നിത്യവും നിത്യവഴുതന

പേരില്‍ മാത്രം വഴുതനയോട് സാമ്യമുള്ള വള്ളിച്ചെടിയാണ് നിത്യവഴുതന. വളരെ വേഗം പടര്‍ന്നു പന്തലിച്ച് നിത്യവും വീട്ടാവിശ്യത്തിനുള്ള കായ്കള്‍ തരുന്നതു കൊണ്ടാണിതിനു നിത്യവഴുതനയെന്ന നാമകരണം ലഭിച്ചത്.

By Harithakeralam

പേരില്‍ മാത്രം വഴുതനയോട് സാമ്യമുള്ള വള്ളിച്ചെടിയാണ് നിത്യവഴുതന. വളരെ വേഗം പടര്‍ന്നു പന്തലിച്ച് നിത്യവും വീട്ടാവിശ്യത്തിനുള്ള കായ്കള്‍ തരുന്നതു കൊണ്ടാണിതിനു നിത്യവഴുതനയെന്ന നാമകരണം ലഭിച്ചത്. ഇംഗ്ലിഷുകാര്‍ ഇതിനെ ക്ലോവ് ബീന്‍സ് എന്നാണ് വിളിച്ചുവരുന്നത്. ആദ്യനാള്‍ നൂല്‍പ്പരുവം, രണ്ടാംനാള്‍ തിരിപ്പരുവം, മൂന്നാം നാള്‍ കാന്താരി പരുവം, നാലാം നാള്‍ കറിപ്പരുവമെന്നാണ് ചൊല്ല്. അഞ്ചാം നാള്‍ മുതല്‍ കായ മൂത്ത് തുടങ്ങും. കായ നന്നായി മൂത്താല്‍ കറിവെക്കാന്‍ കൊള്ളില്ല.

മതിലില്‍ പടര്‍ത്താവുന്ന വള്ളിച്ചെടി

പ്രത്യേകിച്ചു പരിചരണമൊന്നും വേണ്ടാത്ത ഈ ചെടിക്ക് കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ വളര്‍ന്നു വരും. തോരന്‍, മെഴുക്കുപുരട്ടി / ഉപ്പേരി എന്നിവയാണ് ഇത് കൊണ്ട് ഉണ്ടാക്കുന്ന പ്രധാന വിഭവങ്ങള്‍. നിത്യവഴുതന. ഗ്രാമ്പുവിന്റെ ആകൃതിയിലുള്ള കായ്കളാണ് വള്ളികളിലുണ്ടാകുക. പ്രമേഹത്തിന്റെ അളവ് കുറയ്ക്കാന്‍ നിത്യവഴുതന നല്ലതാണ്. പണ്ട് കാലത്തു നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ സാധാരണമായിരുന്നു നിത്യവഴുതന. വളരെ എളുപ്പത്തില്‍ വേലികളിലും മതിലിലും പടര്‍ന്നു പന്തലിക്കും. നട്ടു ചുരുങ്ങിയ സമയം കൊണ്ട് വള്ളികള്‍ വളര്‍ന്നു കായ്കളുണ്ടാകും. പൂക്കളാണ് പിന്നീട് കായ്കളായി മാറുന്നത്. വൈകുന്നേരങ്ങളില്‍ വിരയുന്ന പൂവിന് വയലറ്റ്, വെള്ള നിറമായിരിക്കും. പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. ഇതുകൊണ്ട് അലങ്കര ചെടിയായും നിത്യവഴുതന വളര്‍ത്തുന്നു. പൂക്കള്‍ നാല് ദിവസം കൊണ്ട് കായ് ആയിമാറും. നല്ല വളര്‍ച്ചയുള്ള ചെടിയില്‍ നിന്നും ദിവസേന കാല്‍കിലോ വരെ കായ ലഭിക്കും.

നടീല്‍ രീതി

സൂര്യപ്രകാശമുള്ള ചരല്‍ കലര്‍ന്ന മണ്ണാണ് ഇവയ്ക്ക് പറ്റിയത്. ഒന്നരയടി ആഴത്തിലും വീതിയിലും നീളത്തിലും കുഴികളെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്തു മൂടിയ ശേഷം വിത്തുകളോ തൈകളോ നടാം. ഒരുതടത്തില്‍ രണ്ടു തൈകള്‍ സാധാരണ നടാറുണ്ട്. കാര്യമായ വള പ്രയോഗമൊന്നും തന്നെ ഈ ചെടിക്ക് ആവശ്യമില്ല. ഉണങ്ങിയ ചാണകപ്പൊടി, ഇല കൊണ്ടുള്ള പുതയിടല്‍ എന്നിവയാണു സാധാരണ വള പ്രയോഗം. മട്ടുപ്പാവിലും ഗ്രോ ബാഗിലും വളര്‍ത്താം. സാധാരണ ഗ്രോ ബാഗ് തയാറാക്കുന്നതു പോലെ തന്നെ മതി നിത്യവഴുതനയ്ക്കും. പടരാനുള്ള സൗകര്യം ഒരുക്കണമെന്നു മാത്രം. ജൈവ വളമൊരുക്കാനും നിത്യവഴുതന ഉപയോഗിക്കാം. മൂപ്പെത്താത്ത കായ പറിച്ച് നാലായി പിളര്‍ന്ന് വെള്ളത്തിലിടുക. കായയ്ക്കുള്ളിലെ റെസിന്‍ എന്ന പശയടങ്ങിയ വെള്ളം ജൈവ കീടനാശിനി കൂടിയാണ്. കാര്‍ഷിക സര്‍വ്വകലാശാലകളുടെ വിവിധ കാമ്പസുകളില്‍ നിത്യവഴുതനയുടെ വിത്ത് ലഭിക്കും.

Leave a comment

ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ : മംഗ്നീഷ്യം കുറവ് പരിഹരിക്കാം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…

By Harithakeralam
ചൂടുള്ള കാലാവസ്ഥയില്‍ പ്രയോഗിക്കാന്‍ ചില നാട്ടറിവുകള്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
കൈ നിറയെ വിളവ് ലഭിക്കാന്‍ കടപ്പിണ്ണാക്കും ശര്‍ക്കരയും

പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം.   കടലപ്പിണ്ണാക്കും…

By Harithakeralam
വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…

By Harithakeralam
മഴയ്ക്ക് ശേഷം ശക്തമായ വെയില്‍: ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…

By Harithakeralam
വേനല്‍ച്ചൂടില്‍ കീടനിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…

By Harithakeralam
പാവയ്ക്ക പൂവിട്ടു തുടങ്ങിയോ : നല്ല പോലെ കായ്കളുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ഉടനെ ചെയ്യുക

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…

By Harithakeralam
ഗ്രോബാഗിലെ വെണ്ടക്കൃഷി

ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട.  ഏതു കാലാവസ്ഥയിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs