കറിവേപ്പിനെ നന്നായി പരിപാലിച്ചാല്‍ ഒരു മനുഷ്യായസോളം നിലനില്‍ക്കുമെന്നാണ് സത്യം. കറിവേപ്പ് നല്ല പോലെ വളര്‍ത്താനുള്ള പത്ത് മാര്‍ഗങ്ങള്‍ മാര്‍ഗങ്ങള്‍ നോക്കാം.
അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിളയാണ് കറിവേപ്പ്. എന്നാല്‍ എത്ര പരിചരണം നല്‍കിയാലും കറിവേപ്പ് നല്ല പോലെ വളരുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. കറിവേപ്പിനെ നന്നായി പരിപാലിച്ചാല്‍ ഒരു മനുഷ്യായസോളം നിലനില്‍ക്കുമെന്നാണ് സത്യം. കറിവേപ്പ് നല്ല പോലെ വളര്‍ത്താനുള്ള പത്ത് മാര്‍ഗങ്ങള്‍ മാര്‍ഗങ്ങള്‍ നോക്കാം. 1. ചെറിയ തൈയാണെങ്കില്‍ ആദ്യം ചട്ടിയിലോ ഗ്രോ ബാഗിലോ വളര്‍ത്തിയ ശേഷം പറിച്ചു നടുക. 2. സൂര്യപ്രകാശവും നീര്‍വാഴ്ച്ചയുമുള്ള സ്ഥലത്ത് മാത്രം കറിവേപ്പ് നടുക. 3. മൂന്ന് അടി വിസ്താരത്തിലും താഴ്ച്ചയിലും കുഴിയെടുത്ത് 500 ഗ്രാം നീറ്റ് കക്ക പൊടിച്ചതോ ടോളോമെന്റോ, ചേര്‍ത്ത് തടം ഇളക്കി വെച്ച് 10 ദിവസത്തിന് ശേഷം ജൈവ വളങ്ങള്‍ ചേര്‍ത്ത് തൈ നടാം. 4. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുക, വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ നനയും വേണം. 5. മണ്ണിര കമ്പോസ്റ്റ്, ഉണങ്ങിയ കോഴി വളം, തണലത്ത് ഉണക്കിയ ചാണകപ്പൊടി എന്നിവയെല്ലാം കറിവേപ്പിന് നല്ല വളക്കൂട്ടാണ്. ഇവ ഏതെങ്കിലും തടത്തില്‍ വിതറിയതിന് ശേഷം ഇളക്കമുള്ള മേല്‍ മണ്ണ് വളത്തിന്റെ മുകളില്‍ വിതറി കൊടുക്കണം. 6. കറിവേപ്പിന്റെ ചുവട്ടില്‍ തടം ഇളക്കല്‍, വളപ്രയോഗം എന്നി സന്ദര്‍ഭങ്ങളില്‍ വേരു മുറിയാതെ നോക്കണം.കൂടാതെ വേര് തടത്തിന് മുകളില്‍ വരാതെയും. 7. കടലപ്പിണ്ണാക്ക്, അല്‍പ്പം പച്ചചാണകം എന്നിവ പുളിപ്പിച്ച് പത്ത് ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തിന് ചുറ്റും ഒഴിച്ച് കൊടുക്കുന്നത് കറിവേപ്പ് പുഷ്ടിയോടെ വളരാന്‍ സഹായിക്കും. മാസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് വളരെ ഗുണം ചെയ്യും.വേപ്പെണ്ണവെളുത്തുള്ളി മിശ്രിതം ഉപയോഗിച്ച് കറിവേപ്പിനെ ബാധിക്കുന്ന ഒട്ടനവധി കീടങ്ങളെ തുരത്താം. 8. അടുക്കളയിലെ തലേ ദിവസത്തെ കഞ്ഞിവെള്ളം, മീന്‍ കഴുകിയ വെള്ളം എന്നിവ തടത്തില്‍ നേര്‍പ്പിച്ച് ഒഴിച്ച് കൊടുക്കാം. 9. നനയ്ക്കുന്ന സമയത്ത് പ്രത്യേകിച്ച് വേക്കാലത്ത് ചുവട്ടില്‍ ഒഴിക്കുന്നതോട് ഒപ്പം ഇലകളുടെ രണ്ട് വശവും വെള്ളം സ്പ്രെ ചെയ്യുക. ഇതിലൂടെ ചെറുപ്രാണികളുടെയും കീടങ്ങളുടെയും ശല്യം കുറയും, ഒപ്പം ഇലകള്‍ക്ക് ഒരു കുളിര്‍മ കിട്ടുകയും ചെയ്യും. 10. ആദ്യത്തെ വര്‍ഷം തളിരിലകള്‍ നുള്ളരുത്, ഇല പറിച്ചെടുക്കരുത് അതിന് പകരം ശിഖിരങ്ങള്‍ ഒടിച്ചെടുക്കാം. പിന്നീട് കൂടുതല്‍ ശാഖകള്‍ പൊട്ടി മുളയ്ക്കും. ഇല തിന്നുന്ന ചെറിയ പുഴുക്കളുടെ ശല്യം കറിവേപ്പില്‍ കൂടുതലാണ്, ഇതിനെതിരേ പുകയില കഷായം തളിക്കുക.
കറിവേപ്പിന്റെ ഇലകള്‍ക്ക് തീരെ പച്ചപ്പില്ല, പപ്പായയുടെ പൂ നിരന്തരം കൊഴിയുന്നു, മുളകിന്റെ ഇല ചുരുണ്ടു മുരടിക്കുന്നു- കൃഷി ചെയ്യുന്നവര്‍ക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണിതെല്ലാം. വായനക്കാരുടെ…
അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ...?
കറിവേപ്പിലയില്‍…
ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.
നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്‍ക്കുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള…
പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
1.…
മഴ ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ അടുക്കളത്തോട്ടത്തിലെത്തിക്കാണും. മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…
കൃഷി സജീവമായി വരുന്ന സമയമാണിപ്പോള്‍. ഇതിനിടെ പച്ചക്കറിച്ചെടികള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാകും. അടുക്കളത്തോട്ടത്തിലുണ്ടാക്കുന്ന സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ നിരവധി വായനക്കാര്‍ ആവശ്യപ്പെടാറുണ്ട്.…
© All rights reserved | Powered by Otwo Designs
Leave a comment