്‍ തളിക്കുന്നത് അതു കഴിക്കുന്ന നമുക്ക് ദോഷം ചെയ്യും

. ഇതിനാല്‍ ചീരത്തോട്ടത്തില്‍ കൃത്യമായി നിരീക്ഷണം നടത്തി തുടക്കം മുതലേ ഇവയെ കണ്ടെത്തി നശിപ്പിക്കുന്നതാണ് നല്ലത്. എന്നാല്‍ മണ്ണിനും മനുഷ്യനും ദോഷമില്ല. ആക്രമണം രൂക്ഷമല്ലെങ്കില്‍ ജൈവ രീതി പ്രയോഗിച്ചും ഇവയെ തുരത്താം.

ജൈവ രീതി

ഇലകള്‍ മുറിച്ചു മാറ്റി പുഴുക്കളെ നശിപ്പിക്കുകയാണ് ഏറ്റവും നല്ലത്. ബൂവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ലായനിയാക്കി ഇലകളില്‍ പതിയത്തക്ക വിധം തളിക്കുക. വേപ്പിന്‍ കുരു സത്ത് അഞ്ച് ശതമാനം വീര്യത്തില്‍ തളിക്കുക.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs