3500 വര്‍ഷങ്ങള്‍ക്കു മുമ്പ് തുവര ഇന്ത്യയില്‍ കൃഷി ചെയ്തതു തുടങ്ങിയതായി പറയപ്പെടുന്നു. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ തുവര പയര്‍ പണ്ടു കാലത്ത് നമ്മുടെ പാടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ധാരാളം കൃഷി ചെയ്തിരുന്നു
ഇന്ത്യയില്‍ ജന്മം കൊണ്ട പയര്‍ വര്‍ഗമാണ് തുവര. 3500 വര്‍ഷങ്ങള്‍ക്കു മുമ്പ് തുവര ഇന്ത്യയില്‍ കൃഷി ചെയ്തതു തുടങ്ങിയതായി പറയപ്പെടുന്നു. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ തുവര പയര്‍ പണ്ടു കാലത്ത് നമ്മുടെ പാടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ധാരാളം കൃഷി ചെയ്തിരുന്നു. തുവര പയര്‍ ഉണങ്ങി പരിപ്പായി മാറുന്നതാണ് സാമ്പാര്‍ പരിപ്പ്. പുതിയ തലമുറയ്ക്ക് അന്യമായ തുവരക്കൃഷിയെക്കുറിച്ച് പരിശോധിക്കാം. പോഷക സമ്പുഷ്ടം പരിപ്പും നെയ്യിലും തുടങ്ങി സാമ്പാറില്‍ അവസാനിക്കുന്ന സദ്യയിലെ ആദ്യവസാനക്കാരനും തുവരപ്പരിപ്പ് തന്നെ. പല സീസണിലും നല്ല വിലയാണ് തുവര പരിപ്പ് അഥവാ സാമ്പാര്‍ പരിപ്പിനുള്ളത്. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ബി എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. മൂപ്പ് എത്താത്ത തുവര പയര്‍ കൊണ്ട് സ്വാദിഷ്ടമായ തോരന്‍, ഉപ്പേരി എന്നിവ പാകം ചെയ്യാം. കഞ്ഞിക്കൊപ്പം കഴിക്കാന്‍ ഉത്തമമാണ് തുവര പയര്‍ തോരന്‍. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് സ്ഥിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് തുവര പയര്‍. കൃഷി ചെയ്യുന്ന വിധം വെള്ളം കെട്ടി നില്‍ക്കാത്ത ഏതു സ്ഥലത്തും തുവര കൃഷി ചെയ്യാം. പുതുമഴ പെയ്യുന്ന മെയ്- ജൂണ്‍ മാസങ്ങളിലാണ് വിത്ത് നടേണ്ടത്. രണ്ട് പ്രാവശ്യമെങ്കിലും കിളച്ച് കട്ടയുടച്ച് നിലമൊരുക്കണം. മൂന്നടി അകലത്തിലായി കുഴികളെടുത്ത് വിത്ത് നടാം. കേരളത്തിന് ഏറ്റവും അനുേയാജ്യമായ തുവര ഇനം ബി.എസ്.ആര്‍ 1 ആണ്. മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ കാല്‍ കിലോഗ്രാം സ്യൂഡോമോണസ് കലക്കി അതില്‍ എട്ടു മണിക്കൂര്‍ നേരം വിത്ത് മുക്കിവെച്ചതിന് ശേഷമേ പാകാവൂ. റൈസോബിയം കള്‍ച്ചറും വാമും പുരട്ടുന്നത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കും. നല്ല ഇടയകലമുണ്ടെങ്കില്‍ തുവര പന്തലിച്ചു വളരാന്‍ ഇഷ്ടപ്പെടുന്ന ചെടിയാണ്. നട്ട് ആദ്യത്തെ അഞ്ചുമാസം നനയ്ക്കണം. പിന്നെ പൂത്തതിനു ശേഷമേ നന പുനരാരംഭിക്കേണ്ടതുള്ളൂ. വരള്‍ച്ചയാണ് തുവരയ്ക്ക് പൂക്കാനുള്ള പ്രചോദനം. നടുന്നതിന് പത്തുദിവസം മുമ്പ് കുഴിയിലും നട്ട് മൂന്നു മാസത്തിനു ശേഷവും ഒരു പിടി കുമ്മായം ചേര്‍ത്തു കൊടുക്കണം. കുമ്മായം ചേര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞാല്‍ ചാണകവളം ചേര്‍ത്ത് മണ്ണ് കൂട്ടാം. ചെറുമരമായി വളരുന്ന ഇതു വര്‍ഷത്തില്‍ ഒരു തവണയെ ഫലം തരുകയുള്ളുവെങ്കിലും ധാരാളം പയറുകള്‍ ഉണ്ടാവും. പുതുമഴയത്ത് ശിഖരങ്ങള്‍ വെട്ടി വിട്ടാല്‍ വിണ്ടും കായ്ക്കും. ചെടിയായി വളരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ വശങ്ങളില്‍ നടാന്‍ ശ്രദ്ധിക്കുക. പരിപ്പ് എടുക്കുന്ന രീതി സെപ്റ്റംബര്‍ മാസമാകുന്നതോടെ തുവര പൂത്ത് തുടങ്ങും. ഡിസംബര്‍-ജനുവരിയാകുമ്പോഴേക്കും മൂത്ത് പാകമാകും. തോരന്‍ വയ്ക്കാനും മറ്റും ഇതിനു മുമ്പെ പറിക്കാം. തുവരവാള്‍ മുക്കാല്‍ ഭാഗം ഉണങ്ങിയാല്‍ മുറിച്ചെടുത്ത് വെയിലത്തുണക്കി തല്ലിപ്പൊഴിക്കാം. സാധാരണഗതിയില്‍ യാതൊരു തരത്തിലുമുള്ള കീടബാധയും തുവരയില്‍ കാണാറില്ല. ആഴത്തില്‍ വേരിറങ്ങുന്ന വിളയായതിനാല്‍ മണ്ണിളക്കമുള്ളതാക്കുന്നതോടൊപ്പം അന്തരീക്ഷ നൈട്രജനെ മണ്ണിലേക്കിറക്കാനും തുവരയ്ക്ക് കഴിയും. തെങ്ങിന്‍ തോപ്പില്‍ ഇടവിളക്കൃഷിയായും. വാഴക്കൃഷിക്ക് ജൈവ കളനിയന്ത്രണ മാര്‍ഗമെന്ന നിലയില്‍ ഇടവിളയായും തുവര നടാം. മരച്ചീനി കൃഷിയില്‍ കൂട്ടുവിള കൃഷിയായും ഉചിതമാണ്. പാലക്കാട്ടെ നെല്‍കര്‍ഷകര്‍ നെല്‍പ്പാടത്ത് വരമ്പുകളില്‍ തുവര വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. അടപ്പാടി, വയനാട് മേഖലകളിലും തുവര ഇപ്പോ തരിശ് സ്ഥലങ്ങളില്‍ കളകളെ നിയന്ത്രിക്കുന്നതിനും മണ്ണിന്റെ ഫലപുഷ്ടി ഉയര്‍ത്താനും തുവര കൃഷി സഹായിക്കും.
ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…
പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം. വര്‍ഷം മുഴുവനും പച്ചകുരുമുളക്…
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…
ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…
നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…
കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…
കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…
© All rights reserved | Powered by Otwo Designs
Leave a comment