സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ കൃഷി വകുപ്പിന്റെ 2000 ഓണവിപണികള്‍

പ്രാദേശികമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കേരളത്തിലുടനീളം ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധികളില്‍, കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും ഉറപ്പാക്കിയാണ് 2000 വിപണികള്‍ കൃഷി വകുപ്പിന്റെ കീഴില്‍ നടത്തപ്പെടുന്നത്.

By Harithakeralam
2024-08-22

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതിയുടെ ഭാഗമായി ഈ ഓണക്കാലത്ത് 2000 പഴം/പച്ചക്കറി വിപണികള്‍  ഈ ഓണക്കാലത്തു സംഘടിപ്പിക്കുന്നു.  2024 സെപ്തംബര്‍ 11, 12, 13, 14 തീയതികളിലാണ് ഓണവിപണികള്‍ പ്രവര്‍ത്തിക്കുക. ഇത്തവണയും പ്രാദേശികമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കേരളത്തിലുടനീളം ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധികളില്‍, കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും ഉറപ്പാക്കിയാണ്  2000 വിപണികള്‍ കൃഷി വകുപ്പിന്റെ കീഴില്‍ നടത്തപ്പെടുന്നത്.

എല്ലാ കൃഷിഭവന്‍ പരിധിയിലും ഒന്ന് എന്ന തോതില്‍ 1076 വിപണികള്‍ കൃഷിവകുപ്പ് നേരിട്ടും, 160 വിപണികള്‍ വി.എഫ്.പി.സി.കെ വഴിയും, 764 വിപണികള്‍ ഹോര്‍ട്ട്‌കോര്‍പ്പ് വഴിയുമാണ് നടത്തപ്പെടുന്നത്. ഓണവിപണിയിലൂടെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാള്‍ 10% അധികം വില നല്‍കി സംഭരിക്കുന്നതും, ഓണവിപണിയിലൂടെ വില്‍പ്പന നടത്തുമ്പോള്‍ പൊതു വിപണിയിലെ ചില്ലറ വില്‍പ്പന വിലയെക്കാള്‍ 30% വരെ കുറഞ്ഞവിലയ്യ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതുമായിരിക്കും.

കൃഷിഭവന്‍ തലത്തില്‍ നടത്തപ്പെടുന്ന ഓണവിപണികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍, ജനപ്രതിനിധികളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും, മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും സജീവ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെട്ട വില നല്‍കി സംഭരിക്കുകയും, കൂടുതല്‍ പൊതുജനങ്ങളിലേക്ക് ന്യായവിലക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയും ചെയ്തുകൊണ്ടാവും കൃഷിവകപ്പിന്റെ ഓണക്കാലത്തെ വിപണി ഇടപെടല്‍ പദ്ധതി നടപ്പിലാക്കുക.

ഓരോ ജില്ലകളിലും അധികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോല്ലന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചു ലഭൃതകുറവൃള്ള ജില്ലകളില്‍ വിതരണം നടത്തും. വയനാട് ജില്ലയിലെ സെന്റര്‍ ഫോര്‍എക്‌സലന്‍സ് ഇന്‍ വെജിറ്റബിള്‍സില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന  പച്ചക്കറികളും, വി.എഫ്.പി.സി.കെ മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്ന പഴം പച്ചക്കറികള്‍ എന്നിവയും ഹോര്‍ട്ട്‌കോര്‍പ്പ് സംഭരിച്ച് ഓണവിപണികളില്‍ എത്തിക്കും. ഓണവിപണി സ്റ്റാളുകളില്‍ നാടന്‍ പച്ചക്കറികള്‍, ജൈവപച്ചക്കറി ഉല്പന്നങ്ങള്‍, വട്ടവട, കാന്തലൂര്‍ പച്ചക്കറികള്‍, എന്നിവയ്ക്ക് പ്രത്യകം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ ഓണവിപണികള്‍ സംസ്ഥാനത്തുടനീളം നടപ്പിലാക്കുക.  

Leave a comment

വികസന പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ കൃഷി അനിവാര്യം: പി. പ്രസാദ്

തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…

By Harithakeralam
ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം

കളമശ്ശേരി:  ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…

By Harithakeralam
ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം:  ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…

By Harithakeralam
ഓണവിപണിയില്‍ സമഗ്ര ഇടപെടലുമായി കൃഷി വകുപ്പ് : സംസ്ഥാനത്തുടനീളം 2000 കര്‍ഷക ചന്തകള്‍

തിരുവനന്തപുരം: 'കര്‍ഷകരില്‍ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക്' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2024 - കര്‍ഷകചന്തകള്‍ക്ക് തുടക്കമായി. കൃഷി ഭവനുകള്‍, ഹോര്‍ട്ടികോര്‍പ്പ്,…

By Harithakeralam
പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത ലക്ഷ്യം : മന്ത്രി പി. പ്രസാദ്

അങ്കമാലി: കേരളത്തിനാവശ്യമായ പച്ചക്കറികളും പഴ വര്‍ഗങ്ങളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കണമെന്ന് മന്ത്രി പി പ്രസാദ്. അങ്കമാലിയില്‍ കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം…

By Harithakeralam
സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ കൃഷി വകുപ്പിന്റെ 2000 ഓണവിപണികള്‍

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതിയുടെ ഭാഗമായി ഈ ഓണക്കാലത്ത് 2000 പഴം/പച്ചക്കറി വിപണികള്‍  ഈ ഓണക്കാലത്തു സംഘടിപ്പിക്കുന്നു.  2024 സെപ്തംബര്‍ 11, 12, 13, 14 തീയതികളിലാണ് ഓണവിപണികള്‍…

By Harithakeralam
കര്‍ഷകര്‍ക്ക് കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നതിന് ആശയങ്ങളുമായി ജൈവഗ്രാമം പദ്ധതി

കൊച്ചി: സംസ്ഥാനത്തെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ഷികപദ്ധതിയായ ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ രണ്ടാം ഘട്ട ഉത്ഘാടനവും…

By Harithakeralam
എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും ശിലാസ്ഥാപനം

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ കാബികോ (കേരള അഗ്രോ ബിസിനസ് കമ്പനി) എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും ആനയറ വേള്‍ഡ് മാര്‍ക്കറ്റ് കോമ്പൗണ്ടില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs