ആറന്മുള വള്ള സദ്യ; വിഷരഹിത പച്ചക്കറിയുമായി ഹോര്‍ട്ടികോര്‍പ്പ്

ആറന്മുള സദ്യയുടെ പ്രാധാന്യം കണക്കിലെടുത്തു മുന്തിയ ഇനം മത്തങ്ങ ഉള്‍പ്പെടെ ഉളള പച്ചക്കറികള്‍ കര്‍ണ്ണാടകയില്‍ നിന്നും വരെ എത്തിച്ചു നല്‍കാനാണ് ഹോര്‍ട്ടികോര്‍പ്പ് പദ്ധതി.

By Harithakeralam
2024-08-22

ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി മഹാവള്ള സദ്യയ്ക്ക് വിഷരഹിത പച്ചക്കറിയെത്തിച്ചു നല്‍കാന്‍ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പും ആറന്മുള പളളിയോട സേവാസംഘവും കരാര്‍ ഒപ്പുവെച്ചു. 52 പള്ളിയോടങ്ങളും ഒന്നിച്ചു തുഴഞ്ഞെത്തി ആറന്മുള ക്ഷേത്രമുറ്റത്തു നിലത്തിരുന്നു വഞ്ചിപ്പാട്ടുപാടി 64 വിഭവങ്ങള്‍ വിളമ്പിയ ഇലയില്‍ നിന്നും ആഷോഷപൂര്‍വ്വമുണ്ണുന്ന കേരളത്തിലെ ഏക സദ്യയാണ് അഷ്ടമിരോഹിണി വളളസദ്യ.

പളളിയോടങ്ങളില്‍ എത്തുന്ന കരക്കാരെ കൂടാതെ ഭക്തജനങ്ങള്‍ക്കും ക്ഷേത്ര മുറ്റത്ത് 64 വിഭവങ്ങള്‍ അടങ്ങിയ സദ്യ അന്നേ ദിവസം വിളമ്പുന്നുണ്ട്. ഏകദേശം ഒരു ലക്ഷം പേര്‍ക്കാണ് അന്ന് പള്ളിയോട സേവാസംഘം സദ്യ ഒരുക്കുന്നത്. 500 പറ അരിയുടെ സദ്യക്കു വേണ്ടി വരുന്ന വിവിധ ഇനം പച്ചക്കറികളാണ് ഹോര്‍ട്ടികോര്‍പ്പ് വിപണി വിലയെക്കാള്‍ കുറച്ചു എത്തിച്ചു നല്‍കുന്നത്.

ആറന്മുള സദ്യയുടെ പ്രാധാന്യം കണക്കിലെടുത്തു മുന്തിയ ഇനം മത്തങ്ങ ഉള്‍പ്പെടെ ഉളള പച്ചക്കറികള്‍ കര്‍ണ്ണാടകയില്‍ നിന്നും വരെ എത്തിച്ചു നല്‍കാനാണ് ഹോര്‍ട്ടികോര്‍പ്പ് പദ്ധതി. ആറന്മുള പളളിയോട സേവാസംഘം പ്രസിഡന്റ് കെ.വി സാമ്പദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍, ട്രഷറര്‍ രമേശ് മാലിമേല്‍, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ് ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ. സജീവ്, റിജിയണല്‍ മാനേജര്‍ കെ.എസ്. പ്രദീപ് എന്നിവരാണ് കരാറില്‍ ഏര്‍പ്പെട്ടത്.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs